കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്വാസമടക്കിപ്പിടിച്ച് ആലപ്പുഴ, ഇഞ്ചോടിഞ്ച് പൊരുതി പിണറായിയുടെ മാനം കാത്ത് എഎം ആരിഫ്!

Google Oneindia Malayalam News

ആലപ്പുഴ: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കേരളത്തില്‍ എല്‍ഡിഎഫിന്റെ മാനം കാത്ത് എഎം ആരിഫ്. സംസ്ഥാനം ഒട്ടാകെ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും വീഴാതെ ഇടത് മുന്നണിയില്‍ പിടിച്ച് നിന്നത് ആരിഫ് മാത്രമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെയാണ് ആരിഫ് പരാജയപ്പെടുത്തിയത്.

വോട്ടെണ്ണലില്‍ പലപ്പോഴും ലീഡ് നില ആര്‍ക്കൊപ്പമെന്ന് ഉറപ്പിക്കാതെ മാറി മറിഞ്ഞ് കൊണ്ടിരുന്നു. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ആരിഫ് മുന്നിട്ട് നിന്നെങ്കിലും പിന്നീട് ഷാനിമോള്‍ മുന്നില്‍ കയറി. ഒടുവില്‍ ജയം ആരിഫ് പിടിച്ചെടുത്തു.

ഏകനായി ആരിഫ്

ഏകനായി ആരിഫ്

കെസി വേണുഗോപാലിന് പകരക്കാരിയായി ആലപ്പുഴയില്‍ എത്തിയ ഷാനിമോള്‍ ഉസ്മാന് സംസ്ഥാനത്തെ യുഡിഎഫ് തരംഗത്തിലും വിജയം സ്വന്തമാക്കാനായില്ല. ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ഷാനിമോളുടെ തോല്‍വി. 9213 വോട്ടുകള്‍ക്കാണ് ആരിഫിന്റെ വിജയം. ആരിഫ് 443003 വോട്ടുകളും ഷാനിമോള്‍ 433790 വോട്ടുകളും നേടി.

കെസിക്ക് പകരക്കാരി

കെസിക്ക് പകരക്കാരി

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വിജയിച്ച ചരിത്രം മാത്രമേ ഇടത് സ്ഥാനാര്‍ത്ഥി എഎം ആരിഫിനുളളൂ. കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിന്റെ മണ്ഡലത്തില്‍ എംഎല്‍എയായ ആരിഫിനെ ഇടത് പക്ഷം ഇറക്കിയത് മണ്ഡലം പിടിച്ചെടുക്കാന്‍ ഉദ്ദേശിച്ച് തന്നെ ആയിരുന്നു. എന്നാല്‍ മത്സരിക്കാന്‍ കെസി വേണുഗോപാല്‍ ഉണ്ടായില്ല.

ത്രികോണ പോരാട്ടം

ത്രികോണ പോരാട്ടം

കോണ്‍ഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തില്‍ പുതിയ ചുമതലകള്‍ വഹിക്കുന്ന കെസി വേണുഗോപാലിനെ ഒഴിവാക്കി പകരം പ്രമുഖ വനിതാ നേതാവ് ഷാനിമോള്‍ ഉസ്മാനെ ആണ് യുഡിഎഫ് കളത്തില്‍ ഇറക്കിയത്. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് എത്തിയ ഡോ. കെഎസ് രാധാകൃഷ്ണന്‍ ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

ചുവപ്പ് ചായ്വുളള മണ്ഡലം

ചുവപ്പ് ചായ്വുളള മണ്ഡലം

പൊതുവേ ചുവന്ന മണ്ഡലമാണ് ആലപ്പുഴ. എന്നാല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ ആലപ്പുഴ കൂടുതലും ജയിപ്പിച്ചിട്ടുളളത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ ആണ്. 2014ലെ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന് കെസി വേണുഗോപാല്‍ ജയിച്ചത് 19,407 വോട്ടുകള്‍ക്കാണ്. സിപിഎമ്മിലെ സിബി ചന്ദ്രബാബുവിനെ ആണ് കെസി വേണുഗോപാല്‍ തോല്‍പ്പിച്ചത്.

നിയമസഭാ കണക്കുകൾ

നിയമസഭാ കണക്കുകൾ

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് ഒഴികെ ആറ് മണ്ഡലങ്ങളും എല്‍ഡിഎഫിനൊപ്പം നിന്നു. ഒരു ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഈ ആറ് മണ്ഡലങ്ങള്‍ എല്‍ഡിഎഫിന് നല്‍കിയത്. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പളളി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്നതാണ് ആലപ്പുഴ മണ്ഡലം.

English summary
Lok Sabha Election results 2019: AM Arif wins Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X