കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതുകോട്ട പിടിച്ചുകെട്ടി രാജ്മോഹന്‍ ഉണ്ണിത്താന്‍!! കൂറ്റന്‍ വിജയം! അമ്പരന്ന് എല്‍ഡിഎഫ് കേന്ദ്രങ്ങള്‍

  • By
Google Oneindia Malayalam News

Recommended Video

cmsvideo
അട്ടിമറി വിജയവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ | Oneindia Malayalam

കാസര്‍ഗോഡ് : ഇടതുകോട്ട തൂത്തുവാരി യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. അട്ടിമറി വിജയമാണ് മണ്ഡലത്തില്‍ ഉണ്ണിത്താന്‍ നേടിയത്. എല്‍ഡിഎഫിന്‍റെ ഉറച്ച കോട്ടയായ മണ്ഡലത്തില്‍ രാജ‌്മോഹൻ ഉണ്ണിത്താൻ 40438 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ‌് എൽഡിഎഫ‌് സ്ഥാനാർഥി കെ പി സതീഷ‌് ചന്ദ്രനെ മറികടന്നത‌്.

ഉണ്ണിത്താൻ 474961 വോട്ട‌് നേടിയപ്പോൾ, കെ പി സതീഷ‌് ചന്ദ്രൻ 434523 വോട്ടും എൻഡിഎ സ്ഥാനാർഥി രവീശ തന്ത്രി കുണ്ഠർ 176049 വോട്ടും നേടി.ശബരിമലയും പെരിയയിലെ ഇരട്ടകൊലപാതകവും മണ്ഡലത്തില്‍ നിര്‍ണായകമായെന്നാണ് ഇടതു സ്ഥാനാര്‍ത്ഥിയുടെ പരാജയത്തോടെ വിലയിരുത്തപ്പെടുന്നത്.

 കനത്ത പോരാട്ടം

കനത്ത പോരാട്ടം

മഞ്ചേശ്വരം, കാസര്‍ഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശ്ശേരി എന്നിങ്ങനെ ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ചേരുന്നതാണ് കാസര്‍ഗോഡ് പര്‍ലമെന്റ് മണ്ഡലം. ചരിത്രം പരിശോധിച്ചാല്‍ നിയമസഭ തെരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പോലെ തന്നെ ഇടതു മേധാവിത്വം പ്രകടിപ്പിച്ച മണ്ഡലത്തില്‍ ഇത്തവണ അട്ടിമറി വിജയമാണ് യുഡിഎഫ് നേടിയത്.

 ചുവന്ന് തന്നെ

ചുവന്ന് തന്നെ

2004 ല്‍ പി കരുണാകരന്‍ 1,08,256 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു മണ്ഡലത്തില്‍ വിജയിച്ചത്. എന്നാല്‍ 2006ല്‍ ഭൂരിപക്ഷം 64,427 ആയി കുറഞ്ഞു. 2014ല്‍ മൂന്നാം ഊഴക്കാരനായെത്തിയ പി കരുണാകരന്‍ ടി സിദ്ദിഖിന പരാജയപ്പെടുത്തിയത് വെറും 6921 വോട്ടുകള്‍ക്ക് മാത്രമായിരുന്നു.

 പ്രതീക്ഷ പാളി

പ്രതീക്ഷ പാളി

പി കരുണാകരന്‍ 3,84,964 വോട്ടുകള്‍ നേടിയപ്പോള്‍ ടി. സിദ്ദിഖ് 3,78,043 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥിയായ കെ. സുരേന്ദ്രന് 1,72,826 വോട്ടുകളും ലഭിച്ചു.
ഇത്തവണയും മണ്ഡലം നിലനിര്‍ത്തുകയെന്ന ഒറ്റ ലക്ഷ്യത്തിലാണ് നാട്ടുകാരനും കൂടിയായ സതീഷ് ചന്ദ്രനെ സിപിഎം കളത്തില്‍ ഇറക്കിയത്.

 ഉണ്ണിത്താന്‍ വീണു

ഉണ്ണിത്താന്‍ വീണു

എന്നാല്‍ ശബരിമല വിഷയവും ന്യൂനപക്ഷ ഏകീകരണവും മണ്ഡലത്തില്‍ ശക്തമായത് എല്‍ഡിഎഫിന്‍റെ തകര്‍ച്ചയ്ക്ക് കാരണമായി.പെരിയ ഇരട്ട കൊലയും സിപിഎമ്മിന്‍റെ ആക്രമ രാഷ്ട്രീയവും മുന്‍നിര്‍ത്തിയായിരുന്നു യുഡിഎഫ് ഇത്തവണ വോട്ട് തേടിയത്.

 പ്രതീക്ഷകള്‍ അസ്ഥാനത്ത്

പ്രതീക്ഷകള്‍ അസ്ഥാനത്ത്

അവസാന നിമിഷം ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന ആരോപണങ്ങളും മണ്ഡലത്തില്‍ ഉയര്‍ന്നിരുന്നു.
കുറഞ്ഞത് 5,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ ആകുമെന്നും .യുഡിഎഫ് പ്രതീക്ഷ. എന്നാല്‍ യുഡിഎഫ് കാമ്പിനെ ആകെ ഞെട്ടിച്ച മുന്നേറ്റമാണ് ഉണ്ണിത്താന്‍ നടത്തിയിരിക്കുന്നത്.

 അട്ടിമറി സാധ്യത

അട്ടിമറി സാധ്യത

പെരിയ ഇരട്ടക്കൊലപാതകം ഇടതുമുന്നണിയുടെ വോട്ട് ചോര്‍ത്തുമെന്ന വിലയിരുത്തല്‍ നേരത്തേ ഉണ്ടായിരുന്നു. മണ്ഡലത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന് പ്രാദേശിക സിപിഎം നേതൃത്വം തന്നെ അകമഴിഞ്ഞ് സഹായിച്ചിരുന്നു.

 ആധിപത്യം ഉറപ്പിച്ചു

ആധിപത്യം ഉറപ്പിച്ചു

യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ച ബ്രാഞ്ച് സെക്രട്ടറി അടക്കമുളളവര്‍ക്കെതിരെ സിപിഎം നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.എന്നാല്‍ തുടക്കം മുതല്‍ പ്രവര്‍ത്തനം ശക്തമാക്കിയിട്ടും മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് സാധിച്ചില്ല.

 മുന്നേറി

മുന്നേറി

തുടക്കത്തിൽ സതീഷ‌് ചന്ദ്രൻ മുന്നേറിയെങ്കിലും മഞ്ചേശ്വരം, ഉദുമ, കാസർകോട‌് മണ്ഡലങ്ങളിലെ ഉണ്ണിത്താന്റെ നേട്ടം മറികടക്കാൻ കഴിഞ്ഞില്ല. ഏഴ‌് മണ്ഡലങ്ങളിൽ ബാക്കി നാല‌് മണ്ഡലങ്ങളിലും കെ പി സതീഷ‌് ചന്ദ്രനാണ‌് മുന്നിൽ എത്തിയത‌്.

English summary
lok sabha election results kasargode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X