കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തനംതിട്ടയില്‍ വന്‍ ലീഡില്‍ ആന്‍റോ ആന്‍റണി!! കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക്

  • By
Google Oneindia Malayalam News

പത്തനംതിട്ട: ഇത്തവണ ശക്തമായ ത്രികോണ മത്സരം നടന്ന പത്തനംതിട്ടയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിക്ക് വലിയ മുന്നേറ്റം. തുടക്കത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ ലീഡ് നേടിയിരുന്നുവെങ്കിലും സുരേന്ദ്രനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ആന്‍റോ ആന്‍റണി ലീഡ് നേടി. 8000 വോട്ടിന്‍റെ ലീഡാണ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിക്ക് ഉള്ളത്.

ശബരിമലയില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചത് അടക്കമുളള കേസുകളില്‍ ജയിലില്‍ കിടന്ന കെ സുരേന്ദ്രന് അനുകൂലമായി പത്തനംതിട്ടയില്‍ ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കപെടുമെന്നായിരുന്നു ഇത്തവണ ബിജെപിയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ ബിജെപി പ്രതീക്ഷകളെ തള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജാണ് നിലവില്‍ രണ്ടാം സ്ഥാനത്ത് ഉള്ളത്.

suraanto

Recommended Video

cmsvideo
പി.സിയുടെ പൂഞ്ഞാറില്‍ സുരേന്ദ്രന്‍ മൂന്നാമത്

സംസ്ഥാനത്ത് ബിജെപി ഇത്തവണ ഏറ്റവും പ്രതീക്ഷയുളള മണ്ഡലങ്ങളില്‍ ഒന്നാണ് ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട. ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായി ജയിലില്‍ കിടന്ന കെ സുരേന്ദ്രനെ ബിജെപി പത്തനംതിട്ടയില്‍ നിയോഗിച്ചത് തന്നെ വിശ്വാസി വോട്ടുകള്‍ ലക്ഷ്യമിട്ട് കൊണ്ടാണ്. വീണ ജോര്‍ജിനും ആന്റോ ആന്റണിക്കും ശക്തമായ മത്സരം തന്നെ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ കാഴ്ച വെക്കുകയും ചെയ്തിരുന്നു. സിപിഎം കുടുംബങ്ങളില്‍ നിന്നടക്കം സുരേന്ദ്രന് വോട്ട് കിട്ടിയിട്ടുണ്ട് എന്നാണ് ബിജെപി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ആദ്യ ഫല സൂചനകളില്‍ ബിജെപിയുടെ പ്രതീക്ഷ അസ്ഥാനത്തായിരിക്കുകയാണ്.

English summary
Lok Sabha Election results 2019:pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X