കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എങ്ങനെ? ആരൊക്കെ? എണ്ണും നമ്മുടെ വോട്ടുകള്‍; വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ആരൊക്കെ

Google Oneindia Malayalam News

Recommended Video

cmsvideo
വോട്ടെണ്ണൽ എങ്ങനെ? എണ്ണുന്നത് ആര് ?

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന് തുടക്കം കുറിക്കാന്‍ ഇനി ഒരു മണിക്കൂറില്‍ താഴെ സമയം മാത്രമേ ബാക്കിയുള്ളു. കൃത്യം എട്ട് മണിമുതല്‍ തന്നെ വോട്ടെണ്ണല്‍ തുടങ്ങും. വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയതിന് ശേഷമാണ് വോട്ടെണ്ണല്‍ പൂര്‍ത്തീകരിക്കുന്നത്.

<strong> നെഞ്ചിടിപ്പ്.. കണക്ക് കൂട്ടല്‍.. ഇനി വെറും മണിക്കൂറുകള്‍!! ആദ്യ ഫലം എട്ടോടെ </strong> നെഞ്ചിടിപ്പ്.. കണക്ക് കൂട്ടല്‍.. ഇനി വെറും മണിക്കൂറുകള്‍!! ആദ്യ ഫലം എട്ടോടെ

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ചട്ടപ്രകാരം റിട്ടേണിങ്ങ് ഓഫീസർ ആണ് വോട്ടെണ്ണൽ നടത്തേണ്ടത്. സാധാരണഗതിയിൽ ഈ സ്ഥാനത്തിരിക്കുന്നത് ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് അഥവാ ജില്ലാ കളക്ടർ ആയിരിക്കും. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർക്കും ഇക്കാര്യത്തിൽ അടുത്ത ചുമതലകള്‍ ഉണ്ട്.

എവിടെ

എവിടെ

വോട്ടെണ്ണലിന്റെ സമയവും, തീയതിയും തെരഞ്ഞെടുപ്പ കമ്മീഷൻ നിർണ്ണയിക്കുമ്പോൾ, വോട്ടെണ്ണേണ്ട സ്ഥലം റിട്ടേണിങ് ഓഫീസറാണ് നിശ്ചയിക്കുന്നത്. സാധാരണഗതിയ്ക്ക് പ്രദേശത്തെ റിട്ടേണിംങ് ഓഫീസറുടെ ആസ്ഥാനമായ കലക്ടറേറ്റ് ആയിരിക്കും വോട്ടെണ്ണല്‍ കേന്ദ്രം. അതാതു പ്രദേശത്തെ സൗകര്യം അനുസരിച്ച് റിട്ടേണിങ് ഓഫീസര്‍ക്ക് ഇക്കാര്യത്തില്‍ മാറ്റം വരുത്താം.

വെവ്വേറെ ഹാളില്‍

വെവ്വേറെ ഹാളില്‍

ഒരു പാര്‍ലമെന്‍റ് മണ്ഡലത്തിലെ ഓരോ അസംബ്ലി മണ്ഡലങ്ങളിലേയും വോട്ടുകള്‍ വെവ്വേറെ ഹാളില്‍ എണ്ണണം. രു കാരണവശാലും രണ്ടു അസംബ്ലി മണ്ഡലങ്ങളിലെ വോട്ട് ഒരു ഹാളിൽ എണ്ണുവാൻ പാടുള്ളതല്ല എന്നും കമ്മീഷൻ പറയുന്നു. നാലുചുമരുകളുള്ള മുറിയിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനുമുള്ള വാതിലുകള്‍ വെവ്വേറെ ആയിരിക്കണം.

14-ൽ കൂടുതൽ പാടില്ല

14-ൽ കൂടുതൽ പാടില്ല

വെവ്വേറെ മുറികൾ പ്രദേശത്തു ലഭ്യമല്ലെന്നുണ്ടെങ്കിൽ വലിയ ഹാളുകളിൽ പാർട്ടീഷൻ ചെയ്തു തിരിച്ച് മേല്പറഞ്ഞരീതിയിലുള്ള സജ്ജീകരണങ്ങൾ ഒരുക്കാവുന്നതാണ്. ഒരു കൗണ്ടിങ് ഹാളിൽ റിട്ടേണിങ്ങ് ഓഫീസറുടെ ടേബിളിനു പുറമേ 14-ൽ കൂടുതൽ കൗണ്ടിങ് ടേബിളുകൾ ഉണ്ടാവാൻ പാടില്ല.

100 മീറ്റര്‍ ചുറ്റളവ്

100 മീറ്റര്‍ ചുറ്റളവ്

വോട്ടെണ്ണല്‍ കേന്ദ്രത്തിന്‍റെ 100 മീറ്റര്‍ ചുറ്റളവ് കേന്ദ്ര സേനയുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തില്‍ ആയിരിക്കും. അതിനുള്ളിലേക്ക് അനാവശ്യമായി ആരെയും പ്രവേശിപ്പിക്കരുത്. 3 തലങ്ങളിലുള്ള സുരക്ഷാ പരിശോധനകൾക്കു ശേഷമേ ആർക്കും വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ സാധിക്കാവൂ. സ്റ്റേറ്റ് ആംഡ് പോലീസ്, ബിഎസ്എഫ്, സിആർപിഎഫ്, സിഐഎസ്എഫ്, ഐടിബിപി എന്നിവര്‍ക്കായിരിക്കും സാധാരണഗതിയില്‍ സുരക്ഷാ ചുമതല.

