Get Updates
Get notified of breaking news, exclusive insights, and must-see stories!

കുമ്മനത്തിന്റെ തോല്‍വിയില്‍ ഞെട്ടിത്തരിച്ച് ബിജെപി... തരൂരിന്റെ ഭൂരിപക്ഷത്തില്‍ അതിലും ഞെട്ടല്‍

തിരുവനന്തപുരം: കേരളത്തില്‍ ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കും എന്നായിരുന്നു ഒട്ടുമിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചിരുന്നത്. അത് തിരുവനന്തപുരം സീറ്റ് ആയിരിക്കും എന്നും പ്രവചിച്ചിരുന്നു. മൂന്ന് സീറ്റുകളില്‍ പ്രതീക്ഷ അര്‍പിച്ചിരുന്ന ബിജെപി ഉറപ്പിച്ചതും തിരുവനന്തപുരം സീറ്റ് തന്നെ ആയിരുന്നു.

കഴിഞ്ഞ തവണ ഒ രാജഗോപാല്‍ കടുത്ത പോരാട്ടം നടത്തിയ മണ്ഡലം ആണ് തിരുവനന്തപുരം. ഒരുഘട്ടത്തില്‍ രാജഗോപാല്‍ വിജയിച്ചു എന്ന് വരെ എത്തി. ഒടുവില്‍ 15,470 വോട്ടുകള്‍ക്കായിരുന്നു പരാജയം.

Kummanam

രാജഗോപാല്‍ മാറി കുമ്മനം രാജശേഖരന്‍ എത്തിയപ്പോള്‍ ബിജെപിയുടെ പ്രതീക്ഷയും ഏറെ. കുമ്മനത്തിനാണെങ്കില്‍ ആര്‍എസ്എസ്സിന്റെ സ്വന്തം ആള്‍. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായപ്പോള്‍ പാര്‍ട്ടിയ്ക്ക് ഉണര്‍വ്വ് നല്‍കിയ വ്യക്തിത്വം. നിയമസഭ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനം പിടിച്ച പോരാളി.

പക്ഷേ, തിരുവനന്തപുരത്തെ ഫലം ബിജെപിയെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോള്‍. ഒ രാജഗോപാലിന്റെ മണ്ഡലം ആയ നേമം നിയോജക മണ്ഡലത്തില്‍ മാത്രമാണ് കുമ്മനത്തിന് ലീഡ് ചെയ്യാന്‍ ആയത്. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്നു ലീഡ് ചെയ്തിരുന്നത്. നേമത്ത് അന്ന് ഒ രാജഗോപാലിന് പതിനായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ കുമ്മനത്തിന് അതിന്റെ പകുതി ലീഡ് മാത്രമേ നേമത്ത് നേടാനായുള്ളു.

വട്ടിയൂര്‍ക്കാവ് മണ്ഡലം ആയിരുന്നു ബിജെപി വലിയ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന ഒരു കേന്ദ്രം. എന്നാല്‍ ഇവിടേയും മുന്നേറാന്‍ കുമ്മനത്തിന് സാധിച്ചില്ല. സമാനമായ സ്ഥിതി തന്നെയാണ് കഴക്കൂട്ടം മണ്ഡലത്തിലും ഉണ്ടായത്. പതിവ് പോലെ പാറശ്ശാല, നെയ്യാറ്റിന്‍കര മണ്ഡലങ്ങളില്‍ നിന്നുള്ള വന്‍ ലീഡ് ശശി തരൂരിന് ഗുണം ചെയ്യുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+