കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫിനെ കൈവിട്ട് കേരളം... പരമാവധി നാല്, ബിജെപിയ്ക്ക് ഒന്ന്, തരംഗമായി യുഡിഎഫ്- ടുഡേയ്സ് ചാണക്യ

Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തിൽ UDF തരംഗം | Oneindia Malayalam

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് തരംഗം ആഞ്ഞടിക്കും എന്ന രീതിയില്‍ ആണ് ഒട്ടുമിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും സൂചിപ്പിക്കുന്നത്. കേരളത്തില്‍ യുഡിഎഫ് തരംഗം ഉണ്ടാകും എന്നാണ് ടുഡേയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോള്‍ പ്രവചനം.

ഇന്ത്യാ ടുഡേ സര്‍വ്വേയും കേരളത്തില്‍ യുഡിഎഫ് തരംഗം പ്രവചിച്ചിട്ടുണ്ട്. യുഡിഎഫിന് 1 16 സീറ്റുകള്‍ വരെ ലഭിക്കാം എന്നാണ് ടുഡേയ്‌സ് ചാണക്യയുടെ പ്രവചനം. മൂന്ന് സീറ്റുകള്‍ അങ്ങോട്ടോ ഇങ്ങോട്ടോ കൂടാനോ കുറയാനോ ഇടയുണ്ടെന്ന മുന്‍കൂര്‍ ജാമ്യവും ഉണ്ട്.

എല്‍ഡിഎഫിന്റെ കാര്യത്തിലും ഇങ്ങനെ തന്നെ. നാല് സീറ്റുകളാണ് ഇവര്‍ എല്‍ഡിഎഫിന് കിട്ടും എന്ന് പ്രവചിക്കുന്നത്. മൂന്നു സീറ്റുകള്‍ കൂടാനോ മൂന്ന് സീറ്റുകള്‍ കുറയാനോ ഇടയുണ്ടെന്നും പ്രവചിക്കുന്നുണ്ട്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ടുഡേയ്‌സ് ചാണക്യയുടെ പ്രവചനം. ബിജെപിയ്ക്ക് പൂജ്യം മുതല്‍ ഒരു സീറ്റ് വരെ കിട്ടാനിടയുണ്ടെന്നാണ് പ്രവചിക്കുന്നത്. ഇന്ത്യാടുഡേ സര്‍വ്വേയും ബിജെപിയ്ക്ക് ഒരു സീറ്റ് കിട്ടാന്‍ ഇടയുണ്ടെന്ന് പ്രവചിച്ചിരുന്നു.

CPM and Congress

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 12 സീറ്റുകളാണ് നേടിയത്. എല്‍ഡിഎഫ് എട്ട് സീറ്റുകളും.ബിജെപിയ്ക്ക് അന്ന് സീറ്റൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്താന്‍ അന്ന് ബിജെപിയ്ക്ക് സാധിച്ചിരുന്നു. ഇത്തവണയും ശക്തമായ മത്സരം ആണ് തിരുവനന്തപുരത്ത് നടന്നത്.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കേരളത്തിലെ കോണ്‍ഗ്രസ്സിന് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട് എന്ന് വേണം എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് അനുമാനിക്കാന്‍. ഈ തിരഞ്ഞെടുപ്പില്‍ വളരെ നേരത്തേ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ചിട്ടയായ പ്രവര്‍ത്തനങ്ങളായിരുന്നു എല്‍ഡിഎഫ് നടത്തിയിരുന്നത്.

രാജ്യം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പെന്നാണ് ഈ തിരഞ്ഞെടുപ്പ് വിശേഷിപ്പിക്കപ്പെട്ടത്. റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബിജെപി മുന്നണിയ്ക്ക് ഇത്തവണ ഭരണം നിലനിര്‍ത്താന്‍ ആകുമോ എന്നതും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സഖ്യം അധികാരം തിരിച്ചുപിടിക്കുമോ എന്നും മമതയോ മായാവതിയോ നേതൃത്വം നല്‍കുന്ന ഒരു മൂന്നാം മുന്നണി അധികാരത്തിലെത്തുമോ എന്നും കണ്ടറിയണം. കഴിഞ്ഞ തവണ ഒട്ടുമിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളേയും കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു ബിജെപിയുടെ ചരിത്ര വിജയം.

English summary
Lok Sabha Election 2019: Exit poll result Today's Chanakya Survey predict UDF wave in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X