കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിംഗ് യന്ത്രങ്ങളിലെ തകരാര്‍ ആസൂത്രിതം, ആരോപണവുമായി ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ!

Google Oneindia Malayalam News

പത്തനംതിട്ട: വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ് ആണ് നടന്ന് കൊണ്ടിരിക്കുന്നത്. ആദ്യ മൂന്ന് മണിക്കൂർ കഴിയുമ്പോൾ പോളിംഗ് ഇരുപത് ശതമാനം പിന്നിട്ടിരിക്കുകയാണ്. എന്നാല്‍ പലയിടത്തും വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാറും ക്രമക്കേടും ആരോപിക്കപ്പെട്ടത് വോട്ടര്‍മാരെ ആശങ്കയിലാഴ്ത്തുന്നു. കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തുന്നത് താമരയ്ക്ക് പോകുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ തള്ളിക്കളഞ്ഞു.

കൊല്ലത്ത് പ്രേമചന്ദ്രന് വോട്ട് വീഴുന്നില്ല.. പിന്നാലെ കളളവോട്ടും! പ്രതിഷേധവുമായി ആളുകൾകൊല്ലത്ത് പ്രേമചന്ദ്രന് വോട്ട് വീഴുന്നില്ല.. പിന്നാലെ കളളവോട്ടും! പ്രതിഷേധവുമായി ആളുകൾ

അതേസമയം വോട്ടിംഗ് യന്ത്രങ്ങളിലെ തകരാര്‍ ആസൂത്രിതമാണെന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ ആരോപിച്ചു. പത്തനംതിട്ടയില്‍ താമരയ്ക്ക് മാത്രം വോട്ട് വീഴുന്നില്ല. പല മണ്ഡലങ്ങളിലും താമര ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്താനാകുന്നില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ പരാതി നല്‍കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. പത്തനംതിട്ടയില്‍ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ താമര വിരിയുമെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു. പത്തനംതിട്ടയില്‍ എല്‍ഡിഎഫും യുഡിഎഫും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

bjp

അതേസമയം പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് പ്രതികരിച്ചു. പത്തനംതിട്ട മണ്ഡലത്തില്‍ എല്‍ഡിഎഫിന് അനുകൂലമായ തരംഗമാണ് ഉളളത്. വോട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് വീണ ജോര്‍ജിന്റെ പ്രതികരണം.

കേരളം ഇടത്തോട്ടോ വലത്തോട്ടോ.. ഇന്നറിയാം കാര്യങ്ങൾ... 20 മണ്ഡലങ്ങളുടെയും അവസാനവട്ട വിശകലനം വായിക്കൂ!!കേരളം ഇടത്തോട്ടോ വലത്തോട്ടോ.. ഇന്നറിയാം കാര്യങ്ങൾ... 20 മണ്ഡലങ്ങളുടെയും അവസാനവട്ട വിശകലനം വായിക്കൂ!!

പത്തനംതിട്ടയില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുകയാണ്. വര്‍ഗീയതയ്ക്ക് എതിരെ ഇടത് മുന്നണി മുന്നോട്ട് പോകുമ്പോള്‍ ജനങ്ങള്‍ വോട്ട് ചെയ്യും എന്നുറപ്പാണ്. പോളിംഗ് ശതമാനം ഉയരുകയും എല്‍ഡിഎഫ് വിജയിക്കുകയും ചെയ്യുമെന്നും വീണ ജോര്‍ജ് പ്രതികരിച്ചു.

English summary
Lok Sabha Elections 2019: K Surendran's reaction about EVM issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X