കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴ് മണ്ഡലങ്ങളില്‍ ലീഡ് നില ഒരു ലക്ഷം കടത്തി യുഡിഎഫ്; രാഹുലിന്‍റെ ഭൂരിപക്ഷം 3 ലക്ഷത്തിലേക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: ലോകസ്ഭ തിരഞ്ഞെടുപ്പില് പകുതിയിലേറെ വോട്ടുകള്‍ എണ്ണക്കഴിഞ്ഞപ്പോള്‍ സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ലീഡ് നേടിയിരിക്കുന്നത് 7 യുഡിഎഫ് സ്ഥാനര്‍ത്ഥികള്‍. വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായി രാഹുല്‍ ഗാന്ധിയാണ് ഏറ്റവും കൂടുതല്‍ വോട്ടിന് മുന്നിട്ടു നില്‍ക്കുന്നത്.

<strong>കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ എംപിമാര്‍ കേരളത്തില്‍ നിന്ന്? ലീഡ് ചെയ്യുന്നത് 15 സീറ്റുകളില്‍</strong>കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ എംപിമാര്‍ കേരളത്തില്‍ നിന്ന്? ലീഡ് ചെയ്യുന്നത് 15 സീറ്റുകളില്‍

സിപിഐയിലെ പി പി സുനീറീനെക്കാള്‍ 270578 വോട്ടുകള്‍ക്കാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നിട്ട് നില്‍ക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായ തുഷാര്‍ വെള്ളാപ്പള്ളിക്ക് വയനാട്ടില്‍ ഇതുവരെ നേടാനായത് 45956 വോട്ടുകള്‍ മാത്രമാണ്. യുഡിഎഫില്‍ ലീഡ് നില ലക്ഷം കടന്ന മറ്റുള്ളവര്‍ ഇവരൊക്കെ....

മലപ്പുറം, പൊന്നാനി

മലപ്പുറം, പൊന്നാനി

മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കൂട്ടിയാണ് ലീഡ് നിലയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നത്. എല്‍ഡിഎഫിന്റെ വി പി സാനുവിനെതിരെ 227939 വോട്ടിന്‍റെ ഭൂരിപക്ഷമാണ് മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് ഉള്ളത്. പൊന്നായില്‍ ഇടി മുഹമ്മദ് ബഷീറിന്‍റെ ലീഡും ഒരു ലക്ഷം കടന്നു. 57 ശതമാനം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ എല്‍ ഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വറിനെതിരെ ബഷീറിന് 101573 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.

ആലത്തൂര്‍

ആലത്തൂര്‍

ആലത്തൂരിലെ ഇടതുകോട്ടയില്‍ അട്ടിമറി വിജയത്തിലേക്ക് കുതിക്കുന്ന രമ്യ ഹരിദാസിന്‍റെ ഭൂരിപക്ഷവും ഒരു ലക്ഷം കടന്നു. 154831 വോട്ടുകളുടെ ലീഡാണ് പികെ ബിജുവിനെതിരെ രമ്യഹരിദാസിന് ഉള്ളത്. എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനാണ് മറ്റൊരു ലക്ഷാധിപതി. 142845 വോട്ടുകളുടെ ലീഡാണ് ഈ ഘട്ടത്തില്‍ ഹെബി ഈഡന് ഉള്ളത്.

ഇടുക്കി

ഇടുക്കി

ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന്‍റെ ലീഡും ഒരു ലക്ഷം കടന്നിട്ടുണ്ട്. 168914 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഈ ഘട്ടത്തില്‍ ഇട‍ുക്കിയിലെ ഡീന്‍ കുര്യാക്കോസിന്‍റെ ലീഡ്. പ്രവചനങ്ങളെ അട്ടിമറിച്ചു കൊണ്ടുള്ള ലീഡാണ് ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ നില തുടരുകയാണെങ്കില്‍ ലീഡ് 2 ലക്ഷം കടന്നേക്കും.

Recommended Video

cmsvideo
വയനാട്ടില്‍ നിലം തൊടാതെ തുഷാര്‍
കൊല്ലം

കൊല്ലം

കൊല്ലത്ത് 105215 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്ന ആര്‍എസ്പിയുടെ എന്‍കെ പ്രേമചന്ദ്രനും ലീഡ് നിലയില്‍ ഒരു ലക്ഷം കടന്നു. കെ എന്‍ ബാലഗോപാലിലൂടെ സിപിഎം തിരിച്ചുപിടിക്കുമെന്ന് ഉറപ്പിച്ചിരുന്ന കൊല്ലത്ത് ഇടത് മുന്നണിയുടെ എല്ലാ പ്രതീക്ഷകളെയും അട്ടിമറിച്ചു കൊണ്ടാണ് കൊല്ലത്ത് പ്രേമചന്ദ്രന്‍ മുന്നേറുന്നത്.

English summary
Lok Sabha Election Results 2019; 7 udf candidates lead crossed one lakh votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X