Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്‍ പരാജയത്തിന്‍റെ കാരണങ്ങള്‍ കണ്ടെത്തണം: ഇടത് പാര്‍ട്ടികള്‍ നാളെ സംസ്ഥാന നേതൃയോഗങ്ങള്‍ ചേരുന്നു

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുമുന്നണിക്കേറ്റ ശക്തമായ തിരിച്ചടി വിലയിരുത്താന്‍ ഇടത് കക്ഷികള്‍ നാളെ യോഗം ചേരും. പരമ്പരാഗതമായി പാര്‍ട്ടിക്ക് ഒപ്പം നില്‍ക്കുന്ന ഉറച്ച കോട്ടകളില്‍ പോലും ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് ഏള്‍ക്കേണ്ടി വന്ന കനത്ത പരാജയത്തിന്‍റെ ഞെട്ടലിലാണ് ഇടതുമുന്നണി സംസ്ഥാന നേതൃത്വം.

തിരഞ്ഞെടുപ്പ് വിലയിരുത്താന്‍ സിപിഎം,സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ നാളെ തിരുവനന്തപുരത്ത് ചേരും. ഏകജെ സെന്‍ററില്‍ നാളെ രാവിലെ പത്തരയ്ക്കാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. പാര്‍ട്ടി ആസ്ഥാനമായ എംഎന്‍ സ്മാരകത്തില്‍ സിപിഐ എക്സിക്യൂട്ടീവും ചേരും. ഫസം സംബന്ധിച്ച ആദ്യ ഘട്ട വിലയിരുത്തലാണ് നാളെ നടക്കുക.

cpicpm-

തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഇത്രവലിയം പരാജയം നേരിടേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് മുഖമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രതികരിച്ചത്. ഇടത് സ്ഥാനാര്‍ത്ഥികളുടെ പരാജയത്തിന് ഇടയാക്കിയ കാരണങ്ങള്‍ വ്യക്തമായി പരിശോധിക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. കേന്ദ്രം ഭരിക്കുന്ന കക്ഷികള്‍ക്ക് എതിരായ ജനവിധിയാണ് സംസ്ഥാനത്ത് ഉണ്ടായതെന്നും കേരളത്തില്‍ കോണ്‍ഗ്രസിന് എതിരേയും ഇത്തരത്തിലുള്ള ജനവിധി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+