കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓളല്ല ഓന്‍ തന്നെ!! ഉറപ്പിച്ച് കണ്ണൂര്‍! ചരിത്ര ഭൂരിപക്ഷത്തോടെ 'കൈ" ഉറപ്പിച്ച് കെ സുധാകരന്‍

  • By
Google Oneindia Malayalam News

കണ്ണൂര്‍: ചുവപ്പു കോട്ടയില്‍ വീണ്ടും കൈ ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍. മണ്ഡലത്തില്‍ ചരിത്ര ഭൂരിപക്ഷത്തിലാണ് സുധാകരന്‍റെ വിജയം. അക്ഷരാര്‍ത്ഥിത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലത്തില്‍ തുടക്കം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ശ്രീമതിയാണ് ലീഡ് ചെയ്തത്. എന്നാല്‍ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും സുധാകരന്‍ കണ്ണൂരില്‍ തന്‍റെ തേരോട്ടം ഉറപ്പിക്കുകയായിരുന്നു.

ഇതോടെ കേരളത്തില്‍ കോണ്‍ഗ്രസിന് ലഭിച്ച ഏറ്റവും കൂടുതല്‍ ഭൂരിപക്ഷങ്ങളിലൊന്നും സുധാകരന്‍ സ്വന്തമാക്കി.

 വന്‍ ഭൂരിപക്ഷത്തില്‍

വന്‍ ഭൂരിപക്ഷത്തില്‍

2009 ല്‍ 43191 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കെ സുധാകരന്‍ കണ്ണൂരില്‍ വിജയിച്ചത്. എന്നാല്‍ 2014ല്‍ കെ സുധാകരനെ 6566 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പികെ ശ്രീമതി പരാജയപ്പെടുത്തി. പികെ ശ്രീമതിക്ക് 4,27,622 വോട്ടുകളും കെ സുധാകരന് 4,21,056 വോട്ടുകളുമാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന പിസി മോഹനന് ലഭിച്ചതാകട്ടെ 51,636 വോട്ടുകളും.

 ഇടതു കോട്ടകളിലും

ഇടതു കോട്ടകളിലും

അതേസമയം ഇത്തവണ വലിയ മുന്നേറ്റമാണ് ഇടതുകോട്ടകളില്‍ അടക്കം കെ സുധാകരന്‍ നേടിയത്. കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രങ്ങളാണ് ഇരിക്കൂര്‍, പേരാവൂര്‍, കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങള്‍. ഇവയ്ക്കൊപ്പം ഇടതു ശക്തി കേന്ദ്രങ്ങളിലും സുധാകരന്‍ അവസാന നിമിഷം വരെ വ്യക്തമായ ആധിപത്യം പുലര്‍ത്തി.

 സുധാകരനൊപ്പം

സുധാകരനൊപ്പം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലെ ഏഴ് മണ്ഡലങ്ങളില്‍ നാലിടത്തും വിജയിച്ചത് എല്‍ഡിഎഫ് ആയിരുന്നു. കോണ്‍ഗ്രസ് കോട്ടയായ കണ്ണൂര്‍ വരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതിനൊപ്പം നിന്നു. എന്നാല്‍ ഈ മണ്ഡലങ്ങളെല്ലാം ഇത്തവണ സുധാകരനൊപ്പം നിന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.

 ശക്തമായ പ്രചരണം

ശക്തമായ പ്രചരണം

രാഷ്ട്രീയത്തിലും സ്ഥാനാര്‍ഥിയുടെ വ്യക്തിത്വത്തിലും ഊന്നിയുമായിരുന്നു ശ്രീമതിയുടെ പ്രചാരണം. കണ്ണൂര്‍ വിമാനത്താവളവും അഴീക്കല്‍ തുറമുഖവും പോലുള്ള കാര്യങ്ങള്‍ ഷോക്കേസ് ചെയ്താണ് ഇടതു മുന്നണി ജനങ്ങളെ സമീപിച്ചത്. എംപി എന്ന നിലയില്‍ പ്രദേശത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ഇടപെടലുകളും അവര്‍ ഉയര്‍ത്തിക്കാട്ടി.

 പരസ്യ ഏജന്‍സി

പരസ്യ ഏജന്‍സി

അതേസമയം ചരിത്രത്തില്‍ ആദ്യമായി പ്രചരണ ചുമതല പൂര്‍ണമായും ബാഹ്യ ഏജന്‍സികളെ ഏല്‍പ്പിച്ചായിരുന്നു ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ വോട്ട് പിടിക്കാന്‍ ഇറങ്ങിയത്.ശബരമില വിഷയവും സിപിഎമ്മിന്‍റെ ആക്രമ രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിച്ചായിരുന്നു സുധാകരന്‍ വോട്ട് തേടിയത്.

 ആക്രമ രാഷ്ട്രീയം

ആക്രമ രാഷ്ട്രീയം

എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസ്, പെരിയയിലെ ഇരട്ട കൊലപാതകം എന്നില സുധാകരന്‍ പ്രധാന പ്രചരണ ആയുധമാക്കി. ഒപ്പം തന്നെ ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പം എന്ന നിലപാടും സ്വീകരിച്ചു.

 ഹിന്ദു വോട്ടുകളും

ഹിന്ദു വോട്ടുകളും

ന്യൂനപക്ഷ വോട്ടുകള്‍ക്കൊപ്പം ഹിന്ദുവോട്ടുകളും ഏകീകരിക്കാന്‍ ഇത് സഹായിച്ചെന്നാണ് കരുതപ്പെടുന്നത്. ഒപ്പം ശബരിമല വിഷയത്തില്‍ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ നിലപാടും മണ്ഡലത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായെന്നാണ് കരുതപ്പെടുന്നത്.കേരളത്തിലെ 20 ല്‍ 19 സീറ്റുകളും നേടാന്‍ സാധ്യമായ രാഹുല്‍ ഇഫക്ടും സുധാകരന് തുണയായെന്ന് വേണം കണക്കാക്കാന്‍.

English summary
Lok sabha election results 2019 k suedhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X