കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈകിയെങ്കിലും വടകരയില്‍ കോണ്‍ഗ്രസ് ഞെട്ടിച്ചു; സിപിഎമ്മിന്റെ നെഞ്ചിടിപ്പ് കൂട്ടി മുരളിയുടെ വരവ്!!

Google Oneindia Malayalam News

Recommended Video

cmsvideo
CPMന്റെ നെഞ്ചിടിപ്പ് കൂട്ടി മുരളീധരൻ | Oneindia Malayalam

കോഴിക്കോട്: അല്‍പ്പം വൈകിയെങ്കിലും കോണ്‍ഗ്രസ് വടകരയില്‍ കളത്തിലിറക്കുന്നത് ഏറ്റവും ശക്തനെ. പി ജയരാജനെ പോലുള്ള സിപിഎം നേതാവിന് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന കോണ്‍ഗ്രസ് നേതാവ് തന്നെയാണ് കെ മുരളീധരന്‍. ഉചിതനായ സ്ഥാനാര്‍ഥിയെ കിട്ടിയ ആശ്വാസത്തിലാണ് വടകരയിലെ യുഡിഎഫ് പ്രവര്‍ത്തകര്‍.

പത്ത് വര്‍ഷത്തോളം കോഴിക്കോടിന്റെ എംപിയായിരുന്ന മുരളീധരന് മലബാറിലെ സാമുദായ സമവാക്യങ്ങളെ സമര്‍ഥമായി ഉപയോഗിക്കാനും അറിയാം. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് ശക്തമായ പോരാട്ടം നടക്കുന്നതും ശ്രദ്ധയാകര്‍ഷിക്കുന്നതുമായ മണ്ഡലം വടകരയാകുമെന്ന് തീര്‍ച്ച. വടകരയില്‍ മാത്രമല്ല സമീപ മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് ഉണര്‍വേകുന്നതാണ് മുരളിയുടെ വരവ് എന്ന് നിരീക്ഷിക്കപ്പെടുന്നു....

 രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിച്ചു

രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിച്ചു

കോഴിക്കോട് എംപിയായിരുന്ന കാലത്ത് രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിച്ചിരുന്നു മുരളീധരന്‍. അതുകൊണ്ടുതന്നെ എല്ലാ വിഭാഗങ്ങളുടെയും പ്രത്യേകിച്ച് മുസ്ലിംകളുടെ പിന്തുണ മുരളീധരന് ലഭിക്കുമെന്നാണ് കരുതുന്നത്. മുരളിയുടെ വരവ് മലബാറിലെ മറ്റു മണ്ഡലങ്ങളും യുഡിഎഫിന് ഗുണം ചെയ്യും.

 മുല്ലപ്പള്ളി രാമചന്ദ്രന്റെ കാര്യത്തില്‍

മുല്ലപ്പള്ളി രാമചന്ദ്രന്റെ കാര്യത്തില്‍

മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരയില്‍ മല്‍സരിക്കണമെന്നായിരുന്നു നേരത്തെ യുഡിഎഫിലുള്ള ആവശ്യം. എന്നാല്‍ അദ്ദേഹം മല്‍സരിക്കാന്‍ ഇല്ലെന്ന് തീര്‍ത്തുപറഞ്ഞതോടെയാണ് ബദല്‍ വഴികള്‍ തേടിയത്. പാണക്കാട് ഹൈദരലി തങ്ങളും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

 മറ്റുചില പേരുകളും ചര്‍ച്ചയില്‍

മറ്റുചില പേരുകളും ചര്‍ച്ചയില്‍

മുല്ലപ്പള്ളി ഇല്ല എന്ന് ബോധ്യമായതോടെ പാര്‍ട്ടി വിഎം സുധീരന്‍ ഉള്‍പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തി. സ്ഥാനാര്‍ഥിത്വം വൈകുന്നതില്‍ യുഡിഎഫിലെ ഘടകകക്ഷികള്‍ക്കിടയില്‍ പ്രതിഷേധമുണ്ടായിരുന്നു. അതിനിടെയാണ് കെപിസിസി സെക്രട്ടറി കെ പ്രവീണ്‍കുമാറിന്റെ പേരും പരിഗണനയില്‍ വന്നത്.

