കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആലത്തൂരിലെ പെങ്ങളൂട്ടിയ്ക്ക്' തിരക്കൊഴിഞ്ഞാൽ കല്യാണം? പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ രമ്യ പറഞ്ഞത്

Google Oneindia Malayalam News

Recommended Video

cmsvideo
ആലത്തൂരിന്റെ പെങ്ങളൂട്ടിക്ക് തിരക്കൊഴിഞ്ഞാല്‍ കല്യാണം?

ആലത്തൂര്‍: ആലത്തൂരിലെ പെങ്ങളൂട്ടി ഇപ്പോള്‍ ആലത്തൂരിന്റെ എംപിയാണ്. പാട്ടുപാടി ജനഹൃദയങ്ങളില്‍ കയറിയ രമ്യ ഹരിദാസ് വന്‍ ഭൂരിപക്ഷത്തോടെയാണ് ഇത്തവണ ലോക്‌സഭയില്‍ എത്തിയത്. സിപിഎമ്മിന്റെ കോട്ടയാണ് രമ്യ അക്ഷരാര്‍ത്ഥത്തില്‍ പൊളിച്ചടുക്കിയത്.

വിജയരാഘവന്‍റെ പരാമര്‍ശത്തില്‍ വൈകിയെങ്കിലും സിപിഎം തെറ്റ് തിരിച്ചറിഞ്ഞെന്ന് രമ്യ ഹരിദാസ്വിജയരാഘവന്‍റെ പരാമര്‍ശത്തില്‍ വൈകിയെങ്കിലും സിപിഎം തെറ്റ് തിരിച്ചറിഞ്ഞെന്ന് രമ്യ ഹരിദാസ്

സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട വ്യക്തിയായിരുന്നു രമ്യ. അതുപോലെ തന്നെ വലിയൊരു വിഭാഗത്തിന്റെ പിന്തുണയും രമ്യ നേടിയെടുത്തിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും ദീപ നിശാന്തും ഒക്കെ രമ്യക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദമാവുകയും ചെയ്തു.

വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും എല്ലാം രമ്യ ഹരിദാസ് പ്രതികരിച്ചത് മനോരമ ന്യൂസിന്റെ നേരെ ചൊവ്വെ എന്ന പരിപാടിയില്‍ ആയിരുന്നു.

കുടുംബ ജീവിതം വേണം

കുടുംബ ജീവിതം വേണം

പ്രണയിക്കേണ്ട സമയത്ത് പ്രകടനത്തിന് പോയതുകൊണ്ട് പ്രകടനം നടത്തേണ്ട സമയത്ത് പ്രണയിക്കാന്‍ കഴിഞ്ഞെന്ന് വരില്ല- എന്താണ് കുടുംബ ജീവിതത്തെ കുറിച്ചുള്ള സങ്കല്‍പം എന്നായിരുന്നു അഭിമുഖകാരനായ ജോണി ലൂക്കോസിന്റഎ ചോദ്യം.

കുടുംബ ജീവിതം എന്തായാലും വേണം. തിരഞ്ഞെടുപ്പിന്റെ തിരക്ക് കഴിയുന്ന സമയത്ത് ആലോചിക്കണം എന്നാണ് അമ്മ പറഞ്ഞിരിക്കുന്നത് എന്നായിരുന്നു രമ്യ ഹരിദാസിന്റെ മറുപടി. എന്താലായും അതിനെ കുറിച്ച് ആലോചിക്കും എന്നാണ് രമ്യക്ക് പറയാനുള്ളത്.

പ്രണയവും വിവാഹവും മാറ്റിവയ്ക്കുന്നതുകൊണ്ട്

പ്രണയവും വിവാഹവും മാറ്റിവയ്ക്കുന്നതുകൊണ്ട്

പ്രണയവും വിവാഹവും ഒക്കെ ഒന്ന് മാറ്റിവയ്ക്കുന്നതുകൊണ്ട് ഒരു പ്രശ്‌നവും ഇല്ലെന്നാണോ രമ്യ തെളിയിക്കുന്നത് എന്നായിരുന്നു അടുത്ത ചോദ്യം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കായിരുന്നു മുന്‍ഗണന കൊടുത്തിരുന്നത്. ആ രീതിയില്‍ തന്നെയാണ് ഇപ്പോഴും മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ പ്രണയത്തിനും വിവാഹത്തിനും ഒന്നും സമയം കിട്ടിയിട്ടില്ല. അതിന്റേതായ ഒരു സമയം മാറ്റി വക്കണം എന്ന് ആഗ്രഹിച്ചിട്ടും ഇല്ലെന്നായിരുന്നു രമ്യയുടെ മറുപടി.

ആരെ കൂടെ കൂട്ടും?

ആരെ കൂടെ കൂട്ടും?

ജീവിതത്തിന്റെ ഭാഗമാണ് കുടുംബം. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന രമ്യയെ മനസ്സിലാക്കാന്‍ പറ്റുന്ന ഒരാള്‍ വന്നാല്‍ അയാളെ ജീവിതത്തിലേക്ക് കൂട്ടുമെന്നാണ് രമ്യ പറയുന്നത്.

എന്തായാലും രമ്യയുടെ മനസ്സില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് വിജയത്തിന്റെ സന്തോഷത്തില്‍ തന്നെയാണ്.

പഴയകാലം ഓര്‍ത്ത്

പഴയകാലം ഓര്‍ത്ത്

ആലത്തൂരില്‍ വെറും മൂന്ന് ജോഡി വസ്ത്രവും ആയിട്ടാണ് താന്‍ വന്നത്. എന്നാല്‍ പിന്നീട് ഒരുകാര്യത്തിലും തനിക്കൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നാണ് രമ്യ പറയുന്നത്. ആലത്തൂരുകാരുടെ ഈ സ്‌നഹത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ രമ്യയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. കഷ്ടപ്പാട് നിറഞ്ഞ ബാല്യകാലത്തേയും രമ്യ ഓര്‍ത്തെടുത്തു.

ആലത്തൂരിലെത്തിയപ്പോള്‍ ഒരുപാട് ആളുകള്‍ ഒരുപാട് വസ്ത്രങ്ങളുമായി എത്തിയ കാര്യവും രമ്യ ഓര്‍ത്തെടുത്തു.

ക്രൗഡ് ഫണ്ടിങ് വഴി

ക്രൗഡ് ഫണ്ടിങ് വഴി

കൈയ്യില്‍ ഒന്നുമില്ലാതെയാണ് ആലത്തൂരിലെ സ്ഥാനാര്‍ത്ഥിയായി എത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്നതിനപ്പുറം ക്രൗഡ് ഫണ്ടിങ് വഴിയാണ് തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കാവശ്യമായ പണം കണ്ടെത്തിയത്. ഒരുപക്ഷേ, പാര്‍ട്ടി തന്ന പണത്തേക്കാള്‍ ഇത്തരത്തില്‍ ക്രൗഡ് ഫണ്ടിങ് വഴിയായിരുന്നു ലഭിച്ചത് എന്നും രമ്യ പറയുന്നുണ്ട്

English summary
Lok Sabha Election results 2019: Ramya Haridas says about her future plans to lead a family life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X