കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്കോട്ടയായ കാസർഗോഡ് സംഭവിച്ചതെന്ത്? പരാജയകാരണം ബിജെപിയുടെ 25000 വോട്ടുകളെന്ന് സതീഷ് ചന്ദ്രൻ!!

Google Oneindia Malayalam News

കാസർഗോഡ്: എൽഡിഎഫിന് വിജയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലമായിരുന്നു കാസർഗോഡ് ലോക്സഭ മണ്ഡലം. എന്നാൽ കന്നത പരാജയമാണ് എൽഡിഎഫ് സ്ഥാനാർത്ഥി കെപി സതീഷ് ചന്ദ്രൻ ഏറ്റുവാങ്ങേണ്ടി വന്നത്. കാസർഗോഡ് കെട്ടിയിറക്കിയ സ്ഥാനാർത്ഥിയായി കോൺഗ്രസിന്റഎ ഒരു വിഭാഗം ആരോപണം ഉന്നയിച്ചപ്പോഴും എൽഡിഎഫിന്റഎ വിജയപ്രതീക്ഷയായിരുന്നു കൂടിയത്.

എല്ലാം അസ്ഥാനത്താക്കി 2014ൽ എൽഡിഎഫ് നേടിയ ഭൂരിപക്ഷത്തിന്റഎ പതിൻമടങ്ങ് ഭൂരിപക്ഷം നേടിയാണ് ഉണ്ണിത്താൻ വിജയം കൈവരിച്ചിരിക്കുന്നത്. രാജ്മോഹന്‍ ഉണ്ണിത്താന്‍ അട്ടിമറി വിജയം നേടിയ കാസര്‍ഗോഡ് ഇടതുപക്ഷം കൈയ്യടക്കിവെച്ച കാസര്‍കോട് മണ്ഡലത്തില്‍ 40,438 വോട്ടിനാണ് എല്‍.ഡി.എഫിന്റെ കെ.പി സതീഷ് ചന്ദ്രനെ പരാജയപ്പെടുത്തിയത്.

KP Satheesh Chandran

പരാജയകാരണങ്ങൾ ചൂണ്ടിക്കാട്ടി കെപി സതീഷ് ചന്ദ്രൻ രംഗത്തെത്തി. മ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് തെരഞ്ഞെടുപ്പുകൾ 'ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുവാനുള്ള പ്രവർത്തനങ്ങളുടെ ഭാഗം മാത്രമാണ് ' എൽ ഡി എഫ് വിജയിക്കുമെന്ന ഈ പ്രതീക്ഷ ഉണ്ടായിരുന്ന കാസർഗോഡ് പാർലിമെന്റ് മണ്ഡലത്തിൽ എൽ ഡി എഫ് പരാജയപ്പെടാനുള്ള കാരണങ്ങൾ വിലയിരുത്തി ജനങ്ങളോടൊപ്പം ചേർന്ന് കൊണ്ടുള്ള പ്രവർത്തനങ്ങൾ തുടരുമെന്നാണ് അദ്ദേഹം ഫഏസ്ബുക്കിൽ കുറിച്ചത്.

മണ്ഡലത്തിൽ ബിജെപിയുടെ 'ഇരുപത്തഞ്ചായിരത്തോളം വോട്ടുകൾ യുഡിഎഫിന് അനകൂലമായി പോയതും , എൽഡി എഫിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ച കുറച്ച് വോട്ടുകൾ നഷ്ടപ്പെട്ടതും എൽ ഡി എഫിന്റെ അപ്രതീക്ഷിത തോൽവിക്ക് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനെ വിജയിപ്പിക്കുവാൻ അഹോരാത്രം ആത്മാർത്ഥമായി പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കം , വോട്ടു രേഖപ്പെടുത്തുകയും മറ്റെല്ലാ സഹായ സഹകരണങ്ങൾ നൽകുകയും ചെയ്ത എല്ലാവർക്കും സ്ഥാനാർത്ഥി എന്ന നിലയിൽ ഹൃദയം നിറഞ്ഞ കൃതജ്ഞത അറിയിക്കുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

English summary
Lok Sabha Election results 2019: KP Satheesxh Chandran's comment on his failure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X