വയനാട്ടില്‍ നിലം തൊടാതെ തുഷാര്‍ വെള്ളാപ്പള്ളി!! കെട്ടിവെച്ച കാശ് പോലും നഷ്ടമാകുന്ന സ്ഥിതി
Recommended Video
വയനാട്: കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ ഉയര്‍ത്തി വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കുതിയ്ക്കുന്നു. നിലവില്‍ ഒരു ലക്ഷത്തിഅന്‍പതിനായിരത്തിന്‍റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ മുന്നേറുന്നത്. അതേസമയം എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് കെട്ടിവെച്ച കാശ് പോലും നഷ്ടമാകുമെന്ന സ്ഥിയാണ് ഉള്ളത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 39,116 വോട്ടുകള്‍ മാത്രമാണ് തുഷാറിന് ലഭിച്ചിരിക്കുന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പിപി സുനീറിന് 125421 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി എത്തിയതോടെയാണ് മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം ആകെ മാറിയത്. ആദ്യ ഘട്ടത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി സുനീര്‍ ഏറെ മുന്നിലായിരുന്നു.
അതേസമയം രാഹുല്‍ വന്നതോടെയാണ് ബിഡിജെഎസ് തുഷാര്‍ വെള്ളാപ്പള്ളിയെ മണ്ഡലത്തില്‍ ഇറക്കിയത്. എന്നാല്‍ തുടക്കം മുതല്‍ ബിജെപിയും ബിഡിജെഎസും പ്രചരണത്തില്‍ രണ്ട് തട്ടിലായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ പ്രചരണത്തിന് സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബിഡിജെഎസ് പരസ്യമായി തന്നെ രംഗത്തെത്തിയിരുന്നു. അതേസമയം തുഷാര്‍ ഉള്‍പ്പെടെയുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ആരും തന്നെ ഇത്തവണ വിജയിക്കില്ലെന്ന് തുഷാറിന്‍റെ പിതാവും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.
കേരളത്തില്‍ ഒരു മണ്ഡലത്തില്‍ പോലും ബിജെപിക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെച്ച പത്തനംതിട്ടയിലും തിരുവനന്തപുരത്തും അടക്കം ബിജെപി മൂന്നാം സ്ഥാനത്താണ്.












Click it and Unblock the Notifications