കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശ്ശൂര്‍ എടുക്കാന്‍ പോയിട്ട് തൊടാന്‍ പോലും പറ്റിയില്ല.. നിലം തൊടാനാകാതെ സുരേഷ് ഗോപി

  • By
Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തൃശ്ശൂര്‍ സുരേഷ് ഗോപി എടുത്തോണ്ട് പോകുമോ എന്നായിരുന്നു നാട്ടുകാരുടെ ടെന്‍ഷന്‍. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തൃശ്ശൂര്‍ ഞാന്‍ അങ്ങ് എടുക്കുവാ, തൃശ്ശൂര്‍ ഞാനങ്ങ് എടുത്തു തുടങ്ങി പല ഡയലോഗുകളും സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാല്‍ എടുക്കാന്‍ പോയിട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തൃശ്ശൂര്‍ തൊടാന്‍ പോലു കഴിഞ്ഞിട്ടില്ല.

sureshamitd

ശബരിമല സ്വാധീന വിഷയമായ മണ്ഡലത്തില്‍ ഇത്തവണ ബിജെപി വലിയ മുന്നേറ്റം നേടുമെന്ന് പ്രവചിക്കപ്പട്ടിരുന്നു. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് ബിജെപി ഇവിടെ സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കയത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയെങ്കിലും വലിയ രീതിയിലുള്ള പ്രചരണമായിരുന്നു സുരേഷ് ഗോപി മണ്ഡലത്തില്‍ കാഴ്ചവെച്ചത്.

Recommended Video

cmsvideo
കേരളത്തിൽ യുഡിഎഫ് തരംഗം, 20 മണ്ഡലങ്ങളിലും ലീഡ്

എന്നാല്‍ എന്‍ഡിഎയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും മുന്നേറാന്‍ സുരേഷ് ഗോപിക്ക് കഴിഞ്ഞില്ല. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപനാണ് ലീഡ് ചെയ്യുന്നത്. 89684 വോട്ടുകളുടെ ലീഡാണ് പ്രതാപന് ഉള്ളത്. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസാണ്. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിപിഐയുടെ സി.എന്‍ ജയദേവനാണ് ഇവിടെ ജയിച്ചത്. 389209 വോട്ടുകളാണ് അദ്ദേഹം നേടിയത്. ബിജെപിയുടെ കെ.പി ശ്രീശന്‍ 102681 വോട്ടുകളും നേടിയിരുന്നു. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം എല്‍ഡിഎഫിന് ഗുണം ചെയ്തേക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും ആ പ്രതീക്ഷകള്‍ എല്ലാം അസ്ഥാനത്തായി.

English summary
Lok sabha election results thrissur suresh gopi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X