Get Updates
Get notified of breaking news, exclusive insights, and must-see stories!

പിസി ജോര്‍ജ്ജിന്‍റെ പൂഞ്ഞാറില്‍ കെ സുരേന്ദ്രന്‍ മൂന്നാമത്!! അമ്പരന്ന് ബിജെപി നേതൃത്വം!!

Recommended Video

cmsvideo
    പി.സിയുടെ പൂഞ്ഞാറില്‍ സുരേന്ദ്രന്‍ മൂന്നാമത്

    പത്തനംതിട്ട: കേന്ദ്രവും കേരളവും ഒരുപോലെ ഉറ്റ് നോക്കുന്ന പത്തനംതിട്ടയില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്യാനാകാതെ ബിജെപി. പിസി ജോര്‍ജ്ജിന്‍റെ മണ്ഡലമാണ് പൂഞ്ഞാറില്‍ വന്‍ തിരിച്ചടിയാണ് സുരേന്ദ്രന്‍ നേരിടുന്നത്. ഇവിടെ മൂന്നാം സ്ഥാനത്താണ് സുരേന്ദ്രന്‍ .ഒരിക്കല്‍ പോലും മണ്ഡലത്തില്‍ മുന്നേറാന്‍ സുരേന്ദ്രന് സാധിച്ചിട്ടില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍ററണിയാണ് മണ്ഡലത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. തൊട്ട് പുറകിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജ്.

    pcganto

    ശബരിമല വിഷയത്തിന്‍റെ ചുവടുപിടിച്ചാണ് പൂഞ്ഞാര്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്ജ് എന്‍ഡിഎയില്‍ എത്തുന്നത്. പിന്നാലെ പത്തനംതിട്ടയില്‍ സുരേന്ദ്രന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നായിരുന്നു ജോര്‍ജ്ജിന്‍റെ അവകാശവാദം. അതേസമയം ഇതുവരെയുള്ള വോട്ടെണ്ണലില്‍ പത്തനംതിട്ടയില്‍ ബിജെപിയും എല്‍ഡിഎഫും തമ്മിലാണ് ശക്തമായ മത്സരം നടക്കുന്നത്.

    സ്വന്തം മണ്ഡലമായ ആറന്‍മുളയില്‍ പോലും വീണ ജോര്‍ജ്ജ് പുറകോട്ട് പോകുന്ന കാഴ്ചയാണ്. ഒരു ഘട്ടത്തില്‍ പോലും രണ്ടാം സ്ഥാനത്ത് എത്താന്‍ സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞില്ല. ശബരിമല വിഷയം ഏറെ ചര്‍ച്ചയായ മണ്ഡലത്തില്‍ ഇടത് നിലപാടുകള്‍ വന്‍ തിരിച്ചടിയായെന്ന് വേണം കണക്കാക്കാന്‍.

    സംസ്ഥാനത്ത് ബിജെപി ഇത്തവണ ഏറ്റവും പ്രതീക്ഷയുളള മണ്ഡലങ്ങളില്‍ ഒന്നാണ് ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട. ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായി ജയിലില്‍ കിടന്ന കെ സുരേന്ദ്രനെ ബിജെപി പത്തനംതിട്ടയില്‍ നിയോഗിച്ചത് തന്നെ വിശ്വാസി വോട്ടുകള്‍ ലക്ഷ്യമിട്ട് കൊണ്ടാണ്. വീണ ജോര്‍ജിനും ആന്റോ ആന്റണിക്കും ശക്തമായ മത്സരം തന്നെ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ കാഴ്ച വെക്കുകയും ചെയ്തിരുന്നു. സിപിഎം കുടുംബങ്ങളില്‍ നിന്നടക്കം സുരേന്ദ്രന് വോട്ട് കിട്ടിയിട്ടുണ്ട് എന്നാണ് ബിജെപി അവകാശപ്പെടുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+