കൃത്യമായ സുരക്ഷ

കൃത്യമായ സുരക്ഷ

വോട്ടിങ് മെഷീനുകൾ സ്ട്രോങ്ങ് റൂമിൽ നിന്നും വോട്ടെണ്ണൽ മുറികളിലേക്ക് കൃത്യമായും സമയത്തിനും എത്തിക്കാൻ വേണ്ടി വഴി കൃത്യമായ ബാരിക്കേഡ് ചെയ്യണം എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നുണ്ട്. ആ ബാരിക്കേഡ് ആരും മുറിച്ചു കടക്കാൻ പാടില്ലെന്നും പ്രത്യകം നിര്‍ദ്ദേശിക്കുന്നുണ്ട്.

മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണ്‍

കൗണ്ടിങ് സൂപ്പർവൈസർമാർ. കൗണ്ടിങ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ, നിരീക്ഷകർ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉള്ള സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാർ എന്നിവർക്ക് മാത്രമാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിനുളളില്‍ നില്‍ക്കാനുള്ള അവകാശം ഉള്ളു. ആര്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അവകാശം ഇല്ല.

 ഓരോ മേശയ്ക്കും

ഓരോ മേശയ്ക്കും

എണ്ണാനുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് റിട്ടേണിങ്ങ് ഓഫീസറായ ജില്ലാ കലക്ടറാണ്. ഓരോ മേശയ്ക്കും ഒരു കൗണ്ടിങ് സൂപ്പർവൈസർ ഉണ്ടാവും. കമ്മീഷൻ നിബന്ധന പ്രകാരം അത് ഒരു ഗസറ്റഡ് റാങ്കുള്ള ഓഫീസർ ആയിരിക്കും. ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സർവർ എന്നിവരും വോട്ടെണ്ണൽ മേശയ്ക്കു ചുറ്റുമുണ്ടാവും

സ്ട്രോങ്ങ് റൂമുകൾ

സ്ട്രോങ്ങ് റൂമുകൾ

വോട്ടെണ്ണൽ തുടങ്ങുന്ന നേരമാവുമ്പോൾ സ്ട്രോങ്ങ് റൂമുകൾ തുറക്കപ്പെടും. റിട്ടേണിങ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ, സ്ഥാനാർത്ഥികൾ/അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകർ എന്നിവരുടെ സാന്നിധ്യത്തിൽ മാത്രമേ സ്‌ട്രോങ്ങ് റൂം തുറക്കാവൂ. അവിടത്തെ ലോഗ് ബുക്കിൽ എൻട്രി രേഖപ്പെടുത്തിയശേഷം വിഡിയോ കവറേജോടെ ലോക്ക് തുറക്കുന്നു. യാതൊരുവിധത്തിലും ലോക്കിലെ സീലിനു എന്നുറപ്പിക്കേണ്ടത് നിര്‍ബന്ധമാണ്.

വോട്ടുകൾ എണ്ണിത്തുടങ്ങും

വോട്ടുകൾ എണ്ണിത്തുടങ്ങും

ആദ്യമെണ്ണുക ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും, പോസ്റ്റൽ ബാലറ്റുകളുമായിരിക്കും. അത് റിട്ടേണിങ് ഓഫീസറുടെ മേശപ്പുറത്താവും എണ്ണുക. അടുത്ത അരമണിക്കൂറിനുള്ളിൽ വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. ഓരോ റൗണ്ടിലും, എല്ലാ വോട്ടിങ് മെഷീനുകളും എണ്ണിത്തീർന്ന ശേഷം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകൻ അതിൽ നിന്നും ഏതെങ്കിലും രണ്ടു മെഷീൻ എടുത്ത് അതിലെ കൗണ്ട് ലേഖപ്പെടുത്തിയിരിക്കുന്നത് ശരിയല്ലേ എന്ന് ഉറപ്പു വരുത്തണം.

വോട്ടിങ് യന്ത്രങ്ങള്‍ മാറ്റും

വോട്ടിങ് യന്ത്രങ്ങള്‍ മാറ്റും

അത് കഴിഞ്ഞാൽ ആ റൗണ്ടിന്റെ ടാബുലേഷൻ നടത്തി, ആ റൗണ്ടിന്റെ റിസൾട്ട് റിട്ടേണിങ് ഓഫീസർ പ്രഖാപിച്ച്, രേഖപ്പെടുത്തതും. ഓരോ ഘട്ടം അവസാനിക്കുമ്പോഴും റിട്ടേണിങ് ഓഫീസർ,എണ്ണിക്കഴിഞ്ഞ വോട്ടിങ് യന്ത്രങ്ങള്‍ മാറ്റി, അടുത്ത ഘട്ടം തുടങ്ങാനുള്ള വോട്ടിങ് മെഷീനുകൾ

വിവി പാറ്റ്

വിവി പാറ്റ്

എല്ലാ നിയമസഭാ മണ്ഡലങ്ങളിളെയും ഏതെങ്കിലും അഞ്ചു പോളിംഗ് സ്റ്റേഷനിലെ വിവിപാറ്റ്‌ സ്ലിപ്പുകൾ എണ്ണുമെന്നാണ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. എല്ലാ റൗണ്ടിലെയും വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണൽ പൂർത്തിയാക്കിയ ശേഷം മാത്രമേ വിവിപാറ്റ്‌ സ്ലിപ്പുകള്‍ എണ്ണുകയുള്ളു.

English summary
lok sabha election results 2019: how to count vote in evm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X