രാഹുലിനൊപ്പം വേദി പങ്കിട്ടവര്‍ സുരേന്ദ്രന് ലൈക്കടിച്ചു; പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് വോട്ട് മറിഞ്ഞു
പത്തനംതിട്ട: കേരളത്തിലെ നാല് ലോക്സഭാ മണ്ഡലങ്ങളില്‍ വിധി എന്താകുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഓരോ പാര്‍ട്ടികളും അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും ഒട്ടേറെ പുതിയ ഘടകങ്ങള്‍ മാറ്റുരച്ച തിരഞ്ഞെടുപ്പാണ് ഇക്കഴിഞ്ഞത്. അവിടെയാണ് ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കാത്ത സാഹചര്യം ഉരുത്തിരഞ്ഞത്.
വടകര, ആലത്തൂര്‍, പത്തനംതിട്ട, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് ആശങ്ക. രണ്ടിടത്ത് ബിജെപി ജയിക്കാനുള്ള സാധ്യതയുണ്ട് എന്നാണ് സൂചനകള്‍. ആലത്തൂരില്‍ അട്ടിമറി നടക്കുമെന്നും പറയപ്പെടുന്നു. വടകരയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. എന്നാല്‍ പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന് ലഭിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതാവ് തന്നെ പറയുന്നത്. ഇതോടെ പത്തനംതിട്ടയില്‍ പുതിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

ഹിന്ദു വോട്ടുകള്‍ ഏകീകരിച്ചു
പത്തനംതിട്ടയില്‍ ഹിന്ദു വോട്ടുകള്‍ ഏകീകരിച്ചുവെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അങ്ങനെ സംഭവിച്ചാല്‍ ബിജെപിക്ക് ആശ്വാസം നല്കുന്ന വിധിയായിരിക്കും 23നുണ്ടാകുക. ഈ വാദത്തില്‍ കഴമ്പില്ലെന്ന പറയുമ്പോള്‍ തന്നെയാണ് കോണ്‍ഗ്രസ് നേതാവ് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ബിജെപിക്ക് ചോര്‍ന്നു
കോണ്‍ഗ്രസിലെ ഹിന്ദുവോട്ടുകള്‍ ബിജെപിക്ക് ചോര്‍ന്നെന്നാണ് ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് എ ഷംസുദ്ദീന് പറയുന്നത്. കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചുവെന്നും അദ്ദേഹം പറയുന്നു. ശബരിമല പ്രധാനമായും പ്രചാരണ വിഷയമായ മണ്ഡലമാണ് പത്തനംതിട്ട.

കോണ്‍ഗ്രസിന് കഴിഞ്ഞില്ല
ശബരിമല വിഷയത്തില്‍ ഹിന്ദുവികാരം ബിജെപിക്ക് അനുകൂലമായിയെന്നാണ് ഷംസുദ്ദീന് പറയുന്നത്. ഈ ഘട്ടത്തില്‍ അതിനെ ചെറുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല എന്ന വാദവും അദ്ദേഹം ഉന്നയിക്കുന്നു. ഇവിടെയാണ് ബിജെപിക്ക് സാധ്യത ഇരട്ടിയാകുന്നത്.

രാഹുല്‍ ഗാന്ധിക്കൊപ്പം വേദി പങ്കിട്ടവര്‍
രാഹുല്‍ ഗാന്ധിക്കൊപ്പം വേദി പങ്കിട്ടവര്‍ തന്നെ മറുപക്ഷത്തിന് വോട്് ചെയ്തെന്നാണ് ഷംസുദ്ദീന് പറയുന്നത്. രാഹുലിനൊപ്പം വേദി പങ്കിട്ടവര്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ സുരേന്ദ്രന് ജയിക്കുമെന്നത് ലൈക്കടിച്ചെന്നും ഇതെല്ലാം തിരിച്ചടിയായെന്നും ഷംസുദ്ദീന് പറയുന്നു.

ശക്തി കേന്ദ്രങ്ങളില്‍ പോലും
കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോലും വോട്ടില്‍ ചോര്‍ച്ച സംഭവിച്ചു. ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിന്റെ കോട്ടകള്‍ ഇളകിയത്. ആന്റോ ആന്റണിക്കെതിരെ ഡിസിസി സ്വീകരിച്ച നിലപാട് തുടക്കത്തില്‍ തിരിച്ചടിയായെന്നനും ഷംസുദ്ദീന് പറയുന്നു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications