കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷയോടെ എല്‍ഡിഎഫ്! ആദ്യ മണിക്കൂറില്‍ മുന്നേറ്റം!! മണ്ഡലങ്ങളില്‍ കണ്ണും നട്ട് കേന്ദ്രങ്ങള്‍

  • By
Google Oneindia Malayalam News

തിരുവനന്തപുരം: ആകാംഷ നിറഞ്ഞ പോരാട്ടത്തിന്‍റെ ആദ്യ ഫല സൂചനകള്‍ പുറത്ത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങുമ്പോള്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവെച്ച് എന്‍ഡിഎയ്ക്കാണ് മുന്നേറ്റം. അതേസമയം എക്സിറ്റ് പോളുകളെ തള്ളി കേരളത്തില്‍ എല്‍ഡിഎഫ് ആണ് മുന്നേറുന്നത്. ആദ്യ റൗണ്ടില്‍ എല്‍ഡിഎഫിന് അനുകൂലമായി എട്ട് മണ്ഡലങ്ങളും യുഡിഎഫിന് അനുകൂലമായി അഞ്ച് മണ്ഡലങ്ങളിലുമാണ് ലീഡ് ചെയ്യുന്നത്.

keralaldf

എക്സിറ്റ് പോളുകളെ തള്ളി കാസര്‍ഗോഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍ തന്നെയാണ് മുന്നേറുന്നത്. യുഡിഎഫ് അട്ടിമറി പ്രതീക്ഷിക്കുന്ന മണ്ഡലമായിരുന്നു ഇത്. കണ്ണൂരും ട്രെന്‍റ് എല്‍ഡിഎഫിന് അനുകൂലമാണ്. കോഴിക്കോട് കെ പ്രതീപ് ആണ് മുന്നേറുന്നത്. അതേസമയം മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറുമാണ് മുന്നേറുന്നത്.

Recommended Video

cmsvideo
വോട്ടെണ്ണൽ ആരംഭിച്ചു

തുടക്കം മുതല്‍ തന്നെ വയനാട്ടില്‍ രാഹുല്‍ ഗാന്ധി വ്യക്തമായ മുന്നേറ്റമാണ് കാഴ്ച വെയ്ക്കുന്നത്. ആലത്തൂരില്‍ പികെ ബിജുവാണ് മുന്നേറുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനാണ് സാധ്യത കല്‍പ്പിച്ചിരുന്നു. പാലക്കാട് പ്രതീക്ഷിച്ച പോലെ തന്നെ എംബി രാജേഷ് തന്നെയാണ് മുന്നേറുന്നത്. എറണാകുളത്ത് എല്‍ഡിഎഫ് പ്രതീക്ഷകളെ തള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനാണ് മുന്നേറുന്നത്.ചാലക്കുടിയില്‍ ബെന്നി ബെഹ്നാനാണ് മുന്നേറുന്നത്. ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന പത്തനംതിട്ടയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിയാണ് തുടക്കം മുതല്‍ മുന്നേറുന്നത്. അതേസമയം മുന്നണികളെയെല്ലാം ഞെട്ടിച്ച് തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനാണ് മുന്നേറുന്നത്.

English summary
Lok Sabha Election results 2019:kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X