കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധിയുടെ വയനാട്ടിൽ പോളിംഗ് കുതിപ്പ്, നാല് മണിക്കൂറിൽ മൂന്നരലക്ഷം പേർ! തുഷാറിന്റെ പരാതി

Google Oneindia Malayalam News

കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തിയതോടെ രാജ്യത്തെ തന്നെ സ്റ്റാര്‍ മണ്ഡലമായി വയനാട് മാറി. രാജ്യം മുഴുവന്‍ ഉറ്റ് നോക്കുന്ന തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലം റെക്കോര്‍ഡ് പോളിംഗിലേക്ക് കുതിക്കുകയാണ്. ആദ്യത്തെ മൂന്ന് മണിക്കൂര്‍ പിന്നിട്ടതോടെ വയനാട്ടില്‍ പോളിംഗ് ശതമാനം 30ലേക്ക് കടന്നിരിക്കുകയാണ്. നാല് മണിക്കൂറില്‍ മൂന്നരലക്ഷം പേര്‍ വയനാട്ടില്‍ വോട്ട് ചെയ്ത് കഴിഞ്ഞു എന്നതാണ് 11 മണി വരെയുളള കണക്ക്. വൻ പോളിംഗ് ശതമാനം ആർക്ക് ഗുണം ചെയ്യും എന്നുളളത് കാത്തിരുന്ന കാണേണ്ടതാണ്. ഇത്തവണ രാഹുൽ ഗാന്ധി റെക്കോർഡ് ഭൂരിപക്ഷത്തിൽ വയനാട്ടിൽ നിന്ന് ജയിക്കുമെന്നാണ് കോൺഗ്രസിന്റെ അവകാശവാദം.

വോട്ടിംഗ് യന്ത്രങ്ങളിലെ തകരാര്‍ ആസൂത്രിതം, ആരോപണവുമായി ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ!വോട്ടിംഗ് യന്ത്രങ്ങളിലെ തകരാര്‍ ആസൂത്രിതം, ആരോപണവുമായി ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ!

വയനാട്ടിലെ ഏഴ് നിയോജക മണ്ഡലങ്ങളില്‍ രാവിലെ 11 വരെ പോള്‍ ചെയ്ത വോട്ടിന്റെ കണക്ക് ഇങ്ങനെയാണ്.

കല്‍പ്പറ്റ- 53,725
മാനന്തവാടി-49,399
സുല്‍ത്താന്‍ബത്തേരി- 60,002
വണ്ടൂര്‍- 49,902
നിലമ്പൂര്‍-55,546
ഏറനാട്- 39,109
തിരുവമ്പാടി- 42,251

congress

അതേസമയം വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍ ഉണ്ടെന്ന പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിഡിജെഎസ് നേതാവുമായ തുഷാര്‍ വെള്ളാപ്പളളി റീപോളിംഗ് ആവശ്യപ്പെട്ട് രംഗത്ത് എത്തി. അരപ്പട്ടയിലെ മൂപ്പനാട് പഞ്ചായത്തിലെ സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ബൂത്ത് നമ്പര്‍ 79ലാണ് വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍ സംഭവിച്ചത്.

കേരളം ഇടത്തോട്ടോ വലത്തോട്ടോ.. ഇന്നറിയാം കാര്യങ്ങൾ... 20 മണ്ഡലങ്ങളുടെയും അവസാനവട്ട വിശകലനം വായിക്കൂ!!കേരളം ഇടത്തോട്ടോ വലത്തോട്ടോ.. ഇന്നറിയാം കാര്യങ്ങൾ... 20 മണ്ഡലങ്ങളുടെയും അവസാനവട്ട വിശകലനം വായിക്കൂ!!

എന്നാല്‍ യന്ത്രത്തകരാര്‍ കണ്ടെത്തിയിട്ടും അക്കാര്യം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും യന്ത്രം മാറ്റിയില്ലെന്ന് തുഷാര്‍ വെള്ളാപ്പളളി ആരോപിച്ചു. അതുകൊണ്ട് റീ പോളിംഗ് നടത്തണം എന്നാണ് തുഷാര്‍ വെള്ളാപ്പളളിയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് തുഷാര്‍ വെള്ളാപ്പളളി വരണാധികാരിക്ക് കത്ത് നല്‍കി.

English summary
Lok Sabha Elections 2019: High polling rate in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X