പ്രചാരണം ചൂടുപിടിക്കും

പ്രചാരണം ചൂടുപിടിക്കും

വടകരയില്‍ മുരളീധരന്‍ വരുന്നതോടെ സമീപ മണ്ഡലങ്ങളിലും പ്രചാരണചൂട് കൂടിയേക്കും. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് മണ്ഡലങ്ങളിലും പ്രചാരണം ചൂടുപിടിക്കും. വ്യക്തിപരമായി മുരളീധരന് അടുത്ത ബന്ധം നിലനിര്‍ക്കുന്ന പ്രദേശം കൂടിയാണ് മലബാര്‍.

ഡിഐസി രൂപീകരിച്ച വേളയില്‍

ഡിഐസി രൂപീകരിച്ച വേളയില്‍

കോണ്‍ഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ച വേളയില്‍ വയനാട്ടില്‍ നിന്ന് ജനവിധി തേടിയിരുന്നു മുരളീധരന്‍. അന്ന് 90000 വോട്ട് അദ്ദേഹം നേടിയത് വലിയ ചര്‍ച്ചയായിരുന്നു. പാര്‍ട്ടികള്‍ക്ക് അതീതമായി മലബാറില്‍ ബന്ധമുള്ള നേതാവാണ് മുരളീധരന്‍. മുസ്ലിംകളുമായി അദ്ദേഹം അടുപ്പം നിലനിര്‍ത്തുന്നുണ്ട്. ഇതും വടകരയില്‍ മുരളീധരന് ഗുണം ചെയ്യും.

മുരളീധരന് മുന്നിലുള്ള വെല്ലുവിളി

മുരളീധരന് മുന്നിലുള്ള വെല്ലുവിളി

എന്നാല്‍ രാഷ്ട്രീയമായി ഇടതുപക്ഷത്തിന് മേല്‍ക്കൈയുള്ള മണ്ഡലങ്ങളാണ് മലബാറില്‍. ഇത് അതിജീവിക്കാന്‍ സാധിക്കുക എന്നതാണ് മുരളീധരന്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ആര്‍എംപി പിന്തുണ ലഭിക്കുന്നതും മുരളീധരന് നേട്ടമാകും.

മുരളീധരന്റെ പ്രതികരണം

മുരളീധരന്റെ പ്രതികരണം

മല്‍സരിക്കാന്‍ തയ്യാറാണോ എന്ന് നേതാക്കള്‍ തന്നോട് ചോദിച്ചു. പാര്‍ട്ടിക്ക് വേണ്ടി തയ്യാറാണ് എന്ന് മറുപടി നല്‍കി. എതിരാളി ആരാണെന്നത് പ്രശ്‌നമല്ല. അക്രമ രാഷ്ട്രീയവും ജനാധിപത്യവും തമ്മിലുള്ള പോരാട്ടമാണ് നടക്കാന്‍ പോകുന്നതെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുരളീധരന്റെ അടുത്ത അനുയായി

മുരളീധരന്റെ അടുത്ത അനുയായി

മുരളീധരന്റെ അടുത്ത അനുയായിയാണ് അഡ്വ. പ്രവീണ്‍ കുമാര്‍. ചൊവ്വാഴ്ച രാവിലെ വരെ ഇദ്ദേഹത്തിന്റെ പേരും സ്ഥാനാര്‍ഥി പട്ടികയില്‍ ഉയര്‍ന്നുകേട്ടിരുന്നു. അതിനിടെ കോഴിക്കോട്ടെ കൗണ്‍സിലറായിരുന്ന വിദ്യാ ബാലകൃഷ്ണന്റെ പേരും വന്നു. എന്നാല്‍ ഈ വേളയിലെല്ലാം കടുത്ത പ്രതിഷേധമാണ് നേതൃത്വം നേരിട്ടത്.

