കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്റിങ്ങലില്‍ അട്ടിമറി ജയവുമായി അടൂര്‍ പ്രകാശ്.... നാലാമൂഴത്തില്‍ പിഴച്ച് സമ്പത്ത്!!

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം ഏറെ കണക്കുകൂട്ടല്‍ നടത്തിയ മണ്ഡലത്തില്‍ വമ്പന്‍ തിരിച്ചടി. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് വമ്പന്‍ ജയം നേടിയിരിക്കുകയാണ്. കേരളത്തില്‍ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തില്‍ ആറ്റിങ്ങലും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയായിരുന്നു. 50000 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു സിപിഎം ആറ്റിങ്ങലില്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അട്ടിമറി വിജയത്തിലൂടെ ഇടതുകോട്ടയില്‍ വന്‍ വിള്ളലാണ് വീണിരിക്കുന്നത്.

അതേസമയം ഇവിടെ ബിജെപി വോട്ട് വര്‍ധിപ്പിച്ചതും വലിയൊരു ഘടകമാണ്. മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കില്‍ രണ്ട് ലക്ഷത്തിലേറെ വോട്ടുകള്‍ ശോഭാ സുരേന്ദ്രന്‍ നേടിയിരിക്കുകയാണ്. സിപിഎമ്മിന് സമീപകാലത്തുണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണ് കേരളത്തില്‍ നിന്നുണ്ടായിരിക്കുന്നത്. ഏറെ ചര്‍ച്ചയാവാന്‍ പോകുന്ന തോല്‍വിയും ആറ്റിങ്ങല്‍ മണ്ഡലത്തിലേതായിരിക്കും.

അട്ടിമറിച്ച് അടൂര്‍ പ്രകാശ്

അട്ടിമറിച്ച് അടൂര്‍ പ്രകാശ്

അടൂര്‍ പ്രകാശ് വലിയ അട്ടിമറിയാണ് ആറ്റിങ്ങലില്‍ നടത്തിയത്. ഇടത് ശക്തികേന്ദ്രത്തില്‍ നാലാം അങ്കത്തിനിറങ്ങിയ എ സമ്പത്തിനെ മികച്ച മാര്‍ജിനിലാണ് അടൂര്‍ പ്രകാശ് പരാജയപ്പെടുത്തിയത്. 379195 വോട്ടുകള്‍ നേടിയ അടൂര്‍ പ്രകാശ്, 39216 വോട്ടിനാണ് വിജയിച്ചത്. എ സമ്പത്ത് 339979 വോട്ടാണ് നേടിയത്. അതേസമയം ഒരു തിരഞ്ഞെടുപ്പിലും തോല്‍ക്കാത്ത ചരിത്രം അടൂര്‍ പ്രകാശ് ആവര്‍ത്തിക്കുകയും ചെയ്തു. ആറ്റിങ്ങലും ചിറയിന്‍കീഴും വര്‍ക്കലയും അടക്കം ഇടത് ശക്തി കേന്ദ്രങ്ങളില്‍ 20000 വോട്ടിനെങ്കിലും സമ്പത്ത് ലീഡ് ചെയ്യുമെന്നായിരുന്നു കണക്ക് കൂട്ടല്‍. എന്നാല്‍ ഈ മണ്ഡലങ്ങളില്‍ വരെ എല്‍ഡിഎഫ് പിറകിലായിരിക്കുകയാണ്.

എല്‍ഡിഎഫിന്റെ മണ്ഡലം

എല്‍ഡിഎഫിന്റെ മണ്ഡലം

ആറ്റിങ്ങല്‍ എല്‍ഡിഎഫിന് മേധാവിത്വമുള്ള മണ്ഡലമാണ്. മൂന്നു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച സിപിഎം നേതാവ് എ. സമ്പത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായും മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അടൂര്‍ പ്രകാശ് യുഡിഎഫ് സ്ഥാനാര്‍ഥിയായും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിട്ടുമാണ് മത്സരിച്ചത്. ഭൂരിഭാഗം സര്‍വേകളിലും സമ്പത്ത് വിജയിക്കുമെന്നാണ് പ്രവചിച്ചത്. ചിലതില്‍ അടൂര്‍ പ്രകാശ് വിജയിക്കുമെന്നും പ്രവചിച്ചിരുന്നു. മണ്ഡലത്തില്‍ ശക്തമായ മുന്‍തൂക്കം ഉണ്ടായിരുന്നത് സമ്പത്തിന് തന്നെയാണ്. എ്ന്നാല്‍ എല്ലാ പ്രവചനങ്ങളെയും കാറ്റില്‍പ്പറത്തിയാണ് അടൂര്‍ പ്രകാശ് വമ്പന്‍ ജയം സ്വന്തമാക്കിയത്.

