വിമാനത്താവളം വേറെ മണ്ഡലത്തിലായത് തന്റെ തെറ്റാണോ? കണ്ണന്താനത്തിന്റെ വിശദീകരണം ഇങ്ങനെ
കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി മണ്ഡലം മാറിപ്പോയ സംഭവത്തില്‍ വിശദീകരണവുമായി എറണാകുളം ബിജെപി സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനം. ദില്ലിയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്ന ശേഷം ബസ് യാത്രക്കിടെ വോട്ട് ചോദിച്ചതാണ് കണ്ണന്താനത്തെ വെട്ടിലാക്കിയത്.

വിമാനത്താവളത്തില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ എറണാകുളത്തേക്ക് പോകുകയായിരുന്നു കണ്ണന്താനം. അതിനിടെ വോട്ട് ചോദിച്ചിറങ്ങിയത് പക്ഷേ, ചാലക്കുടി മണ്ഡലത്തിലായിപ്പോയി. പ്രചാരണത്തിന്റെ ആദ്യദിവസം തന്നെ അബദ്ധം പറ്റിയതോടെ കണ്ണന്താനത്തിനെതിരെ ട്രോളുകള്‍ സജീവമാകാനും കാരണായി. ഇതോടെയാണ് സംഭവത്തില്‍ വിശദീകരണവുമായി അദ്ദേഹം രംഗത്തുവന്നത്.
വിമാനത്താവളം വേറെ മണ്ഡലത്തിലായത് തന്റെ കുഴപ്പമല്ലല്ലോ എന്നാണ് കണ്ണന്താനം പ്രതികരിച്ചത്. വിമാനത്താവളം വേറെ മണ്ഡലത്തിലായത് തന്റെ കുഴപ്പമാണോ. കൊച്ചി വിമാനത്താവളം ഇരിക്കുന്നത് വേറെ മണ്ഡലത്തിലാണ്. കണ്ടവരോടൊക്കെ പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. എനിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. നിങ്ങള്‍ വോട്ട് ചെയ്യണം, ജയിപ്പിക്കണം എന്നാണ് അഭ്യര്‍ഥിച്ചതെന്നും കണ്ണന്താനം വിശദീകരിച്ചു.
മണ്ഡലം മാറി വോട്ട് ചോദിച്ചപ്പോള്‍ കൂടെയുണ്ടായിരുന്നവരാണ് കണ്ണന്താനത്തെ തിരുത്തിയത്. ഉടനെ ബസ് യാത്ര അവസാനിപ്പിച്ച് കണ്ണന്താനം സ്വന്തം വാഹനത്തില്‍ കയറി പോകുകയായിരുന്നു.












Click it and Unblock the Notifications