 യൂത്ത് കോണ്‍ഗ്രസിന്റെ വികാരം

യൂത്ത് കോണ്‍ഗ്രസിന്റെ വികാരം

വടകരയില്‍ സിപിഎം മല്‍സരിപ്പിക്കുന്നത് ശക്തനായ നേതാവിനെയാണ്. ഈ സാഹചര്യത്തില്‍ ശക്തനെ തന്നെ കോണ്‍ഗ്രസും മല്‍സരിപ്പിക്കണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ വികാരം. ഒടുവില്‍ മുരളീധരന്റെ വരവ് അതുവരെയുണ്ടായിരുന്ന ചര്‍ച്ചകളില്‍ വന്‍ ട്വിസ്റ്റായി.

പോരാളിയുടെ പരിവേഷം

പോരാളിയുടെ പരിവേഷം

പോരാളിയുടെ പരിവേഷവുമായിട്ടാണ് മുരളീധരന്റെ വരവ്. മുല്ലപ്പള്ളിക്ക് പകരം ഉയര്‍ന്നുകേട്ട പേരുകളില്‍ സിപിഎമ്മിനും ആഹ്ലാദമുണ്ടായിരുന്നു. ഇത്തവണ വിജയം എളുപ്പമാണ് എന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ മുരളീധരന്റെ വരവ് സിപിഎമ്മിന് അല്‍പ്പം നെഞ്ചിടിപ്പുണ്ടാക്കുന്നതാണ്.

 ഒരുമിച്ചുള്ള ഇടപെടല്‍

ഒരുമിച്ചുള്ള ഇടപെടല്‍

പ്രശ്‌ന പരിഹാരം മുല്ലപ്പള്ളിയുടെ മാത്രം ബാധ്യതായായി മാറുന്ന രീതിയിലേക്ക് കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ നീണ്ടിരുന്നു. എന്നാല്‍ അവസരോചിതമായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഇടപെട്ടു. മല്‍സരിക്കാന്‍ തയ്യാറാണെന്ന് മുരളീധരന്‍ അവരെ അറിയിച്ചു.

വട്ടിയൂര്‍കാവില്‍ ഇനി...

വട്ടിയൂര്‍കാവില്‍ ഇനി...

എന്നാല്‍, മുരളീധരന്റെ വട്ടിയൂര്‍കാവ് നിയമസഭാ മണ്ഡലത്തില്‍ ഇനി എന്ത് എന്ന ചര്‍ച്ചയും ഒരുഭാഗത്ത് നടക്കുന്നുണ്ട്. മുരളീധരന്‍ സ്ഥാനാര്‍ഥിയായത് കൊണ്ടാണ് വട്ടിയൂര്‍കാവില്‍ കോണ്‍ഗ്രസ് ജയിച്ചതെന്നും അല്ലെങ്കില്‍ മറിച്ചാകും ഫലമെന്നും അഭിപ്രായം ഉയര്‍ന്നുകഴിഞ്ഞു. ആദ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ് തീരട്ടെ എന്നിട്ടാകാം മറ്റുള്ള ചര്‍ച്ചകള്‍ എന്ന് നേതാക്കള്‍ തീരുമാനിച്ചുവെന്നാണ് വിവരം.

മലപ്പുറത്ത് ലീഗിന് കുരുക്കിട്ട് എസ്ഡിപിഐ; മല്‍സരിക്കുന്നത് സംസ്ഥാന അധ്യക്ഷന്‍മലപ്പുറത്ത് ലീഗിന് കുരുക്കിട്ട് എസ്ഡിപിഐ; മല്‍സരിക്കുന്നത് സംസ്ഥാന അധ്യക്ഷന്‍

English summary
K Muralidharan, who contest from Vadakara, says that fray between democracy and violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X