കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍ഗോഡ് പ്രതീക്ഷയോടെ എല്‍ഡിഎഫ്!! ഇഞ്ചോടിഞ്ച് പോരാട്ടം! അവസാന വട്ടം ഇങ്ങനെ

  • By
Google Oneindia Malayalam News

കാസര്‍ഗോഡ്: എല്‍ഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ച് കേരളത്തില്‍ വലിയ തിരിച്ചടി. ആകെയുള്ള 20 മണ്ഡലങ്ങളില്‍ 19 ലും യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. സിപിഎമ്മിന്‍റെ സിറ്റിങ്ങ് സീറ്റായ കാസര്‍ഗോഡ് മാത്രമാണ് നിലവില്‍ എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തില്‍ ലീഡ് ചെയ്യുന്നത്. ഒരു ലക്ഷത്തില്‍പരം വോട്ടുകള്‍ക്കാണ് സതീഷ് ചന്ദ്രന്‍ ലീഡ് ചെയ്യുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ തന്നെ സതീഷ് ചന്ദ്രന്‍ ലീഡ് നേടിയിരുന്നു.

 satheeshdd

ഇത്തവണ അട്ടിമറി നീക്കങ്ങള്‍ പ്രവചിക്കപ്പെട്ട മണ്ഡലമാണ് കാസര്‍ഗോഡ്. എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ എല്ലാം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനാണ് മേല്‍ക്കൈ പ്രവചിച്ചിരുന്നത്. പെരിയ ഇരട്ട കൊലപാതകം ആയുധമാക്കിയായിരുന്നു യുഡിഎഫിന്‍റെ പ്രവചരണം. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തില്‍ ശബരിമലയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ബിജെപി വോട്ടുകള്‍ യുഡിഎഫിലേക്ക് മറിഞ്ഞതായുള്ള ആരോപണങ്ങളും ഒരു ഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. ​എന്നാല്‍ ഇതിനെയെല്ലാം തള്ളിയുള്ള ശക്തമായ പ്രകടനാമാണ് ഇടതുകോട്ടയില്‍ സതീഷ് ചന്ദ്രന്‍ നടത്തിയിരിക്കുന്നത്. അതേസമയം വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വലിയ തിരിച്ചടിയാണ് കേരളത്തില്‍ എല്‍ഡിഎഫ് നേരിടുന്നത്. വ്യക്തമായ ആധിപത്യത്തോടെയാണ് 18 മണ്ഡലങ്ങളിലും യുഡിഎഫ് മുന്നേറുന്നത്. ശബരിമല വിഷയവും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവുമെല്ലാം തിരിച്ചടിയായെന്ന നിരീക്ഷണമാണ് ഉയരുന്നത്.

English summary
Lok Sabha Election results 2019:kasargod satheesh chandran leading
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X