കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനം ടിവി- സവ്യസാചി എക്‌സിറ്റ് പോള്‍ ഫലം! എൽഡിഎഫിന് 4 മുതൽ 7 സീറ്റ് വരെ, യുഡിഎഫ് 11 മുതൽ 15 വരെ!

Google Oneindia Malayalam News

തിരുവനന്തപുരം: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ കേന്ദ്രത്തിലും സംസ്ഥാനത്തും മുന്നണികള്‍ കൂട്ടിയും കിഴിച്ചും ലാഭ നഷ്ടക്കണക്കുകളെടുക്കുകയാണ്. കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരും എന്നാണ് ഭൂരിപക്ഷം സര്‍വ്വേകളും പ്രവചനം നടത്തിയിരിക്കുന്നത്.

കേരളത്തില്‍ യുഡിഎഫ് തരംഗമുണ്ടാക്കും എന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു. കേരളത്തില്‍ മാത്രമല്ല രാജ്യം മൊത്തം ഇടതുപക്ഷത്തിന്റെ തകര്‍ച്ചയ്ക്ക് സാക്ഷിയാവുമെന്നും പ്രവചനങ്ങളുണ്ട്. മാതൃഭൂമി എല്‍ഡിഎഫിന് 4 സീറ്റ് നല്‍കിയപ്പോള്‍ മനോരമ നല്‍കിയത് രണ്ട് സീറ്റുകളാണ്. ബിജെപി അനുകൂല ചാനലായ ജനം ടിവിയുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നോക്കാം:

കേരളത്തിന്റെ വിധി

കേരളത്തിന്റെ വിധി

മാതൃഭൂമി ന്യൂസ്-ജിയോ വൈഡ് ഇന്ത്യ പുറത്ത് വിട്ട സര്‍വ്വേ പ്രകാരം കേരളത്തില്‍ യുഡിഎഫ് 15 സീറ്റുകളുമായി മുന്നിലെത്തി. എല്‍ഡിഎഫ് നേട്ടം നാലില്‍ ഒതുങ്ങും. അതേസമയം ബിജെപി 1 സീറ്റ് നേടി അക്കൗണ്ട് തുറക്കും. മനോരമ ന്യൂസ്- കാർവി ഇൻസൈറ്റ്സ് സര്‍വ്വേ പ്രകാരം യുഡിഎഫ് 13 സീറ്റ് നേടും.

ജനം ടിവി എക്സിറ്റ് പോൾ

ജനം ടിവി എക്സിറ്റ് പോൾ

എല്‍ഡിഎഫിന് ജയം ഉറപ്പ് നല്‍കിയിരിക്കുന്നത് 2 സീറ്റുകളില്‍ മാത്രമാണ്. 5 സീറ്റുകളില്‍ ഫോട്ടോ ഫിനിഷ് ആയിരിക്കുമെന്നും മനോരമ സര്‍വ്വേ പ്രവചിച്ചിരിക്കുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ബിജെപിയുടെ ചാനലായ ജനം ടിവി പുറത്ത് വിട്ട സര്‍വ്വേ ഫലം.

യുഡിഎഫ് മുന്നേറ്റം

യുഡിഎഫ് മുന്നേറ്റം

കേരളത്തില്‍ മുന്നേറ്റമുണ്ടാക്കുക യുഡിഎഫ് തന്നെയാണ് എന്നാണ് ജനം ടിവി. കോം- സവ്യസാചി എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. യുഡിഎഫിന് 11 മുതല്‍ 15 വരെ സീറ്റുകള്‍ ലഭിച്ചേക്കാം എന്നാണ് പ്രവചനം. അതേസമയം മനോരമയും മാതൃഭൂമിയും നല്‍കിയതിനേക്കാള്‍ സീറ്റുകള്‍ ജനം എല്‍ഡിഎഫിന് പ്രവചിക്കുന്നുണ്ട്.

