• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തോറ്റമ്പിയ ശേഷം വരട്ട് തത്വവാദവുമായി സ്വരാജ്, കിളി പോയി സോഷ്യൽ മീഡിയ! ലളിതമായി പറയൂ സഖാവേ

കൊച്ചി: കേരളത്തിലും രാജ്യമെമ്പാടും ഉണ്ടായ കൂറ്റൻ തോൽവിയുടെ ക്ഷീണത്തിൽ നിന്നും പുറത്തേക്ക് വരാൻ സിപിഎമ്മിന് വലിയ കാലതാമസം വന്നേക്കും. കേരളത്തിലെ 19 സീറ്റിലും തോറ്റ ഇടത് പാർട്ടികൾക്ക് ഏക ആശ്വാസം ആലപ്പുഴയിലെ എഎം ആരിഫിന്റെ വിജയം മാത്രമാണ്. രാജ്യത്താകെ സിപിഎമ്മിന് ലഭിച്ചിരിക്കുന്നത് വെറും മൂന്ന് സീറ്റുകൾ മാത്രമാണ്.

ഈ തോൽവിയിൽ നിന്നും സിപിഎം മുന്നേറും എന്ന് പറയാൻ സ്പാർട്ടക്കസിന്റെ കഥ ഉദാഹരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് തൃപ്പൂണിത്തുറ എംഎൽഎ എം സ്വരാജ്. സ്വരാജിന്റ ന്യായീകരണത്തിൽ കിളി പോയ സോഷ്യൽ മീഡിയ എംഎൽഎയെ കാര്യമായിത്തന്നെ ട്രോളുന്നുണ്ട്.

സ്പാർട്ടക്കസിന്റെ കഥ

സ്പാർട്ടക്കസിന്റെ കഥ

സ്വരാജിന്റെ പോസ്റ്റ് ഇങ്ങനെയാണ്: തിരഞ്ഞെടുപ്പിലും, യുദ്ധത്തിലും എല്ലായ്പോഴും ശരി വിജയിച്ചു കൊള്ളണമെന്നില്ല എന്ന തലക്കെട്ടിലാണ് എം സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്. പൂർണരൂപം വായിക്കാം: ഹോവാർഡ് ഫാസ്റ്റിന്റെ 'സ്പാർട്ടക്കസിൽ ' കുരിശിലേറ്റപ്പെടുന്നതിന് മുമ്പ് അടിമയായ ഡേവിഡ് സ്പാർട്ടക്കസിനോട് ചോദിക്കുന്നു... "സ്പാർട്ടക്കസ്, നമ്മളായിരുന്നല്ലോ ശരി , എന്നിട്ടും നാം തോറ്റു പോയതെന്തുകൊണ്ടാണ് ? "

ശരി ചോരയിൽ മുങ്ങി മരിച്ചിട്ടുണ്ട്

ശരി ചോരയിൽ മുങ്ങി മരിച്ചിട്ടുണ്ട്

ഉറപ്പായും ജയിക്കേണ്ട ശരി തോറ്റു പോകുന്നത് കാണുമ്പോൾ ചങ്കുപൊട്ടുന്നവരുടെ ചോരയുടെ നിറവും കണ്ണുനീരിന്റെ നനവുമുള്ള ഈ ചോദ്യം ചരിത്രത്തിൽ പലവട്ടം മുഴങ്ങിയിട്ടുണ്ട്. ചരിത്രത്തിലെ പല യുദ്ധമുഖങ്ങളിലും ശരി ചോരയിൽ മുങ്ങി മരിച്ചിട്ടുണ്ട്.. പല തിരഞ്ഞെടുപ്പുകളിലും ശരി ക്രൂരമായി തോറ്റു പോയിട്ടുമുണ്ട്.

കുരിശിലേറ്റപ്പെടുന്ന സത്യങ്ങൾ

കുരിശിലേറ്റപ്പെടുന്ന സത്യങ്ങൾ

എന്നിട്ടും നാം ശരിയുടെ പക്ഷത്ത് അടിയുറച്ചു നിൽക്കുന്നത് നൂറുതോൽവികൾക്കു ശേഷമെങ്കിലും ശരി വിജയിക്കണമെന്ന് വാശിയുള്ളതുകൊണ്ടാണ്. ഏതു വൻപരാജയമേറ്റു വാങ്ങേണ്ടി വന്നാലും ആത്യന്തികമായി ശരി ജയിക്കുമെന്ന് അത്രമേൽ ഉറപ്പുള്ളതുകൊണ്ടാണ്. വെള്ളിയാഴ്ച കുരിശിലേറ്റപ്പെടുന്ന സത്യങ്ങളൊക്കെയും ഞായറാഴ്ച ഉയർത്തെഴുന്നേൽക്കുമെന്ന് അറിയുന്നതു കൊണ്ടാണ്.

ലോകം സ്തംഭിച്ചു നിന്നില്ല

ലോകം സ്തംഭിച്ചു നിന്നില്ല

ഡേവിഡ് കുരിശിലേറ്റപ്പെട്ടു. സ്പാർട്ടക്കസ് കൊല്ലപ്പെട്ടു. അടിമകൾ പരാജയപ്പെട്ടു. പക്ഷേ തിന്മയുടെ നൈമിഷികമായ വിജയഭേരികൾക്ക് മുന്നിൽ ലോകം സ്തംഭിച്ചു നിന്നില്ല. ഇന്ന് അടിമത്തമില്ല. ചങ്ങലകൾ തകർത്തെറിഞ്ഞ് അവർ സ്വതന്ത്രരായിരിക്കുന്നു. സ്പാർട്ടക്കസ് മരണശേഷം വിജയിയാവുന്നു. അന്തിമമായി ശരി ജയിച്ചേ മതിയാവൂ. സത്യം ജയിച്ചേ തീരൂ.

 കൊടി മടക്കി വീട്ടിലിരിക്കുന്നവരല്ല

കൊടി മടക്കി വീട്ടിലിരിക്കുന്നവരല്ല

ഹിറ്റ്ലറും മുസോളിനിയും തിരഞ്ഞെടുപ്പിൽ ജയിച്ചവരാണ്. പക്ഷേ ചരിത്രമവരെ അന്തിമമായി പരാജയപ്പെടുത്തിയിട്ടുണ്ട്. സത്യവും ശരിയും ആത്യന്തികമായി അവിടെയൊക്കെ ജയിച്ചിട്ടുമുണ്ട്. ഒരു തിരഞ്ഞെടുപ്പിലെ തോൽവി കണ്ട് കൊടി മടക്കി വീട്ടിലിരിക്കുന്നവരല്ല കമ്യൂണിസ്റ്റുകാർ.

പിശകുണ്ടെങ്കിൽ തിരുത്തും

പിശകുണ്ടെങ്കിൽ തിരുത്തും

വിജയമുണ്ടാകുമ്പോൾ മതിമറന്ന് കടമകൾ മറക്കുന്നവരുമല്ല. വിജയമെന്ന പോലെ പരാജയവും ഊർജ്ജം പകരുന്ന അനുഭവം തന്നെയാണ്. പാഠങ്ങളുൾക്കൊളളും. പിശകുണ്ടെങ്കിൽ തിരുത്തും. കൂടുതൽ കരുത്തോടെ ജനങ്ങൾക്കു വേണ്ടി , നാടിനു വേണ്ടി പ്രവർത്തിക്കും. മുന്നേറും , വിജയിക്കും.. തീർച്ച എന്നാണ് ഫേസ്ബുക്ക് കുറിപ്പ്.

സിമ്പിളായി പറയൂ സ്വരാജേ

സിമ്പിളായി പറയൂ സ്വരാജേ

* സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് രൂക്ഷമായ പരിഹാസമാണ് ലഭിക്കുന്നത്. ചില കമന്റുകൾ നോക്കാം: ''എന്തുകൊണ്ട് നമ്മള്‍ തോറ്റു എന്നുള്ളത് ലളിതമായിട്ടങ്ങു പറഞ്ഞാല്‍ എന്താ? ഈ പ്രതിക്രിയാ വാതകവും കൊളോണിയലിസവും എന്നൊക്കെ പറഞ്ഞ് വെറുതെ കണ്‍ഫ്യൂഷനുണ്ടാക്കുന്നതെന്തിനാ?'' - ഉത്തമന്‍

* വൃത്തിയായി തോറ്റു.. അയിനാണ് സ്പാർട്ടക്കസിലും ഹോവാർഡ് ഫാസ്റ്റിനുമൊക്കെ ! നമ്മളെന്ത് കൊണ്ട് തോറ്റു എന്ന് സിമ്പിളായി പറയൂ സ്വരാജേ

ദു:ഖത്തിൽ പങ്ക് ചേരുന്നു

ദു:ഖത്തിൽ പങ്ക് ചേരുന്നു

* തോറ്റത് നിങ്ങളല്ല, നിങ്ങളുടെ അക്രമ രാഷ്ട്രീയമാണ്, പിണറായി എന്ന ധാർഷ്യക്കാരന്റെ അഹങ്കാരമാണ്, ദു:ഖത്തിൽ പങ്ക് ചേരുന്നു.

* കൊല്ലും കൊലയും നിർത്തി നന്നാവാൻ നോക്ക് സഖാവേ. ധാർഷ്ട്യം ഒക്കെ പോക്കറ്റിൽ വെക്കുന്നതാണ് ബുദ്ധി. തിരിച്ചു വരവ് ആശംസിക്കുന്നു.

* സ്‌പോർട്ടക്കസിനെയൊക്കെ ഇനിയെങ്കിലും വെറുതെ വിട്ടൂടെ... മ്മടെ നാട്ടിലെ രാഘവനെയും, മുഹമ്മദിനെയും, അലക്സിനെയുമൊക്കെ അഭിസംബോധന ചെയ്യൂ... ഇല്ലേൽ ഉള്ള കേരളവും പോകും

സഖാവ് ഞെട്ടിച്ചു കളഞ്ഞു

സഖാവ് ഞെട്ടിച്ചു കളഞ്ഞു

* ത്രിപുരയിൽ തോറ്റപ്പോൾ ഒരു ഡയലോഗ് പറഞ്ഞില്ലേ തോറ്റത് ത്രിപുര എല്ലാ ത്രിപുരയിലെ ജനങ്ങൾ ആണ് എന്ന് അല്ലേ അതേപോലെ ഇവിടെ തോറ്റത് കമ്മ്യൂണിസ്റ്റ് പാർട്ടി അല്ല കേരളമാണ് പോരെ

* ഇത് ഒരുമാതിരി സന്ദേശം സിനിമയിലെ വിലയിരുത്തൽ ആയിപോയല്ലോ... ഒന്നും അങ്ങോട്ട് മനസിലായില്ല... സത്യത്തിൽ എന്തുകൊണ്ട തോറ്റത്...

* തോറ്റത് കേരളമാണ് എന്ന ഡയലോഗ് ആണ് പ്രതീക്ഷിച്ചത്...സഖാവ് ഞെട്ടിച്ചു കളഞ്ഞു... ഇതൊന്നും റാഡിക്കൽ ആയിട്ടുള്ള മാറ്റം അല്ല

ഫേസ്ബുക്ക് പോസ്റ്റ്

എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

English summary
Lok Sabha Election results 2019: M Swaraj's facebook post about CPM defeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X