കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകരയില്‍ യുഡിഎഫിന് പ്രതീക്ഷയേറി; ഭൂരിപക്ഷം 60000 വരെ ലഭിച്ചേക്കാം, പ്രധാന പ്രചാരണം ഒറ്റവിഷയം

Google Oneindia Malayalam News

വടകര: സംസ്ഥാനത്ത് ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാണ് വടകര. പി ജയരാജനെ കളത്തിലിറക്കി ഇടതുപക്ഷം നേരത്തെ ഒരുങ്ങിയ മണ്ഡലത്തില്‍ ഏറെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ മുരളീധരന്‍ എത്തിയത്. ജയരാജനുമായി ഏറ്റുമുട്ടുമ്പോള്‍ ശക്തന്‍ തന്നെ വേണമെന്ന് യുഡിഎഫില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.

പല പ്രാദേശിക നേതാക്കളുടെ പേരുകളും പരിഗണിച്ചിരുന്നു. ഒടുവില്‍ മുരളീധരനെ പ്രഖ്യാപിച്ചതിലൂടെ യുഡിഎഫ് ക്യാംമ്പും ആവേശത്തിലായി. പ്രചാരണത്തിന്റെ അന്തിമഘട്ടത്തിലെത്തുമ്പോള്‍ യുഡിഎഫ് വന്‍ പ്രതീക്ഷയിലാണ്. കെ മുരളീധരന്റെ ഭൂരിപക്ഷം 60000 വരെ എത്തിയേക്കാമെന്നാണ് ്അവര്‍ പറയുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

അക്രമ രാഷ്ട്രീയം

അക്രമ രാഷ്ട്രീയം

ലോക്‌സഭാ തിരഞ്ഞെടുപ്പാണ് നടക്കുന്നതെങ്കിലും വടകരയിലെ പ്രധാന വിഷയം അക്രമ രാഷ്ട്രീയമാണ്. യുഡിഎഫ് പ്രധാനമായും ഉന്നയിക്കുന്ന വിഷയവും ഇതുതന്നെ. കാരണം അപ്പുറത്ത് പി ജയരാജനാണ് എന്നതുതന്നെയെന്ന് യുഡിഎഫ് ക്യാംപ് പറയുന്നു.

ശക്തമായ മല്‍സരം നടക്കുന്ന മണ്ഡലം

ശക്തമായ മല്‍സരം നടക്കുന്ന മണ്ഡലം

വളരെ ശക്തമായ മല്‍സരം നടക്കുന്ന മണ്ഡലമാണ് വടകര. ആര് ജയിക്കുമെന്ന് എളുപ്പം പ്രവചിക്കാന്‍ പ്രയാസമാണ്. കാരണം ഇരുപക്ഷത്തും കളത്തിലിറങ്ങുന്നത് ശക്തരാണ്. എന്നാല്‍ പല അനുകൂല ഘടകങ്ങള്‍ കെ മുരളീധരനുണ്ട് എന്നതാണ് യുഡിഎഫിന്റെ ആശ്വാസം.

വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും

വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും

വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് കരുതുന്നതെന്ന് കെ മുരളീധരന്‍ പറഞ്ഞു. പ്രചാരണം ദിവസങ്ങള്‍ കഴിയുംതോറും പ്രതീക്ഷ വര്‍ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു, സാധാരണക്കാരുടെ പ്രതികരണമാണ് ആവേശമുണ്ടാക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.

ഏറ്റവും രൂക്ഷമായ അക്രമം

ഏറ്റവും രൂക്ഷമായ അക്രമം

അക്രമരാഷ്ട്രീയമാണ് പ്രധാനമായും തങ്ങള്‍ ഉന്നയിക്കുന്ന വിഷയമെന്ന് മുരളീധരന്‍ പറഞ്ഞു. ഈ മണ്ണില്‍ നടന്നിട്ടുള്ളത് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും രൂക്ഷമായ അക്രമ സംഭവങ്ങളാണെന്നും മുരളീധരന്‍ പറഞ്ഞു.

സിപിഎം ഉന്നയിക്കുന്ന ചോദ്യം

സിപിഎം ഉന്നയിക്കുന്ന ചോദ്യം

കൊലക്കുറ്റം ചുമത്തപ്പെട്ടവരെല്ലാം കൊലയാളിയാകുമോ എന്ന ചോദ്യമാണ് യുഡിഎഫ് പ്രചാരണത്തെ നേരിടാന്‍ സിപിഎം ഉന്നയിക്കുന്ന ചോദ്യം. അങ്ങനെയാണെങ്കില്‍ കെ കരുണാകരനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ലേ എന്നും ഇടതുപക്ഷം ചോദിക്കുന്നു. ഇതിനും മുരളീധരന് മറുപടിയുണ്ട്.

 മറുപടി ഇങ്ങനെ

മറുപടി ഇങ്ങനെ

കെ കരുണാകരനെതിരായ കുറ്റം കോടതി തള്ളിയതാണ്. കുറ്റം നിലനില്‍ക്കില്ല എന്ന് കണ്ടെത്തിയതാണ്. അതുപോലെ അല്ല ഇവിടെ. എതിര്‍സ്ഥാനാര്‍ഥി ഒട്ടേറെ കൊലപാതക കേസുകളില്‍ പ്രതി സ്ഥാനത്തുള്ളപ്പോഴാണ് മല്‍സരിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

എത്ര ഭൂരിപക്ഷം കിട്ടും

എത്ര ഭൂരിപക്ഷം കിട്ടും

ഭൂരിപക്ഷം വന്‍തോതില്‍ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു. 25000ത്തിനും 60000ത്തിനുമിടയില്‍ ഭൂരിപക്ഷമാണ് തങ്ങളുടെ അവസാന കണക്കില്‍ തെളിയുന്നതെന്ന് മുരളീധരന്‍ പറയുന്നു. രാഹുല്‍ ഗാന്ധി വയനാടില്‍ മല്‍സരിക്കുന്നതിന്റെ തരംഗം കേരളത്തില്‍ മൊത്തം പ്രകടമാകുമെന്നും മുരളീധരന്‍ പറഞ്ഞു.

ഗള്‍ഫ് പ്രവാസികള്‍ക്ക് ദുഃഖ വാര്‍ത്ത; അയക്കുന്ന പണത്തിന് നികുതി വരുന്നു, കരട് രൂപം തയ്യാറാക്കിഗള്‍ഫ് പ്രവാസികള്‍ക്ക് ദുഃഖ വാര്‍ത്ത; അയക്കുന്ന പണത്തിന് നികുതി വരുന്നു, കരട് രൂപം തയ്യാറാക്കി

കൂടുതല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

English summary
Lok Sabha elections 2019: K Muraleedharan response on Vadakara Issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X