കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ മുഖം രക്ഷിച്ച് കേരളം... ശബരിമല ഏശിയില്ല, ആഞ്ഞടിച്ചത് രാഹുല്‍ തരംഗം!!

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ഒരുപക്ഷേ പ്രതിപക്ഷ സ്ഥാനം പോലും ലഭിക്കാത്ത സാഹചര്യത്തിലേക്കാണ് കോണ്‍ഗ്രസ് നീങ്ങുന്നത്. എന്നാല്‍ കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും കോണ്‍ഗ്രസിന് അഭിമാനിക്കാന്‍ വക നല്‍കുന്നത് കേരളമാണ്. സംസ്ഥാനത്തെ 20 സീറ്റില്‍ 19 എണ്ണത്തിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മുന്നില്‍ നില്‍ക്കുകയാണ്.

എന്നാല്‍ ഏറെ പ്രതീക്ഷകള്‍ വെച്ചിട്ടുള്ള സിപിഎമ്മും ബിജെപിയും തകര്‍ന്നടിഞ്ഞതും ഞെട്ടിപ്പിക്കുന്നതായിരുന്നു. രാജ്യത്തൊട്ടാകെ മോദി തരംഗം ആഞ്ഞടിച്ചപ്പോഴും കേരളത്തില്‍ യുഡിഎഫിന് സീറ്റുകള്‍ വര്‍ധിക്കുകയാണ് ചെയ്തത്. കഴിഞ്ഞ തവണ 12 സീറ്റ് യുഡിഎഫ് നേടിയിരുന്നു. എട്ട് സീറ്റുകള്‍ എല്‍ഡിഎഫിനായിരുന്നു. ഇത്തവണ സംസ്ഥാനത്തെ എല്ലാ വിഷയങ്ങളും ഗുണകരമായി മാറിയത് കോണ്‍ഗ്രസിനാണ്.

കേരളത്തില്‍ തരംഗം

കേരളത്തില്‍ തരംഗം

കേരളത്തില്‍ കോണ്‍ഗ്രസ് തരംഗം തന്നെയാണ് ഉണ്ടായിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 20 സീറ്റിലും കോണ്‍ഗ്രസായിരുന്നു മുന്നില്‍. എന്നാല്‍ അവസാന ഘട്ടത്തില്‍ മാത്രമാണ് ഒരു സീറ്റ് സിപിഎമ്മിന് മുന്നിലെത്താനായത്. അതേസമയം ദേശീയ തലത്തില്‍ 52 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടി പദവി ഇത്തവണയും കോണ്‍ഗ്രസിന് ലഭിക്കില്ലെന്നാണ് സൂചനകള്‍. അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചത് വലിയ തരംഗമായിരിക്കുകയാണ്. മുസ്ലീം വോട്ടുകള്‍ കൂടുതലായി യുഡിഎഫിലെത്തിയതും രാഹുലിന്റെ പ്രഭാവം കാരണമാണ്.

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം

കേരളത്തില്‍ ഒരു സാധ്യതയും പ്രവചിക്കാതിരുന്ന മണ്ഡലങ്ങളില്‍ പോലും ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം കേരളമാകെ കോണ്‍ഗ്രസിന് അനൂകൂലമായ തരംഗം ഉണ്ടായെന്നാണ് വ്യക്തമാകുന്നത്. ന്യൂനപക്ഷ വോട്ടുകളുടെ ശക്തമായ ഒഴുക്കും കോണ്‍ഗ്രസിലേക്കുണ്ടായിരുന്നു. ആലത്തൂരില്‍ രമ്യ ഹരിദാസിന്റെ വിജയം ഇത്തരത്തില്‍ രാഹുലിന്റെ പ്രഭാവം കൊണ്ട് കൂടി സാധ്യമായത്.

 ബിജെപി വീണു

ബിജെപി വീണു

ബിജെപിക്ക് ഇത്തവണയും കാര്യമായ നേട്ടം സംസ്ഥാനത്ത് ഉണ്ടാക്കിയിട്ടില്ല. ശബരിമല പ്രക്ഷോഭത്തിലായിരുന്നു ബിജെപിയുടെ പ്രതീക്ഷ. സംസ്ഥാനത്ത് വലിയ പ്രക്ഷോഭങ്ങള്‍ ബിജെപി നടത്തിയിരുന്നു. ഇതിലൂടെ ഹിന്ദു വോട്ട് ഏകീകരണവും ബിജെപി സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ ഇതിന്റെ ഫലം കോണ്‍ഗ്രസിനാണ് ലഭിച്ചിരിക്കുന്നത്. വിശ്വാസികളുടെ വോട്ടും കോണ്‍ഗ്രസിന് ലഭിച്ചു. അതേസമയം തിരുവനന്തപുരത്തം, പത്തനംതിട്ട മണ്ഡലങ്ങളിലും കാര്യമായ നേട്ടം ബിജെപി ലഭിച്ചില്ല എന്നതും തിരിച്ചടിയാണ്.

ദേശീയ തലത്തിലെ വീഴ്ച്ച

ദേശീയ തലത്തിലെ വീഴ്ച്ച

കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഇത്തവണയും തകര്‍ന്നടിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും വന്‍ നേട്ടമാണ് ബിജെപി സ്വന്തമാക്കിയത്. യുപിഎ നിലവില്‍ 87 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് കോട്ടയായ അമേഠിയില്‍ വളരെ പിന്നിലായിരുന്നു. പിന്നീട് ഇത് തിരിച്ചുപിടിക്കുകയായിരുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും വന്‍ വീഴ്ച്ച കോണ്‍ഗ്രസിനുണ്ടായിരിക്കുകയാണ്.

Recommended Video

cmsvideo
കേരളത്തിൽ യുഡിഎഫ് തരംഗം, 20 മണ്ഡലങ്ങളിലും ലീഡ്
കേരളത്തില്‍ ഫലിച്ചത്

കേരളത്തില്‍ ഫലിച്ചത്

ബിജെപിയുടെ വിശ്വാസ സംരക്ഷണം ഏറ്റെടുത്തത് കോണ്‍ഗ്രസിന് രണ്ട് ജില്ലകളില്‍ വന്‍ നേട്ടമുണ്ടാക്കിയിരുന്നു. തിരുവനന്തപുരത്ത് വിശ്വാസികള്‍ക്കൊപ്പമെന്ന തോന്നല്‍ കോണ്‍ഗ്രസിന് ഗുണം ചെയ്തിരിക്കുകയാണ്. ശശി തരൂര്‍ തന്നെയാണ് അവിടെ ലീഡ് ചെയ്യുന്നത്. പത്തനംതിട്ടയില്‍ ശബരിമല പ്രക്ഷോഭം കനത്തിരുന്നെങ്കിലും നേട്ടം യുഡിഎഫിന് തന്നെയായിരുന്നു. ആന്റോ ആന്റണി ഇതില്‍ നിന്ന് നേട്ടം കൊയ്തിരിക്കുകയാണ്. കെ സുരേന്ദ്രന്‍ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും മോദി തരംഗം... ട്രെന്‍ഡ് മാറിയത് മൂന്ന് മാസത്തിനുള്ളില്‍കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും മോദി തരംഗം... ട്രെന്‍ഡ് മാറിയത് മൂന്ന് മാസത്തിനുള്ളില്‍

English summary
congress save face in kerala setback in national level
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X