'കേരളം ഭാരതത്തില്‍ അല്ല എന്ന് വീണ്ടും തെളിയിച്ചു'! ബിജെപിയുടെ തോൽവി സഹിക്കാനാവാതെ രാജസേനൻ!
കോഴിക്കോട്: പിഎസ് ശ്രീധരൻ പിളള പറഞ്ഞത് കടമെടുത്താൽ, ശബരിമല പോലൊരു സുവർണാവസരം ലഭിച്ചിട്ടും കേരളത്തിൽ ഒരു സീറ്റ് പോലും നേടാതെ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ് ബിജെപി. ഏറെ പ്രതീക്ഷിച്ച പത്തനംതിട്ടയിൽ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തും തിരുവനന്തപുരത്ത് കുമ്മനം രണ്ടാം സ്ഥാനത്തുമായി. കേന്ദ്രത്തിൽ ഭരണം കിട്ടിയപ്പോഴും കടുത്ത നിരാശയിലാണ് കേരളത്തിലെ ബിജെപിക്കാർ. ബിജെപി അനുഭാവിയായ സംവിധായകൻ രാജസേനൻ ഫേസ്ബുക്ക് ലൈവിൽ പ്രതികരിച്ചിരിക്കുന്നത് കേരളം ഭാരതത്തിൽ അല്ലെന്ന് വീണ്ടും തെളിയിച്ചു എന്നാണ്. രാജസേനന്റെ വാക്കുകൾ ഇങ്ങനെയാണ്:
''ഭാരതം ബിജെപിയും നരേന്ദ്രമോദിയും ചേര്‍ന്ന് എടുക്കുവാണ് എന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നു. ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ അത് സംഭവിച്ചു. ഭാരതം ബിജെപിയും മോദിയും ചേര്‍ന്ന് എടുത്ത് കഴിഞ്ഞു. ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും തിരിച്ച് നല്കാന് കഴിയാത്ത രീതിയില്‍ അസാമാന്യ വിജയത്തോട് കൂടി എടുത്തു. പക്ഷേ കേരളം ഭാരതത്തില്‍ അല്ല എന്ന് നമ്മള് ഒരിക്കല്‍ കൂടി തെളിയിച്ചു എന്നതാണ് ദുഖകരമായ സത്യം''.

''ശ്രീ കുമ്മനവും സുരേഷ് ഗോപിയുമൊക്കെ ഇവിടെ തോറ്റപ്പോള്‍ തോറ്റത് നന്മയും വിശ്വാസവും മാത്രമാണ്. ജയിച്ചതാണെങ്കിലോ കുറേ അഴിമതിയും കുറേ അക്രമവും. വേറെ ഒന്നുമില്ല. കാലാകാലങ്ങളായി നമ്മള് ഇങ്ങനെ മണ്ടത്തരം കാണിച്ച് തെളിയിച്ചതാണ്. ഇനിയും അനുഭവിക്കുക. അത്രയേ ഉളളൂ. പക്ഷേ ഒരു കാര്യം സ്വന്തം നാടിന് എതിരായിട്ട് ഇങ്ങനെ ചിന്തിക്കുന്ന ഒരു സമൂഹം കേരളത്തില്‍ അല്ലാതെ വേറെ ലോകത്ത് എവിടെയും കാണാന്‍ സാധിക്കില്ല. സങ്കടമുണ്ട്. ഒരുപാട് വിഷമം ഉണ്ട്'' എന്നാണ് രാജസേനന് ലൈവ് വീഡിയോയില്‍ പറയുന്നത്.
രാജസേനന്റെ ഫേസ്ബുക്ക് ലൈവിന് കനത്ത പ്രതികരണങ്ങളാണ് കിട്ടുന്നത്. കേരളം ചാണകത്തില്‍ ചവിട്ടാന്‍ തീരുമാനിച്ചിട്ടില്ല എന്നും എല്‍ഡിഎഫിനേയോ യുഡിഎഫിനേയോ ജയിപ്പിച്ചാലും ഒരിക്കലും ബിജെപിയെ ജയിപ്പിക്കില്ല എന്നുമാണ് നിരവധി പേര് കമന്റ് ചെയ്യുന്നത്. മാത്രമല്ല കേരളത്തില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടാണ് എങ്കില്‍ ഗുജറാത്തിലോ യുപിയിലോ പോകാനും രാജസേനനെ ആളുകള്‍ പരിസഹിക്കുന്നുണ്ട്.
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications