കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റ് ലഭിച്ചില്ലെങ്കില്‍ കേരള ബിജെപിയില്‍ പൊട്ടിത്തെറി?; നേതൃത്വത്തിന് പരാതിയുമായി കമ്മറ്റികള്‍

Google Oneindia Malayalam News

കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു സീറ്റിലെങ്കിലും വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ ബിജെപിയിലെ അമര്‍ഷങ്ങള്‍ പൊട്ടിത്തെറിയിലേക്ക് എത്താന്‍ സാധ്യതയേറുന്നു.
പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഏറെയുണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നായിരുന്നു ബിജെപിയുടെ ആത്മവിശ്വാസം. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെങ്കില്‍ പ്രശ്നങ്ങള്‍ വീണ്ടും തലപൊക്കിയേക്കും.

<strong>ബിജെപി നിലംതൊടില്ല; തിരുവനന്തപുരത്തും തൃശൂരിലും പത്തനംതിട്ടയിലും യുഡിഎഫ് വിജയിക്കും: വേണുഗോപാല്‍</strong>ബിജെപി നിലംതൊടില്ല; തിരുവനന്തപുരത്തും തൃശൂരിലും പത്തനംതിട്ടയിലും യുഡിഎഫ് വിജയിക്കും: വേണുഗോപാല്‍

ഒരു സീറ്റിലെങ്കിലും വിജയിക്കാന്‍ കഴിഞ്ഞാല്‍ ചരിത്രപ്പിറവി എന്ന നിലയില്‍ പാര്‍ട്ടിയിലെ മറ്റ് പ്രശ്നങ്ങളെല്ലാം അതിന് മുന്നില്‍ മുങ്ങിപ്പോകാം. മറിച്ചുള്ള ഫലമാണ് തിരഞ്ഞെടുപ്പില്‍ ലഭിക്കുന്നതെങ്കില്‍ ഇപ്പോഴത്തെ പുകമൂടി കിടക്കുന്ന പ്രശ്നങ്ങല്‍ കൂടുതല്‍ രൂക്ഷമാക്കും. അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കടുത്ത തിരിച്ചടിയുണ്ടാവാന്‍ പോകുന്നത് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയ്ക്കായിരിക്കും.

<strong>എന്താ അഭിനയം.. ; ഇതിലും ഭേദം അമിതാഭ് ബച്ചന്‍ പ്രധാനമന്ത്രിയാകുന്നതായിരുന്നു നല്ലത്: പ്രിയങ്ക ഗാന്ധി</strong>എന്താ അഭിനയം.. ; ഇതിലും ഭേദം അമിതാഭ് ബച്ചന്‍ പ്രധാനമന്ത്രിയാകുന്നതായിരുന്നു നല്ലത്: പ്രിയങ്ക ഗാന്ധി

തിരഞ്ഞെടുപ്പ് ഫണ്ടിനെച്ചൊല്ലി പാര്‍ട്ടിയുടെ എ ഗ്രേഡ് മണ്ഡലങ്ങള്‍ ഒഴികേയുള്ള സ്ഥലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ അസ്വസ്ഥരാണ്. എ ഗ്രേഡ് അല്ലാത്ത മണ്ഡലങ്ങളില്‍ മതിയായ പണം ലഭിച്ചില്ലെന്നാണ് പരാതി. എ ഗ്രേഡ് ലിസ്റ്റില്‍ പെട്ടില്ലെങ്കിലും എറണാകുളം പോലുള്ള ചില മണ്ഡലങ്ങളിലേക്ക് കൂടുതല്‍ പണം അനുവദിച്ചെന്നും ആക്ഷേപമുണ്ട്.

bjp-

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കടത്തിലായെന്ന പരാതിയും ചില മണ്ഡലങ്ങളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. ആര്‍എസ്എസ് നിയോഗിച്ചവരുടെ പ്രവര്‍ത്തനത്തിലും നേതാക്കള്‍ക്കിടയില്‍ എതിരഭിപ്രായമുണ്ട്. സംഘടനാ സെക്രട്ടറിയേയും സഹസംഘടനാ സെക്രട്ടറിയെയും മാറ്റണമെന്ന് ആവശ്യംതന്നെ കേന്ദ്ര നേതൃത്വത്തിനുമുന്നില്‍ എത്തിയേക്കും.

English summary
lok sabha elections 2019 - bjp kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X