സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുമുണ്ടാവില്ല; ബിജെപി അണികളില്‍ അമര്‍ഷം രൂക്ഷമാവുന്നു
ദില്ലി: കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നതില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. ഇടത്-വലത് മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചിട്ടും ബിജെപി സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമാവാത്തതാണ് അണികളെ അലോസരപ്പെടുത്തുന്നത്.
ഇന്നലെ രാത്രിയോടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക്ക പുറത്തിറക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ ഇന്നലെ രാത്രി ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷവും സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയില്ല. ഉത്തരേന്ത്യയില്‍ ഇന്ന് ഹോളി അവധിയായതിനാല്‍ ഇനി നാളയെ പട്ടിക പ്രസിദ്ധീകരിക്കാന്‍ സാധ്യതയുള്ളു.

തിരുവനന്തപുരം ഒഴികേയുള്ള സീറ്റുകളില്‍ രാണ്ടാഴ്ച്ചയിലേറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ചൊവ്വാഴ്ച്ചയാണ് ബിജെപി ദേശീയ നേതൃത്വം ധാരണയില്‍ എത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള മത്സരരംഗത്തുണ്ടാവില്ല. പത്തനംതിട്ടയില്‍ സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ തന്നെയായിരിക്കും സ്ഥാനാര്‍ത്ഥി.
14 സീറ്റില്‍ ബിജെപി മത്സരിക്കുമ്പോള്‍ ഏറെ അഭ്യൂഹങ്ങള്‍ നിലനിന്ന തൃശൂര്‍ അടക്കം 5 സീറ്റുകളില്‍ ബിഡിജെഎസ ആണ് മത്സരിക്കുന്നത്. ആലത്തൂര്‍, തൃശ്ശൂര്‍, മാവേലിക്കര, ഇടുക്കി, വയനാട് സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. കോട്ടയം സീറ്റില്‍ കേരളാ കോണ്‍ഗ്രസ് നേതാവ് പിസി തോമസ് മത്സരിക്കും.












Click it and Unblock the Notifications