കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി തരൂരിനെതിരെ കുമ്മനത്തെ ഇറക്കുമോ? തിരുവനന്തപുരത്ത് തീപാറും, സിപിഐക്ക് പ്രതിസന്ധി

Google Oneindia Malayalam News

Recommended Video

cmsvideo
ശശി തരൂരിനെതിരെ കുമ്മനത്തെ ഇറക്കുമോ? | Oneindia Malayalam

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലം തിരുവനന്തപുരമാകും. മണ്ഡലത്തില്‍ പ്രമുഖ നേതാക്കളെ രംഗത്തിറക്കാനാണ് പ്രധാന കക്ഷികള്‍ ആലോചിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി നിലവിലെ എംപി ശശി തരൂര്‍ തന്നെ മല്‍സരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന.

സിപിഐ ആരെ മല്‍സരിപ്പിക്കുമെന്ന കാര്യം തീരുമാനിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ തീരുമാനിക്കുമെന്നാണ് നേതാക്കളുടെ പ്രതികരണം. മണ്ഡലം പിടിക്കാന്‍ ശ്രമിക്കുന്ന ബിജെപി ആരെ മല്‍സരിപ്പിക്കുമെന്നത് ഇത്തവണ നിര്‍ണയാകമാണ്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മല്‍സരിപ്പിക്കാന്‍ ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് വിവരം.....

പ്രമുഖരെ തേടുന്നു

പ്രമുഖരെ തേടുന്നു

ബിജെപി പല പ്രമുഖരെയും തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിക്കുന്നുണ്ട്. രാജ്യസഭാ എംപി സുരേഷ് ഗോപിയാണ് ഇതിലൊന്ന്. മോഹന്‍ലാലിനെ മല്‍സരിപ്പിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും പാര്‍ട്ടിയോ നടനോ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

കുമ്മനത്തെ തിരിച്ചുവിളിക്കുമോ

കുമ്മനത്തെ തിരിച്ചുവിളിക്കുമോ

ഈ സാഹചര്യത്തിലാണ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മല്‍രിപ്പിക്കണമെന്ന നിര്‍ദേശം വരുന്നത്. നിലവില്‍ മിസോറാം ഗവര്‍ണറാണ് കുമ്മനം. ശബരിമല സമരത്തിലടക്കം ഇദ്ദേഹത്തിന്റെ അസാന്നിധ്യം സംസ്ഥാന ബിജെപിക്ക് വലിയ തിരിച്ചടിയാണെന്ന് നേതാക്കള്‍ വിലയിരുത്തുന്നു. കുമ്മനം തിരുവനന്തപുരം മണ്ഡലത്തില്‍ മല്‍സരിക്കണമെന്നാണ് ആര്‍എസ്എസിന്റെയും നിര്‍ദേശം.

അധികം വൈകില്ല

അധികം വൈകില്ല

ആരെ മല്‍സരിപ്പിക്കണമെന്ന കാര്യത്തില്‍ ബിജെപി അന്തിമ തീരുമാനം എടുത്തിട്ടില്ല. ശശി തരൂരിനെതിരെ മല്‍സരിക്കാന്‍ ശക്തനായ നേതാവിനെ തന്നെ രംഗത്തിറക്കാനാണ് ബിജെപി ആലോചിക്കുന്നത്. ഈ ചര്‍ച്ചയാണ് കുമ്മനത്തില്‍ എത്തിനില്‍ക്കുന്നത്. സെലിബ്രിറ്റികളെയും പരിഗണിക്കുന്നുണ്ട്. ഉത്തരേന്ത്യ പോലെ സെലിബ്രിറ്റികള്‍ക്ക് അത്ര സാധ്യത ഇല്ലാത്ത സംസ്ഥാനമാണ് കേരളം. അധികം വൈകാതെ അന്തിമ തീരുമാനം എടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

ശശി തരൂര്‍ അല്ലാതെ മറ്റാര്?

ശശി തരൂര്‍ അല്ലാതെ മറ്റാര്?

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ശശി തരൂര്‍ അല്ലാതെ മറ്റൊരാളെ പരിഗണിക്കുന്നില്ല. കോണ്‍ഗ്രസിന്റെ ദേശീയ മുഖങ്ങളില്‍ ഒരാളാണ് തരൂര്‍. ഇദ്ദേഹം കഴിഞ്ഞ രണ്ടുതവണയായി തിരുവനന്തപുരം മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. നിലവിലെ പശ്ചാത്തലത്തില്‍ ശശി തരൂര്‍ അല്ലാതെ മറ്റൊരാളെ കോണ്‍ഗ്രസും യുഡിഎഫും പരിഗണിക്കുന്നില്ല.

ബിജെപിയുടെ നോട്ടം

ബിജെപിയുടെ നോട്ടം

മറ്റു ചില കാര്യങ്ങള്‍ നിര്‍ണയാകമാണ്. കഴിഞ്ഞതവണ 16000ത്തില്‍ താഴെ വോട്ടിനാണ് ശശി തരൂര്‍ ജയിച്ചത്. രണ്ടാം സ്ഥാനം ബിജെപി ആയിരുന്നു. സിപിഐ മൂന്നാംസ്ഥാനത്താണ്. ആഞ്ഞുപിടിച്ചാല്‍ മണ്ഡലത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. അതുകൊണ്ടാണ് സംസ്ഥാനത്തെ ശക്തനായ നേതാവിനെ പരിഗണിക്കുന്നത്.

സിപിഐയുടെ മണ്ഡലം

സിപിഐയുടെ മണ്ഡലം

മുമ്പ് സിപിഐയുടെ മണ്ഡലമായിരുന്നു തിരുവനന്തപുരം. 2004ല്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പന്ന്യന്‍ രവീന്ദ്രന്‍ ജയിച്ച മണ്ഡലം. 2009ലും 2014ലും സിപിഐയുടെ പ്രകടനം വളരെ മോശമായിരുന്നു. 2014ല്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതുകൊണ്ടുതന്നെ ഇത്തവണ സിപിഐ സ്ഥാനാര്‍ഥി ആരെന്നത് പ്രധാനമാണ്.

ത്രികോണ മല്‍സരമുണ്ടാകുമോ?

ത്രികോണ മല്‍സരമുണ്ടാകുമോ?

സിപിഐ ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം ശക്തനായ സ്ഥാനാര്‍ഥിയുടെ അഭാവമാണ്. ബിജെപിയും ഈ പ്രതിസന്ധി നേരിടുന്നുണ്ട്. എന്നാല്‍, ബിജെപി കുമ്മനത്തെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ യുഡിഎഫും ബിജെപിയും തമ്മിലാകും നേരിട്ടുള്ള മല്‍സരം. ശക്തനായ സ്ഥാനാര്‍ഥിയെ സിപിഐ നിര്‍ത്തിയാല്‍ മാത്രമേ ത്രികോണ മല്‍സരമുണ്ടാകൂ.

പറശ്ശിനിക്കടവ് കൂട്ട ബലാല്‍സംഗം; ചതിച്ചത് അഞ്ജന, എല്ലാം വ്യാജം... രണ്ടുപേര്‍കൂടി അറസ്റ്റില്‍ പറശ്ശിനിക്കടവ് കൂട്ട ബലാല്‍സംഗം; ചതിച്ചത് അഞ്ജന, എല്ലാം വ്യാജം... രണ്ടുപേര്‍കൂടി അറസ്റ്റില്‍

English summary
Lok Sabha election: Shashi Tharoor likely again for UDF, But Who will contest for BJP, CPI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X