കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദങ്ങള്‍ ഏല്‍ക്കാതെ എംകെ രാഘവന്‍!! കോഴിക്കോട് ഹാട്രിക്ക് വിജയം!

  • By
Google Oneindia Malayalam News

കോഴിക്കോട്: ഒളിക്യാമറ വിവാദങ്ങളിലും അഴിമതി ആരോപണങ്ങളിലും തളരാതെ കോഴിക്കോട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന്‍റെ ഹാട്രിക് വിജയം. വോട്ടെടുപ്പിന്‍റെ ആദ്യ മണിക്കൂറില്‍ തന്നെ വലിയ മുന്നേറ്റമാണ് യുഡിഎഫ് സ്ഥാനാര്‍ എംകെ രാഘവന്‍ നേടിയത്. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ വയനാടന്‍ സ്ഥാനാര്‍ത്ഥിത്വത്വും എംകെ രാഘവന്‍റെ മുന്നേറ്റത്തെ തുണച്ചെന്ന് വേണം കണക്കാക്കാന്‍.

എന്തുവിലകൊടുത്തും ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കോഴിക്കോട് നോര്‍ത്ത് എംഎല്‍എയും ജനകീയ മുഖവുമായി എ പ്രദീപ് കുമാറിനെ ഇടതുമുന്നണി രംഗത്ത് ഇറക്കിയത്. എന്നാല്‍ സ്വന്തം മണ്ജലമായ കോഴിക്കോട് നോര്‍ത്തിലടക്കം പ്രദീപ് കുമാര്‍ പിന്നോട്ട് പോകുന്ന കാഴ്ചയായിരുന്നു ഉണ്ടായത്.

 വിജയ പ്രതീക്ഷയില്‍

വിജയ പ്രതീക്ഷയില്‍

2009 ലും 2014 ലും ഇടതുമുന്നണിയെ പുറത്ത് നിര്‍ത്തിയ മണ്ഡലത്തില്‍ തുടക്കത്തില്‍ വിജയ പ്രതീക്ഷയിലായിരുന്നു യുഡിഎഫ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വവും രാഘവന് ബൂസ്റ്റ് നല്‍കുമെന്നും കോണ്‍ഗ്രസ് ഏറെ കുറേ ഉറപ്പിച്ചിരുന്നു.

 വീഡിയോ കെണി

വീഡിയോ കെണി

എന്നാല്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കിയായിരുന്നു
ടിവി 9 ഭാരത് വര്‍ഷ് ചാനല്‍ നടത്തിയ സ്റ്റിങ് ഓപറേഷനില്‍ എംകെ രാഘവന്‍ കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ച് കോടി രൂപ കൈമാറണമെന്ന തരത്തിലെ ദൃശ്യങ്ങളാണ് ഒളിക്യാമറയിലൂടെ പുറത്തായത്.

 പുറത്തുവിട്ട് ചാനല്‍

പുറത്തുവിട്ട് ചാനല്‍

ഭൂമി വാങ്ങാനുള്ള സഹായമായിട്ടാണ് അഞ്ച് കോടി എംകെ. രാഘവന് വാഗ്ദാനം ചെയ്തത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചെലവായ പണത്തെ കുറിച്ച് എംകെ. രാഘവന്‍ നടത്തിയതായി കരുതുന്ന പരാമര്‍ശവുമൊക്കെ ഈ ചാനല്‍ പുറത്ത് വിട്ടിരുന്നു.

 പ്രതിരോധത്തിലാഴ്ത്തി

പ്രതിരോധത്തിലാഴ്ത്തി

തനിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ രാഘവന്‍ തള്ളിയെങ്കിലും തുടര്‍ന്ന് നടന്ന അന്വേഷണങ്ങള്‍ യുഡിഎ​ഫിനെ പ്രതിരോധത്തിലാഴ്ത്തി.എന്നാല്‍ സംസ്ഥാനത്തെ യുഡിഎഫ് തേരട്ടോത്തില്‍ അഴിമതിയാരോപണങ്ങളെല്ലാം ഒലിച്ച് പോയെന്ന് വേണം കണക്കാക്കാന്‍.

 പ്രചരണം ശുഷ്കമായി

പ്രചരണം ശുഷ്കമായി

എണ്ണയിട്ട യന്ത്രം പോലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രദീപിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടും കാര്യമായ മുന്നേറ്റങ്ങള്‍ ഒരു മണ്ഡലത്തിലും നേടാന്‍ ആയില്ല. ന്യൂനപക്ഷ മേഖലയായ കോഴിക്കോട് സൗത്തിലും കൊടുവള്ളിയിലും വന്‍ ഭൂരിപക്ഷം നേടിയ എംകെ രാഘവന്‍ തുടക്കം മുതലേ ശക്തമായ ലീഡാണ് മണ്ഡലത്തില്‍ നേടിയത്.

വന്‍ തിരിച്ചടി

വന്‍ തിരിച്ചടി

പ്രദീപിന് മുന്‍തൂക്കം പ്രതീക്ഷിച്ച ബാലുശ്ശേരിയിലും ഏലത്തൂരിലും വന്‍ തിരിച്ചടി തന്നെ നേരിട്ടു. ഇതേ മണ്ഡലങ്ങളില്‍ രാഘവനും കൂറ്റന്‍ ലീഡ് നേടിയതോടെ എല്‍ഡിഎഫിനെ സംബന്ധിച്ച് കാര്യങ്ങള്‍ കൈവിടുകയായിരുന്നു. വോട്ടണ്ണല്‍ അവസാന ഘട്ടത്തില്‍ എത്തിയപ്പോഴേക്കും ഏഴ് നിയോജക മണ്ഡലങ്ങളിലും രാഘവന്‍ മുന്നിലെത്തി.

 ഗുണം ചെയ്തില്ല

ഗുണം ചെയ്തില്ല

നേരത്തെ എല്‍ഡിഎഫ് പക്ഷത്ത് നിന്നിരുന്ന ഇപ്പോള്‍ ലോക് താന്ത്രിക് ജനത(എല്‍ജെഡി) ആയ സോഷ്യലിസ്റ്റ് ജനത പാര്‍ട്ടി ഇപ്പോള്‍ വീണ്ടും എല്‍ഡിഎഫിലേക്ക് തന്നെ എത്തിയെങ്കിലും എല്‍ഡിഎഫിന്‍റെ വിജയത്തെ ഇതൊന്നും തുണച്ചില്ല.

English summary
lok sabha election results kozhikode mk raghavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X