കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി തരൂരിന് അടിതെറ്റുമോ? തലസ്ഥാനത്ത് നിരീക്ഷകനായി പട്ടോളി, രംഗം ചെന്നിത്തല ഏറ്റെടുത്തു!!

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാണ് തിരുവനന്തപുരം. ബിജെപി സ്ഥാനാര്‍ഥിയായി കുമ്മനം രാജശേഖരന്‍ എത്തിയതോടെ ത്രികോണ മല്‍സരത്തിനാണ് തലസ്ഥാനം ഇത്തവണയും സാക്ഷിയാകുന്നത്. ശശി തരൂര്‍ മൂന്നാമൂഴം തേടുമ്പോള്‍ പല കോണുകളില്‍ നിന്നും ചില അപശബ്ദങ്ങള്‍ കേള്‍ക്കുന്നു. തരൂരിന്റെ പ്രാചരണത്തിന് പ്രാദേശിക നേതാക്കള്‍ വേണ്ടത്ര താല്‍പ്പര്യം കാണിക്കുന്നില്ലെന്നാണ് ആക്ഷേപം.

ഇങ്ങനെ തരൂര്‍ പരാതിപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും അദ്ദേഹം തള്ളി. പക്ഷേ, ഹൈക്കമാന്റ് തിരുവനന്തപുരത്ത് പ്രത്യേക ഇടപെടല്‍ നടത്തിയിരിക്കുകയാണിപ്പോള്‍. കേന്ദ്ര നിരീക്ഷകനെ നിയോഗിച്ചു. കേന്ദ്രനേതാക്കള്‍ മണ്ഡലത്തില്‍ പ്രത്യേക ചര്‍ച്ചകള്‍ നടത്താന്‍ എത്തുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മണ്ഡലത്തിലെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുക്കാന്‍ പോകുന്നു. അടിമുടി ആശങ്കയിലാണ് യുഡിഎഫ് ക്യാംപ്....

നാനാ പട്ടോളി നിരീക്ഷകന്‍

നാനാ പട്ടോളി നിരീക്ഷകന്‍

തിരുവനന്തപുരത്തെ പ്രചാരണം വിലയിരുത്താന്‍ നിരീക്ഷകനെ നിയോഗിച്ചിരിക്കുകയാണ് ഹൈക്കമാന്റ്. നാഗ്പൂരില്‍ നിതിന്‍ ഗഡ്കരിക്കെതിരെ മല്‍സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോളിയാണ് നിരീക്ഷകന്‍. പ്രചാരണത്തിന് പിന്തുണ ലഭിക്കുന്നില്ലെന്ന് തരൂര്‍ പരാതിപ്പെട്ടെന്ന വാര്‍ത്തകള്‍ വന്നിരുന്നു.

 തൃപ്തനല്ലെന്ന് കെപിസിസി അധ്യക്ഷന്‍

തൃപ്തനല്ലെന്ന് കെപിസിസി അധ്യക്ഷന്‍

യുഡിഎഫ് പ്രചാരണങ്ങളില്‍ പൂര്‍ണ തൃപ്തനല്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഞായറാഴ്ച കെപിസിസി ആസ്ഥാനത്ത് പ്രത്യേക അവലോകന യോഗം ചേരുന്നുണ്ട്. എല്ലാ മണ്ഡലങ്ങളിലെയും പ്രവര്‍ത്തനം വിലയിരുത്തും.

വാര്‍ത്തകള്‍ക്ക് പിന്നില്‍ ബിജെപി

വാര്‍ത്തകള്‍ക്ക് പിന്നില്‍ ബിജെപി

തരൂര്‍ പരാതി നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞ മുല്ലപ്പള്ളി ഇത്തരം വാര്‍ത്തകള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നും കുറ്റപ്പെടുത്തി. ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ ബിജെപിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ദൗത്യം ഏറ്റെടുത്ത് ചെന്നിത്തല

ദൗത്യം ഏറ്റെടുത്ത് ചെന്നിത്തല

മണ്ഡലത്തിലെ പ്രത്യേക സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ശ്രദ്ധ പതിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തീരുമാനിച്ചു. മണ്ഡലത്തിലെ നേതാക്കളുമായി ചെന്നിത്തല പ്രത്യേകം ചര്‍ച്ചകള്‍ നടത്തും. പ്രചാരണം കൊഴുപ്പിക്കാന്‍ വേണ്ടി നീക്കങ്ങള്‍ സജീവമാക്കും.

