കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനൊപ്പം വേദി പങ്കിട്ടവര്‍ സുരേന്ദ്രന് ലൈക്കടിച്ചു; പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് വോട്ട് മറിഞ്ഞു

Google Oneindia Malayalam News

പത്തനംതിട്ട: കേരളത്തിലെ നാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ വിധി എന്താകുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഓരോ പാര്‍ട്ടികളും അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും ഒട്ടേറെ പുതിയ ഘടകങ്ങള്‍ മാറ്റുരച്ച തിരഞ്ഞെടുപ്പാണ് ഇക്കഴിഞ്ഞത്. അവിടെയാണ് ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കാത്ത സാഹചര്യം ഉരുത്തിരഞ്ഞത്.

വടകര, ആലത്തൂര്‍, പത്തനംതിട്ട, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് ആശങ്ക. രണ്ടിടത്ത് ബിജെപി ജയിക്കാനുള്ള സാധ്യതയുണ്ട് എന്നാണ് സൂചനകള്‍. ആലത്തൂരില്‍ അട്ടിമറി നടക്കുമെന്നും പറയപ്പെടുന്നു. വടകരയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. എന്നാല്‍ പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന് ലഭിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതാവ് തന്നെ പറയുന്നത്. ഇതോടെ പത്തനംതിട്ടയില്‍ പുതിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

ഹിന്ദു വോട്ടുകള്‍ ഏകീകരിച്ചു

ഹിന്ദു വോട്ടുകള്‍ ഏകീകരിച്ചു

പത്തനംതിട്ടയില്‍ ഹിന്ദു വോട്ടുകള്‍ ഏകീകരിച്ചുവെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അങ്ങനെ സംഭവിച്ചാല്‍ ബിജെപിക്ക് ആശ്വാസം നല്‍കുന്ന വിധിയായിരിക്കും 23നുണ്ടാകുക. ഈ വാദത്തില്‍ കഴമ്പില്ലെന്ന പറയുമ്പോള്‍ തന്നെയാണ് കോണ്‍ഗ്രസ് നേതാവ് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ബിജെപിക്ക് ചോര്‍ന്നു

ബിജെപിക്ക് ചോര്‍ന്നു

കോണ്‍ഗ്രസിലെ ഹിന്ദുവോട്ടുകള്‍ ബിജെപിക്ക് ചോര്‍ന്നെന്നാണ് ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് എ ഷംസുദ്ദീന്‍ പറയുന്നത്. കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചുവെന്നും അദ്ദേഹം പറയുന്നു. ശബരിമല പ്രധാനമായും പ്രചാരണ വിഷയമായ മണ്ഡലമാണ് പത്തനംതിട്ട.

കോണ്‍ഗ്രസിന് കഴിഞ്ഞില്ല

കോണ്‍ഗ്രസിന് കഴിഞ്ഞില്ല

ശബരിമല വിഷയത്തില്‍ ഹിന്ദുവികാരം ബിജെപിക്ക് അനുകൂലമായിയെന്നാണ് ഷംസുദ്ദീന്‍ പറയുന്നത്. ഈ ഘട്ടത്തില്‍ അതിനെ ചെറുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല എന്ന വാദവും അദ്ദേഹം ഉന്നയിക്കുന്നു. ഇവിടെയാണ് ബിജെപിക്ക് സാധ്യത ഇരട്ടിയാകുന്നത്.

 രാഹുല്‍ ഗാന്ധിക്കൊപ്പം വേദി പങ്കിട്ടവര്‍

രാഹുല്‍ ഗാന്ധിക്കൊപ്പം വേദി പങ്കിട്ടവര്‍

രാഹുല്‍ ഗാന്ധിക്കൊപ്പം വേദി പങ്കിട്ടവര്‍ തന്നെ മറുപക്ഷത്തിന് വോട്് ചെയ്‌തെന്നാണ് ഷംസുദ്ദീന്‍ പറയുന്നത്. രാഹുലിനൊപ്പം വേദി പങ്കിട്ടവര്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ സുരേന്ദ്രന്‍ ജയിക്കുമെന്നത് ലൈക്കടിച്ചെന്നും ഇതെല്ലാം തിരിച്ചടിയായെന്നും ഷംസുദ്ദീന്‍ പറയുന്നു.

ശക്തി കേന്ദ്രങ്ങളില്‍ പോലും

ശക്തി കേന്ദ്രങ്ങളില്‍ പോലും

കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോലും വോട്ടില്‍ ചോര്‍ച്ച സംഭവിച്ചു. ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിന്റെ കോട്ടകള്‍ ഇളകിയത്. ആന്റോ ആന്റണിക്കെതിരെ ഡിസിസി സ്വീകരിച്ച നിലപാട് തുടക്കത്തില്‍ തിരിച്ചടിയായെന്നനും ഷംസുദ്ദീന്‍ പറയുന്നു.

കേദാര്‍നാഥില്‍ ധ്യാനത്തിന് പോയ മോദി പെട്ടു; ക്ഷേത്രത്തിന് മാസ്റ്റര്‍ പ്ലാന്‍ 'കെണി', ഓപറേഷന്‍ മമത വകകേദാര്‍നാഥില്‍ ധ്യാനത്തിന് പോയ മോദി പെട്ടു; ക്ഷേത്രത്തിന് മാസ്റ്റര്‍ പ്ലാന്‍ 'കെണി', ഓപറേഷന്‍ മമത വക

English summary
INTUC Concern on Congress Votes in Pathanamthitta, Shift to BJP candidate K Suredran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X