കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണക്കാരെ സ്ഥാനാര്‍ഥിയാക്കിയാല്‍ ജയിക്കുമെന്ന് സിപിഎം കരുതി! പൊന്നാനി വിജയത്തില്‍ ഇ ടി മുഹമ്മദ് ബഷീര്

  • By Desk
Google Oneindia Malayalam News

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ നിന്നും ഇത്തവണയും വിജയം ആവര്‍ത്തിക്കുവാനുളള കുതിപ്പിലാണ് ഇടി മുഹമ്മദ് ബഷീര്‍. എതിര്‍ സ്ഥാനാര്‍ത്ഥി പിവി അന്‍വറിനേക്കാള്‍ വലിയ വോട്ടുകള്‍ക്കാണ് ഇടി മുന്നില്‍ നില്‍ക്കുന്നത്. നിലവില്‍ പൊന്നാനി മണ്ഡലത്തിലെ സിറ്റിംഗ് എംപി കൂടിയാണ് അദ്ദേഹം. കഴിഞ്ഞ തവണ 25000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ഇ ടി മുഹമ്മദ് ബഷീര്‍ ഇവിടെനിന്നും ജയിച്ചു കയറിയത്.

സുരേഷ് ഗോപിക്ക് പൊങ്ങിയില്ല!! തൃശൂരിനെ എടുത്തത് പ്രതാപന്‍, അങ്ങനെ തൃശൂര്‍ക്കാര്‍ സമ്മതിക്കുമോ...സുരേഷ് ഗോപിക്ക് പൊങ്ങിയില്ല!! തൃശൂരിനെ എടുത്തത് പ്രതാപന്‍, അങ്ങനെ തൃശൂര്‍ക്കാര്‍ സമ്മതിക്കുമോ...

പൊന്നാന്നിയില്‍ വിജയം ഉറപ്പിച്ച സാഹചര്യത്തില്‍ ഇടത് സ്ഥാനാര്‍ത്ഥി പിവി അന്‍വറിനെതിരെ പ്രതികരിച്ച് ഇടി മുഹമ്മദ് ബഷീര്‍ എത്തിയിരുന്നു. പണക്കാരെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ജയിക്കാമെന്ന് സിപിഎം ചിന്തിച്ചുവെന്നും അതിന്് ജനങ്ങള്‍ മറുപടി നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാരിനേറ്റ തിരിച്ചടിയാണ് കേരളത്തില്‍ ഉണ്ടായതെന്ന് മലപ്പുറം യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.

malappuram

വോട്ടെണ്ണല്‍ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ അഞ്ച് ലക്ഷത്തിലധികം വോട്ടുകളാണ് ഇടി മുഹമ്മദ് ബഷീര്‍ നേടിയിരിക്കുന്നത്. ഇപ്പോഴും 187171 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം മുന്നേറികൊണ്ടിരിക്കുന്നത്. പൊന്നാന്നിക്കു പുറമെ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും യുഡിഎഫ് തരംഗമാണ് ഇപ്പോഴുമുളളത്. സിപിഎം സ്ഥാനാര്‍ത്ഥി വിപി സാനുവിനേക്കാള്‍ ഒന്നരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മുസ്ലീം ലീഗിന്റെ പികെ കുഞ്ഞാലിക്കുട്ടി കുതിക്കുന്നു. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി വീണ്ടും വിജയമാവര്‍ത്തിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

English summary
lok sabha election results 2019 et muhammed basheer says against cpim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X