അക്കൗണ്ട് തുറന്നില്ലെങ്കിലും ബിജെപിക്ക് വോട്ട് കൂടി; 2 ലക്ഷം കടന്നത് 5 പേര്
തിരുവനന്തപുരം: രാജ്യത്താകെ മോദി തരംഗം ആഞ്ഞടിച്ചിട്ടും കേരളത്തില്‍ അക്കൗണ്ട് തുറക്കാനാവാത്തതിന്റെ നിരാശയിലാണ് ബിജെപി. വിജയമുറപ്പിച്ച തിരുവനന്തപുരത്ത് ഒരുലക്ഷത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ വിജയത്തിലേക്ക് നീങ്ങുന്നത്. ബിജെപി വിജയം പ്രതീക്ഷിച്ച മറ്റൊരു മണ്ഡലമായ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് മൂന്നാംസ്ഥാനത്താണ്.
സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ തൃശൂരും ശ്രദ്ധാകേന്ദ്രമായിരുന്നു. എന്നാല്‍ അവിടേയും ബിജെപിക്ക് തിരിച്ചടി നേരിടേണ്ടി വന്നു. ശബരിമല വിഷയം ഫലത്തില്‍ യുഡിഎഫിന് ഗുണം ചെയ്തുവെന്നാണ് ബിജെപിയുടെ പ്രാഥമിക വിലയിരുത്തല്‍.

അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ലെങ്കിലും സംസ്ഥാനത്ത് വോട്ട് വര്‍ധിച്ചുവെന്നത് മാത്രമാണ് കേരളത്തിലെ ബിജെപിക്ക് ആശ്വസിക്കാനുള്ള ഏക കാര്യം. ആദ്യമായിട്ടാണ് ബിജെപി കേരളത്തില്‍ ഇത്രയധികം വോട്ടുകള്‍ നേടുന്നത്. 2014ലേതിനേക്കാള്‍ 7 ശതമാനം അധികം വോട്ട് കേരളത്തില്‍ ബിജെപിക്ക് ലഭിച്ചിട്ടുണ്ടെന്നും ഇത് വലിയ നേട്ടമാണെന്നും സംസ്ഥാന പ്രസിഡന്റ് ശ്രീധരന് പിള്ള അഭിപ്രായപ്പെട്ടു.
മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ നേടിയ കുമ്മനമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതള്‍ വോട്ടുകള്‍ നേടിയ ബിജെപി സ്ഥാനാര്‍ത്ഥി. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് 2.95 ലക്ഷവും തൃശൂരില്‍ സുരേഷ് ഗോപി 2.93 ലക്ഷം വോട്ടും നേടി. പാലക്കാടും ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെക്കാന്‍ ബിജെപിക്ക് സാധിച്ചു. മണ്ഡലത്തില്‍ സി കൃഷ്ണകുമാര്‍ നേടിയ വോട്ടുകള്‍ 2.17 ലക്ഷമാണ്. ആറ്റിങ്ങലില്‍ ശോഭാസുരേന്ദ്രന് 2.37 ലക്ഷം വോട്ടുകളും കരസ്ഥമാക്കി. എറണാകുളത്ത് കണ്ണന്താനം 1.37 ലക്ഷം വോട്ടുകള്‍ നേടിയപ്പോള്‍ ആലപ്പുഴയില്‍ കെഎസ് രാധാകൃഷ്ണന് 1.77 ലക്ഷം വോട്ടുകള്‍ കരസ്ഥമാക്കി.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications