Get Updates
Get notified of breaking news, exclusive insights, and must-see stories!

വൻ അട്ടിമറിയിലേക്ക് പാലക്കാട്, കോൺഗ്രസിന്റെ വികെ ശ്രീകണ്ഠന് ലീഡ്, എംബി രാജേഷ് പിന്നിൽ!

പാലക്കാട്: എല്‍ഡിഎഫിന്റെ ഉറച്ച കോട്ടയായ പാലക്കാട് കാറ്റ് മാറി വീശുന്നതായി ആദ്യ ഫല സൂചനകള്‍. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എല്‍ഡിഎഫിന്റെ എംബി രാജേഷ് മുന്നിലായിരുന്നുവെങ്കിലും വോട്ടിംഗ് മെഷിനുകള്‍ എണ്ണിത്തുടങ്ങിയതോടെ ഫലം മാറുന്ന കാഴ്ചയാണ് കാണുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠനാണ് പാലക്കാട് ഇപ്പോള്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. 7000ലധികം വോട്ടുകള്‍ക്കാണ് എംബി രാജേഷിനെ പിന്നിലാക്കി വികെ ശ്രീകണ്ഠന്‍ ലീഡ് ചെയ്യുന്നത്.

കേരളത്തിൽ 19 മണ്ഡലങ്ങളിൽ തോറ്റാലും എൽഡിഎഫ് വിജയം ഉറപ്പിക്കുന്ന മണ്ഡലമാണ് പാലക്കാട്. അക്ഷരാർത്ഥത്തിൽ ഇടത് കോട്ടയെന്ന് തന്നെ വിളിക്കാവുന്ന പാലക്കാടിൽ അട്ടിമറി വിജയം യുഡിഎഫ് പോലും പ്രതീക്ഷിക്കുന്നില്ല. മണ്ഡലത്തിൽ തനിക്ക് വേണ്ടി കാര്യമായി സംഘടനാ സംവിധാനം പ്രവർത്തിച്ചില്ല എന്ന് യുഡിഎഫ് സ്ഥാനാർത്ഥി വികെ ശ്രീകണ്ഠൻ പരാതിപ്പെടുക പോലും ചെയ്തതാണ്.

congress

അതിനിടെയാണ് ആദ്യഘട്ടത്തിൽ എൽഡിഎഫിനെ ഞെട്ടിച്ച് കൊണ്ട് യുഡിഎഫ് വൻ മുന്നേറ്റം നടത്തുന്നത്. 2014ൽ ഒരു ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം നേടി എംബി രാജേഷ് വിജയിച്ച മണ്ഡലമാണ് പാലക്കാട്. സിപിഎമ്മിന്റെ കോട്ടയെന്നതും സ്ഥാനാർത്ഥി എന്ന നിലയ്ക്ക് എംബി രാജേഷിന്റെ വ്യക്തി പ്രഭാവവും ഇക്കുറിയും എൽഡിഎഫിനെ തുണയ്ക്കും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ എൽഡിഎഫിനെ വിറപ്പിച്ച് കൊണ്ടാണ് പാലക്കാട് യുഡിഎഫ് കൈപ്പിടിയിലാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+