കോട്ടയത്ത് പോയാല്‍ പിടിയും ബീഫും കഴിക്കാം, വിമർശിച്ച് ഫ്രാന്‍സിസ് ജോർജ്: പ്രതീക്ഷയോടെ സ്ഥാനാർത്ഥികള്‍
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ വിജയത്തില്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ച് സ്ഥാനാർത്ഥികളും പാർട്ടി നേതാക്കളും. യു ഡി എഫിന് ജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നായിരുന്നു കോട്ടയത്തെ മുന്നണി സ്ഥാനാർത്ഥി ഫ്രാന്‍സിസ് ജോർജിന്റെ പ്രതികരണം. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് വോട്ടെണ്ണലിലേക്ക് കടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തില്‍ നേരിടുന്ന ഒന്‍പതാമത്തെ തിരഞ്ഞെടുപ്പാണ് ഇത്. ഇതില്‍ ആറ് തവണ പാർലമെന്റിലേക്ക് മാത്രം മത്സരിച്ചു. അതുകൊണ്ട് തന്നെ തനിക്ക് ടെന്‍ഷനില്ല, ടെന്‍ഷനടിച്ചിട്ട് ഒരു കാര്യവുമില്ല. തിരഞ്ഞെടുപ്പെന്ന് പറയുന്നത് ജയപരായ സമ്മിശ്രമാണ്. ജനത്തിന്റെ ആഗ്രഹത്തിന് അനുസരിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ച് മാത്രമാണ് ഞാന്‍ എപ്പോഴും ചിന്തിക്കുന്നതെന്നും ഫ്രാന്‍സിസ് ജോർജ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് എമ്മിനെ യു ഡി എഫിലേക്ക് തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടും സ്ഥാനാർത്ഥി പ്രതികരിച്ചു. രാഷ്ട്രീയം മാറിക്കൊണ്ടിരിക്കും. കേരളാ കോൺഗ്രസ് എമ്മിനെ യു ഡി എഫിൽ എടുക്കുമോയെന്നതിൽ പാര്‍ട്ടി നേതൃത്വം നിലപാട് പറയും. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും യു ഡി എഫ് വലിയ മുന്നേറ്റം കാഴ്ചവെക്കും. എക്സിറ്റ് പോള്‍ ഫലങ്ങള്‍ നൂറ് ശതമാനം ശരിയാകില്ല. ഇന്ത്യ മുന്നണി അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫ് സ്ഥാനാർത്ഥിയുടെ വിജയം ആഘോഷിക്കുന്നതിനായി പിറവത്ത് പാർട്ടി പ്രവർത്തകർ പിടിയും കോഴിക്കറിയും തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇതിനെ ഫ്രാന്‍സിസ് ജോർജ് വിമർശിച്ചു. പ്രവര്‍ത്തകര്‍ മിതത്വം പാലിക്കണം. പിടിയും കോഴിക്കറിയും പാഴാകുമെന്ന് തോന്നുന്നില്ല. എന്നാൽ അത്രയും ആവേശം വേണ്ട. താന്‍ ആരോടും ഭക്ഷണം ഉണ്ടാക്കാന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മണിക്കൂറുകള്‍ക്കുള്ളില്‍ ഫലം അറിയാം എന്നതിനാല്‍ യാതൊരുവിധ അവകാശവാദങ്ങള്‍ക്കും പ്രവചനത്തിനും അടിസ്ഥാനമില്ലെന്നായിരുന്നു തിരുവനന്തപുരത്തെ എല്‍ ഡി എഫ് സ്ഥാനാർത്ഥി പന്ന്യന്‍ രവീന്ദ്രന്റെ പ്രതികരണം. ജയിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ മത്സരിച്ചത്. നല്ല പോരാട്ടമായിരുന്നു. ആ പോരാട്ടത്തില്‍ നമ്മള്‍ നന്നായി പ്രവർത്തിച്ചു. ജനങ്ങളുടെ വിശ്വാസവും അടുപ്പവുമൊക്കെ നമ്മളോടൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അത് എങ്ങനെയെന്ന് ഉടന്‍ കാണാമെന്നും ഇടത് സ്ഥാനാർത്ഥി പറഞ്ഞു.
വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് എത്തിയ ആലത്തൂർ, പാലക്കാട് മണ്ഡലങ്ങളിലെ യു ഡി എഫ് സ്ഥാനാർത്ഥികളും വിജയത്തില്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'തിരഞ്ഞെടുപ്പ് ഒരു ടീം വർക്കാണ്. ആ വർക്കിന്റെ അവസാനഘട്ടത്തിലെ മിനുക്ക് പണിയെന്ന ഒരു ഘട്ടത്തിലേക്കാണ് ഇപ്പോള്‍ കടക്കുന്നു. നൂറ് ശതമാനം വിജയ പ്രതീക്ഷയുണ്ട്' എന്നായിരുന്നു ആലത്തുരിലെ യു ഡി എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ പ്രതിരണം. ലീഡ് ഉയർത്തുമെന്ന് പാലക്കാട്ടെ യു ഡി എഫ് സ്ഥാനാർത്ഥിയും അവകാശപ്പെട്ടു.
ബി ജെ പിയെ സംബന്ധിച്ച് കേരളത്തില്‍ വലിയ പ്രതീക്ഷയാണ് ഉള്ളതെന്നായിരുന്നു കോഴിക്കോട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി എംടി രമേശിന്റെ പ്രതികരണം. രാജ്യത്താകെയുള്ള മോദി തരംഗം കേരളത്തിലും പ്രതിഫളിക്കുമെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്ന എക്സിറ്റ് പോളുകള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications