കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രചാരണം തീരുന്നു, ഇനി കണക്കുകൂട്ടലുകള്‍

Google Oneindia Malayalam News

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും. വൈകുന്നേരം ആറു വരെ മാത്രമെ പ്രചാരണം പാടുള്ളൂവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ സമയത്തിനുശേഷം യോഗങ്ങള്‍ സംഘടിപ്പിക്കുന്നതും പങ്കെടുക്കുന്നതും അഭിസംബോധന ചെയ്യുന്നതും അനുവദനീയമല്ല. വോട്ട് ലക്ഷ്യമാക്കിയുള്ള വസ്തുക്കളും പോസ്റ്ററുകളും ജനങ്ങളെ എടുത്തുകാണിക്കുന്നതും ലൗഡ് സ്പീക്കറിലൂടെ വോട്ട് അഭ്യര്‍ത്ഥിക്കുന്നതും സംഗീത പരിപാടികള്‍, നാടകം, സിനിമ, ടിവി എന്നിവ വഴി പ്രചാരണം നടത്തുന്നതിനും വിലക്കുണ്ട്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്, ആര്‍എസ്പിയുടെ യുഡിഎഫ് പ്രവേശം, സോളാര്‍ കേസ്, വിഎസിന്റെ നിലപാട് മാറ്റം, വിലക്കയറ്റം എന്നിവയായിരിക്കും ഈ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയമെന്ന് കരുതുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, എല്‍കെ അദ്വാനി, ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോദി, സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എന്നീ നേതാക്കള്‍ സംസ്ഥാനത്ത് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയിരുന്നു.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കും ഏപ്രില്‍ 10നാണ് വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് സമാധാനപരവും നീതിപൂര്‍വകവുമായി നടത്തുന്നതിനും ക്രമസമാധാനപാലനത്തിനുമായി ഇലക്ഷന്‍ കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ചുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി സംസ്ഥാന പോലിസ് മേധാവി അറിയിച്ചിട്ടുണ്ട്.

English summary
Lok Sabha Elections 2014: Campaign in Kerala to end today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X