ഇടതിന് 7 സീറ്റ് വരെ

ഇടതിന് 7 സീറ്റ് വരെ

എല്‍ഡിഎഫിന് ഇക്കുറി 4 മുതല്‍ 7 വരെ സീറ്റുകള്‍ ലഭിച്ചേക്കാം എന്നാണ് ജനത്തിന്റെ എക്‌സിറ്റ് പോള്‍ പ്രവചനം. ബിജെപി അക്കൗണ്ട് കേരളത്തില്‍ തുറക്കുമെന്നും ജനം ടിവി പ്രവചിക്കുന്നു. എന്‍ഡിഎയ്ക്ക് കേരളത്തില്‍ നിന്ന് 1 മുതല്‍ 2 വരെ സീറ്റുകള്‍ ലഭിച്ചേക്കും എന്നാണ് എക്‌സിറ്റ് പോള്‍ ഫലം.

കേന്ദ്രത്തില്‍ മോദി തരംഗം

കേന്ദ്രത്തില്‍ മോദി തരംഗം

കേന്ദ്രത്തില്‍ മോദി തരംഗം ആഞ്ഞടിക്കുമെന്നും ജനം ടിവി. കോം- സവ്യസാചി എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. കേവല ഭൂരിപക്ഷത്തിന് വേണ്ട 272നും എത്രയോ മുകളില്‍ സീറ്റുകള്‍ എന്‍ഡിഎ നേടും. 322 മുതല്‍ 345 വരെ സീറ്റുകളാണ് ജനം ടിവി എന്‍ഡിഎയ്ക്ക് പ്രവചിക്കുന്നത്.

തനിച്ച് കേവല ഭൂരിപക്ഷം

തനിച്ച് കേവല ഭൂരിപക്ഷം

ബിജെപി തനിച്ച് കേവല ഭൂരിപക്ഷം തികയ്ക്കാനും സാധ്യതയുണ്ടെന്നും സര്‍വ്വേ പറയുന്നു. ബിജെപിക്ക് 264 മുതല്‍ 285 വരെ സീറ്റുകള്‍ ലഭിക്കാനാണ് സാധ്യത. അതേസമയം യുപിഎ സഖ്യം ഇക്കുറി തകര്‍ന്നടിയുമെന്നും ജനം ടിവി. കോം- സവ്യസാചി എക്‌സിറ്റ് പോള്‍ പ്രവചിച്ചിരിക്കുന്നു.

യുപിഎ തകർന്നടിയും

യുപിഎ തകർന്നടിയും

യുപിഎ സ്വന്തമാക്കുക 85 മുതല്‍ 103 വരെ സീറ്റുകള്‍ മാത്രമായിരിക്കും. കോണ്‍ഗ്രസ് തനിച്ച് 54 മുതല്‍ 62 വരെ സീറ്റുകള്‍ നേടാനും സാധ്യതയുണ്ട്. ഇരുമുന്നണിയിലും പെടാത്ത മറ്റുളള പാര്‍ട്ടികള്‍ ഇക്കുറ നൂറ് തികയ്ക്കില്ല. 85 മുതല്‍ 94 വരെ സീറ്റുകളാണ് മറ്റുളളവര്‍ക്ക് ലഭിക്കുക എന്നാണ് സര്‍വ്വേ ഫലം.

ദില്ലി ബിജെപിക്ക്

ദില്ലി ബിജെപിക്ക്

ജനം ടിവി എക്‌സിറ്റ് പോളിലെ മറ്റ് പ്രവചനങ്ങള്‍ ഇങ്ങനെയാണ്: ദില്ലിയില്‍ ബിജെപി 6 മുതല്‍ 7 സീറ്റ് വരെയും കോണ്‍ഗ്രസ് പൂജ്യം മുതല്‍ 1 വരെ സീറ്റുകളും നേടും. പഞ്ചാബില്‍ കോണ്‍ഗ്രസ് 9-10 സീറ്റുകളും 3-4 സീറ്റുകളും നേടും. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് പൂജ്യവും ബിജെപിക്ക് 5 വരെയും സീറ്റ് ലഭിക്കും.

