കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയൻ യുഡിഎഫിന്റെ വിജയശില്‍പ്പി! മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ച് കെ സുധാകരന്‍

  • By Desk
Google Oneindia Malayalam News

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് തരംഗമാണ് കേരളത്തിലുണ്ടായിരിക്കുന്നത്. ആകെയുളള 20 സീറ്റുകളില്‍ പത്തൊമ്പതിലും യുഡിഎഫ് വലിയ മുന്നേറ്റം നടത്തികൊണ്ടിരിക്കുന്നു. കണ്ണുരില്‍ ഇത്തവണ കോണ്‍ഗ്രസിന്റെ കെ സുധാകരനാണ് മുന്നില്‍ നില്‍ക്കുന്നത്. എല്‍ഡിഎഫിന്റെ പികെ ശ്രീമതി ടീച്ചറേക്കാള്‍ 80000ത്തിലധികം വോട്ടുകള്‍ക്കാണ് കെ സുധാകരന്‍ ലീഡ് ചെയ്തിരിക്കുന്നത്. കെ സുധാകരന്റെ വിജയം കണ്ണൂര്‍ മണ്ഡലത്തില്‍ ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ തകര്‍ന്നടിഞ്ഞു! എല്ലാ മണ്ഡലത്തിലും ഏറ്റവും പുറകില്‍!പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ തകര്‍ന്നടിഞ്ഞു! എല്ലാ മണ്ഡലത്തിലും ഏറ്റവും പുറകില്‍!

അതേസമയം കേരളത്തില്‍ യുഡിഎഫ് തരംഗം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് കെ സുധാകരന്‍ എത്തിയത് ശ്രദ്ധേയമായി മാറിയിരുന്നു. യുഡിഎഫിന്റെ കേരളത്തിലെ വിജയശില്‍പ്പി മുഖ്യമന്ത്രിയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം എത്തിയിരുന്നത്. ഇത്തവണത്തെ വിജയത്തിന് ആദ്യം നന്ദി പറയുന്നത് പിണറായി വിജയനോടാണെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ksudhakaran

'യുഡിഎഫിന്റെ വിജയശില്‍പ്പിയായ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിക്കുന്നു. എവിടെയാണ് കേരളം എന്ന പാഠം പഠിപ്പിച്ചു തന്നത് പിണറായി വിജയനാണ്. ഇത്രയേറെ വലിയ ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പാണിതെന്നും സുധാകരന്‍ പറഞ്ഞു. കോടിയേരിയുടെയും പിണറായി വിജയന്റെയും ഷൈലജ ടീച്ചറുടെയും മണ്ഡലങ്ങളില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. കേരളത്തില്‍ സമഗ്രമായി യുഡിഎഫിന്റെ അപ്രമാദിത്വം വെളിവാക്കിയ തിരഞ്ഞെടുപ്പാണിത്.

Recommended Video

cmsvideo
കേരളത്തിൽ യുഡിഎഫ് തരംഗം, 20 മണ്ഡലങ്ങളിലും ലീഡ്

കണ്ണൂരിലേത് റെക്കോര്‍ഡ് ഭൂരിപക്ഷമാണെന്നും യുഡിഎഫിന് വിജയം നേടാന്‍ സഹായിച്ച മതേതര ജനാധിപത്യ ശക്തികള്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ തവണ സുധാകരനെ അട്ടിമറിച്ച് പികെ ശ്രീമതി ടീച്ചറാണ് ഇവിടെ വിജയം നേടിയിരുന്നത്. 6,566 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് അന്ന് ്ശ്രീമതി ടീച്ചര്‍ വിജയിച്ചിരുന്നത്. എന്നാല്‍ ഇത്തവണ കാര്യങ്ങളെല്ലാം മാറിമറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരാജയത്തിനുളള പകരം വീട്ടികൊണ്ടാണ് കെ സുധാകരന്‍് മുന്നേറുന്നത്.

English summary
loksabha election results 2019 k sudhakaran thanked pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X