നിര്‍ണായകമായ വോട്ടുകള്‍

നിര്‍ണായകമായ വോട്ടുകള്‍

മണ്ഡലത്തില്‍ നിര്‍ണായകമായ 60 ശതമാനം വരുന്ന എസ്എന്‍ഡിപി വോട്ടുകള്‍ തന്നെയാണ് അടൂര്‍ പ്രകാശിന്റെ വിജയത്തില്‍ നിര്‍ണായകമായിരിക്കുന്നത്. കോണ്‍ഗ്രസിന്റെ താഴെ തട്ടില്‍ വരെ സ്ഥാനാര്‍ത്ഥിക്കുള്ള സ്വീകാര്യതയും തിരഞ്ഞെടുപ്പ് നയിച്ചുള്ള മുന്‍പരിചയവും അപ്രതീക്ഷിത വിജയത്തിലേക്ക് കോണ്‍ഗ്രസിനെ നയിച്ചിരിക്കുകയാണ്. ശബരിമല അടക്കം ചര്‍ച്ചയായിരുന്ന ആറ്റിങ്ങലില്‍ സര്‍ക്കാര്‍ നിലപാടും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ

ആറ്റിങ്ങല്‍ ഭൂരിഭാഗം സമയങ്ങളിലും സിപിഎം ആഭിമുഖ്യം പുലര്‍ത്തിയ മണ്ഡലമാണ്. 1991 മുതല്‍ സിപിഎം ഇവിടെ തോല്‍വി അറഞ്ഞിട്ടില്ല. ആറ്റിങ്ങല്‍ നിയമസഭ മണ്ഡലത്തിലും ചിറയന്‍കീഴ് പാര്‍ലമെന്റ് മണ്ഡലത്തിലും ആര്‍.ശങ്കറെ പരാജയപ്പെടുത്തിയ കെ. അനിരുദ്ധന്റെ മകനാണ് എ.സമ്പത്ത്. എ. സമ്പത്തിന് മണ്ഡലത്തിലുള്ള ജനസ്വാധീനവും സ്വീകാര്യതയും സിപിഎമ്മിന് വലിയ നേട്ടമായിരുന്നു. എംപിയെന്ന നിലയില്‍ സമ്പത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ സിപിഎമ്മിന് എല്ലാ കാലത്തും സിപിഎമ്മിന് ഗുണം ചെയ്തിരുന്നു. വര്‍ക്കല, ചിറയന്‍കീഴ്, ആറ്റിങ്ങല്‍, നെടുമങ്ങാട്, വാമനപുരം, കാട്ടാക്കട, അരുവിക്കര എന്നി ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം. 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏഴ് നിയമസഭ മണ്ഡലങ്ങളിലും എല്‍ഡിഎഫാണ് ലീഡ് ചെയ്തത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അരുവിക്കര ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളും എല്‍ഡിഎഫ് വിജയിച്ചിരുന്നു.

കരുത്ത് വര്‍ധിപ്പിച്ച് ബിജെപി

കരുത്ത് വര്‍ധിപ്പിച്ച് ബിജെപി

ബിജെപി മണ്ഡലത്തില്‍ ഇത്തവണ വന്‍ മുന്നേറ്റമാണ് നടത്തിയത്. ശബരിമല വിഷയം വോട്ട് വര്‍ധിക്കാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണ 90258 വോട്ടാണ് ബിജെപി സ്ഥാനാര്‍ത്ഥി നേടിയത്. എന്നാല്‍ ഇത്തവണ എത്തിയ ശോഭാ സുരേന്ദ്രന്‍ 35000ലധികം വോട്ടുകളാണ് നേടിയത്. ഇടത് സ്ഥാനാര്‍ത്ഥി എ സമ്പത്തും ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനും തമ്മിലുള്ള വോട്ട് വ്യത്യാസം് ഒരു ലക്ഷം വോട്ടായി കുറയുകയും ചെയ്തു. ഇത് സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നതാണ്.

അട്ടിമറി ആവര്‍ത്തിച്ചു

അട്ടിമറി ആവര്‍ത്തിച്ചു

1989ല്‍ സിപിഎം നേതാവ് സുശീല ഗോപാലനെ 5130 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച തലേക്കുന്നില്‍ ബഷീറിന്റെ ചരിത്രത്തിലായിരുന്നു യുഡിഎഫിന്റെ പ്രതീക്ഷ. അത് പ്രതീക്ഷിച്ചത് പോലെ ഇത്തവണ ആവര്‍ത്തിച്ചിരിക്കുകയാണ്. അതോടൊപ്പം വോട്ടില്‍ വലിയ വര്‍ധനവും വന്നു. വര്‍ക്കല ശിവഗിരി മഠം അടക്കമുള്ളവയുടെ ഗുണം ലഭിക്കുമെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് കരുതിയിരുന്നു. ഈഴവ വിഭാഗത്തെ പാര്‍ട്ടിയുടെ വോട്ടാക്കി മാറ്റാന്‍ എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ ശ്രമിച്ചിരുന്നു. ഇതില്‍ യുഡിഎഫ് വന്‍ വിജയമായിരിക്കുകയാണ്.

കോണ്‍ഗ്രസിനുള്ളില്‍ കലാപക്കൊടി.... രാഹുല്‍ ഗാന്ധിയെ പുറത്താക്കാന്‍ മുതിര്‍ന്ന നേതാക്കള്‍!!കോണ്‍ഗ്രസിനുള്ളില്‍ കലാപക്കൊടി.... രാഹുല്‍ ഗാന്ധിയെ പുറത്താക്കാന്‍ മുതിര്‍ന്ന നേതാക്കള്‍!!

English summary
lok sabha elections 2019 congress led udf win attingal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X