യുപിയിലും ബിജെപി

യുപിയിലും ബിജെപി

ഉത്തര്‍ പ്രദേശില്‍ 50-55 സീറ്റുകള്‍ എന്‍ഡിഎയും മഹാഗഡ്ബന്ധന്‍ 23-27 സീറ്റുകളും കോണ്‍ഗ്രസ് 2-3 സീറ്റുകളും ലഭിച്ചേക്കും. ഗുജറാത്തില്‍ ബിജെപിക്ക് 24-26 സീറ്റുകള്‍ നേടും. കോണ്‍ഗ്രസിന് 2 സീറ്റ് വരെ ലഭിച്ചേക്കും. ബീഹാറില്‍ എന്‍ഡിഎ 32-34 സീറ്റുകള്‍ നേടും. യുപിഎയ്ക്ക് 8-10 സീറ്റുകളാവും ലഭിക്കുക.

ബംഗാളിൽ മുന്നേറ്റം

ബംഗാളിൽ മുന്നേറ്റം

ബംഗാളില്‍ 20-25 സീറ്റുകള്‍ ബിജെപി നേടുമ്പോള്‍ തൃണമൂല്‍ 16 മുതല്‍ 20 വരെ സീറ്റില്‍ ഒതുങ്ങും. ഛത്തീസ്ഗഡില്‍ ബിജെപി 7-9 വരെ സീറ്റുകളും കോണ്‍ഗ്രസ് 2-4 സീറ്റുകളും നേടും. ഹരിയാനയില്‍ ബിജെപിക്ക് 8-10 സീറ്റുകളും കോണ്‍ഗ്രസ് 2 സീറ്റും ലഭിക്കും. ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് 4 സീറ്റ് വരെ സീറ്റ് ലഭിക്കും.

ഒഡിഷ പിടിക്കും

ഒഡിഷ പിടിക്കും

ഹിമാചലില്‍ കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിക്കില്ല. ഝാര്‍ഖണ്ഡില്‍ എന്‍ഡിഎക്ക് 11 വരെ സീറ്റുകളും യുപിഎയ്ക്ക് 6 വരെ സീറ്റുകളും ലഭിച്ചേക്കും. മഹാരാഷ്ട്രയില്‍ എന്‍ഡിഎ 36-40 സീറ്റുകളും യുപിഎ 8-12 സീറ്റുകളും പോക്കറ്റിലാക്കിയേക്കും. ഒഡിഷയില്‍ ബിജെപിക്ക് 14-16 സീറ്റുകളും ബിജെഡിക്ക് 5-7 സീറ്റുകളും ലഭിക്കും.

രാജസ്ഥാനിൽ തിരിച്ച് വരവ്

രാജസ്ഥാനിൽ തിരിച്ച് വരവ്

മധ്യപ്രദേശില്‍ ബിജെപിക്ക് 24-26 സീറ്റുകള്‍ നേടാനാവും. കോണ്‍ഗ്രസ് 3-5 സീറ്റുകളില്‍ ഒതുങ്ങും. രാജസ്ഥാനില്‍ കോണ്‍ഗ്രസ് 2-3 സീറ്റുകള്‍ മാത്രം നേടുമ്പോള്‍ എന്‍ഡിഎ 22-23 സീറ്റുകള്‍ തൂത്തുവാരും. ഗോവയില്‍ ബിജെപിക്ക് 1-2 വരെയും കോണ്‍ഗ്രസിന് 2-3 വരെയും സീറ്റ് ലഭിക്കും.

എക്സിറ്റ് പോൾ പ്രവചനങ്ങളിലെ 'ഷോക്കിംഗ് സർപ്രൈസുകൾ'! കോൺഗ്രസിനും ബിജെപിക്കുംഎക്സിറ്റ് പോൾ പ്രവചനങ്ങളിലെ 'ഷോക്കിംഗ് സർപ്രൈസുകൾ'! കോൺഗ്രസിനും ബിജെപിക്കും

English summary
Lok Sabha Election 2019: Exit poll result Janam TV-Savyasachi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X