കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി കേരളത്തിൽ എംഎൽഎമാരുടെ എണ്ണം കൂട്ടും! മന്ത്രിമാരുടേത് ഉൾപ്പെടെ 6 മണ്ഡലങ്ങളിൽ ബിജെപി മുന്നിൽ!

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന ഉറച്ച പ്രതീക്ഷയില്‍ ആയിരുന്നു ബിജെപി. തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ ആയിരുന്നു ബിജെപി വിജയം പ്രതീക്ഷിച്ചത്. അക്കൗണ്ട് തുറക്കാന്‍ ആയില്ലെങ്കിലും ബിജെപിക്ക് ഇക്കുറി നേട്ടമൊന്നും ഇല്ലെന്ന് പറയാനാവില്ല. സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളിലാണ് ബിജെപി ഒന്നാമതായി ലീഡ് ചെയ്യുന്നത്.

തൃശൂര്‍, പാലക്കാട്, അടൂര്‍, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളിലാണ് ബിജെപി ഈ തിരഞ്ഞെടുപ്പില്‍ മുന്നിട്ട് നില്‍ക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് മുന്നിലെത്താന്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിന് സാധിച്ചിരുന്നു.

congress

ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെ മണ്ഡലമാണ് കഴക്കൂട്ടം. തൃശൂര്‍ കൃഷിമന്ത്രി വിഎസ് സുനില്‍ കുമാറിന്റെ മണ്ഡലമാണ്. നേമത്ത് നിന്നാണ് ബിജെപി ഒ രാജഗോപാലിലൂടെ നിയമസഭയില്‍ ആദ്യമായി അക്കൗണ്ട് തുറന്നത്. പാലക്കാട് കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലിന്റെയും അടൂര്‍ സിപിഐയുടെ ചിറ്റയം ഗോപകുമാറിന്റെയും മണ്ഡലമാണ്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ബിജെപിക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ് ഈ 6 നിയമസഭാ മണ്ഡലങ്ങളിലെ മുന്നേറ്റം. ചരിത്രത്തില്‍ ഇതുവരെ കേരളത്തില്‍ ബിജെപിക്ക് ഒരു എംഎല്‍എ മാത്രമേ ഉളളൂ. ഇനിയുളള നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനുമുളള അപായ മണി കൂടിയാണ് ബിജെപിയുടെ ഈ മുന്നേറ്റം.

English summary
Lok Sabha Election results 2019: BJP leads in Six assembly constituencies in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X