എല്ലാം പരിഹരിക്കുമെന്ന ഉമ്മന്‍ചാണ്ടി

എല്ലാം പരിഹരിക്കുമെന്ന ഉമ്മന്‍ചാണ്ടി

പ്രചാരണത്തില്‍ പോരായ്മയുണ്ടെങ്കില്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് ദിവസവും കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. യാതൊരു കുഴപ്പവുമില്ല. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ആരാണ് നാനാ പട്ടോളി

ആരാണ് നാനാ പട്ടോളി

മണ്ഡലത്തിലെ പ്രചാരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈക്കമാന്റ് ഇടപെട്ടിരിക്കുന്നത്. കിസാന്‍ മസ്ദൂര്‍ കോണ്‍ഗ്രസ് ചെയര്‍മാനാണ് നാനാ പട്ടോളി. കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നിക്കും ഞായറാഴ്ച എത്തുന്നുണ്ട്.

തലസ്ഥാനത്തെ രണ്ട് പ്രമുഖ നേതാക്കള്‍

തലസ്ഥാനത്തെ രണ്ട് പ്രമുഖ നേതാക്കള്‍

തിങ്കളാഴ്ച മണ്ഡലത്തിലെ മുതിര്‍ന്ന നേതാക്കളുമായി രമേശ് ചെന്നിത്തല ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. തലസ്ഥാനത്തെ രണ്ട് പ്രമുഖ നേതാക്കളുടെ നിസ്സഹകരണമാണ് പ്രചാരണത്തിന് തടസം. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് അനൗപചാരിക അന്വേഷണം തുടങ്ങിയിട്ടുണ്ട്.

നേരിയ ചലനങ്ങള്‍

നേരിയ ചലനങ്ങള്‍

തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, പാറശാല, നേമം നിയമസഭാ മണ്ഡലങ്ങളിലാണ് നിര്‍ജീവാവസ്ഥ. ഇതിന് പിന്നില്‍ ചില നേതാക്കളാണെന്ന് പറയപ്പെടുന്നു. ഹൈക്കമാന്റ് ഇടപെടലിനെ തുടര്‍ന്ന് ചില ചലനങ്ങളുണ്ടായിട്ടുണ്ട്.

ഗ്രൂപ്പ് പോരല്ല

ഗ്രൂപ്പ് പോരല്ല

നിര്‍ണായകമായ മണ്ഡലത്തില്‍ ഇത്തരം വീഴ്ചകള്‍ വരുത്തുന്ന നേതാക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചിട്ടുണ്ട്. ഗ്രൂപ്പ് പോരല്ല നിസ്സഹകരണത്തിന് കാരണമെന്ന് കെപിസിസി നേതൃത്വം വിലയിരുത്തുന്നു.

 ശിവകുമാര്‍ എംഎല്‍എ പരാതി നല്‍കി

ശിവകുമാര്‍ എംഎല്‍എ പരാതി നല്‍കി

യുഡിഎഫിന്റെ നീര്‍ജീവാവസ്ഥയ്ക്ക് കാരണം തിരുവനന്തപുരത്തെ പ്രധാന നേതാക്കളാണ് എന്നാണ് ആരോപണം. വിഎസ് ശിവകുമാര്‍ എംഎല്‍എയുടെ പേര് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കപ്പെട്ടതിനെതിരെ അദ്ദേഹം ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ശശി തരൂര്‍ പറയുന്നു

ശശി തരൂര്‍ പറയുന്നു

എന്നാല്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് ശശി തരൂര്‍ പറയുന്നു. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തകര്‍ പ്രചാരണത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് അഭിമാനകരമാണ്. പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടാണെന്നും പൂര്‍ണ സംതൃപ്തനാണെന്നും തരൂര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഗോവയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; എംജിപി പിന്തുണ പിന്‍വലിച്ചു, ഇനി കോണ്‍ഗ്രസിനൊപ്പംഗോവയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; എംജിപി പിന്തുണ പിന്‍വലിച്ചു, ഇനി കോണ്‍ഗ്രസിനൊപ്പം

കൂടുതല്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് ക്ലിക്ക് ചെയ്യൂകകൂടുതല്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് ക്ലിക്ക് ചെയ്യൂക

English summary
AICC Observer coming to Thiruvananthapuram, Chennithala takes charge UDF Campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X