കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയുടെ മണ്ണില്‍ താമര വിരിയിക്കാന്‍ കെ സുരേന്ദ്രന്‍?; 2 സീറ്റില്‍ വിജയം ലക്ഷ്യം വെച്ച് ബിജെപി

  • By Desk
Google Oneindia Malayalam News

പത്തനതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപും കഴിഞ്ഞാല്‍ പിന്നെ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന മണ്ഡലം പത്തനതിട്ടയാണ്. ശബരിമല വിഷയത്തിലുള്‍പ്പടെ പാര്‍ട്ടി സ്വീകരിച്ച നിലപാടിന് ജനപിന്തുണ കിട്ടുമെന്നും തന്നെയാണ് ബിജെപി ഉറച്ചു വിശ്വസിക്കുന്നത്.

ശബരിമല വിഷയത്തില്‍ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്നതും ഏറ്റവും കൂടുതല്‍ പേര്‍ സമരങ്ങളെ തുടര്‍ന്ന് അറസ്റ്റിലായതും പത്തനംതിട്ടയിലായിരുന്നു. ഏറ്റവും അനുയോജ്യമായ സ്ഥാനാര്‍ത്ഥിയെയാണ് മണ്ഡലത്തിലേക്ക് ബിജെപി തേടുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍റെ പേരിനാണ് സ്ഥനാര്‍ത്ഥി പട്ടികയില്‍ ഏറ്റവും മുന്‍ഗണ നല്‍കുന്നത്. വിശദ വിവരങ്ങള്‍ ഇങ്ങനെ..

തിരുവനന്തപുരത്ത് കുമ്മനം

തിരുവനന്തപുരത്ത് കുമ്മനം

സംസ്ഥാനത്ത് ലഭ്യമായ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി പാര്‍ട്ടി ഏറ്റവും കൂടുതല്‍ വിജയസാധ്യത കല്‍‌പ്പിക്കുന്ന തിരവനന്തപുരത്ത് എന്നാണ് തീരുമാനം. കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെയെത്തില്‍ തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ ഏകദേശ തീരുമാനമായിട്ടുണ്ട്.

ശബരിമല പ്രക്ഷോഭം

ശബരിമല പ്രക്ഷോഭം

തിരുവനന്തപുരം കഴിഞ്ഞാല്‍ പിന്നെ ബിജെപിയുട അടുത്ത ലക്ഷ്യം പത്തനംതിട്ടയാണ്. ശബരിമല പ്രക്ഷോഭം നടന്ന മണ്ഡ‍ലമെന്ന നിലയില്‍ ഇത്തവണ ബിജെപിക്ക് പത്തനംതിട്ടയില്‍ അഭിമാന പോരാട്ടമാണ്. പാര്‍ട്ടിക്ക് മികച്ച വിജയ സാധ്യതയുണ്ടെന്ന് കേന്ദ്രനേതൃത്വത്തിന്‍റെ സര്‍വ്വേയില്‍ കണ്ടെത്തിയ മണ്ഡലം കൂടിയാണിത്.

ജനകീയ മുഖം

ജനകീയ മുഖം

ഈ സാഹചര്യത്തില്‍ പാര്‍ട്ടിയിലെ ജനകീയ മുഖമായ കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. കെ സുരേന്ദ്രനെ കൂടാതെ കേന്ദ്രമന്ത്രിമാരയ അല്‍ഫോണ്‍സ് കണ്ണന്താനം, എംടി രമേശ് എന്നിവരുടേ പേരുകളും ഇവിടെ ഉയര്‍ന്നുവരുന്നുണ്ട്.

പാര്‍ട്ടിയില്‍ മുന്‍തൂക്കം

പാര്‍ട്ടിയില്‍ മുന്‍തൂക്കം

എങ്കിലും സുരേന്ദ്രന്‍റെ പേരിന് തന്നെയാണ് പാര്‍ട്ടിയില്‍ മുന്‍തൂക്കം. ശബരിമല സമരങ്ങളെത്തുടര്‍ന്ന് ദിവസങ്ങളോളം ജയിലില്‍ക്കിടന്ന സുരേന്ദ്രന് പത്തനംതിട്ട മണ്ഡലത്തിലെ പാര്‍ട്ടി അണികളെ പരമാവധി ഊര്‍ജസ്വലരാക്കാന്‍ കഴിയുമെന്നാണ് ബിജെപി വിലയിരുത്തുന്നത്.

അടുത്ത ബന്ധം

അടുത്ത ബന്ധം

ശബരിമല വിഷയവുമായി ബന്ധപ്പെട്ട സമരത്തില്‍ എന്‍എസ്എസ് അടക്കമുള്ള സാമുധായിക സംഘടനകളോടും പന്തരം കൊട്ടാരം പ്രതിനിധികളുമായി വലിയ അടുത്ത ബന്ധം സ്ഥാപിക്കാന്‍ കെ സുരേന്ദ്രന് സാധിച്ചിരുന്നു.

തെക്കന്‍മേഖലാ ജാഥ നയിക്കുന്നത്

തെക്കന്‍മേഖലാ ജാഥ നയിക്കുന്നത്

ബിജെപി നടത്തുന്ന പരിവര്‍ത്തന്‍ യാത്രയുടെ തെക്കന്‍മേഖലാ ജാഥ നയിക്കുന്നത് സുരേന്ദ്രനാണ്. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് മാര്‍ച്ച അഞ്ചിന് തുടങ്ങുന്ന യാത്ര പത്തനംതിട്ട ലോക്സഭാ മണ്ഡ‍ലത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെയാണ് കടന്നുപോവുന്നത്.

മണ്ഡലം സ്വന്തമാക്കാം

മണ്ഡലം സ്വന്തമാക്കാം

മന്നം സമാധി ദിനത്തില്‍ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുവാനും കെ സുരേന്ദ്രന്‍ പോയിരുന്നു. കോണ്‍ഗ്രസിന്റെ സുരക്ഷിത മണ്ഡലത്തില്‍ കെ സുരേന്ദ്രനിലൂടെ സ്വന്തമാക്കാമെന്നാണ് ബിജെപിക്കുള്ളത്.

ശശികുമാരവര്‍മ്മ

ശശികുമാരവര്‍മ്മ

പത്തളംകൊട്ടാം പ്രതിനിധി ശശികുമാരവര്‍മ്മയേയും നേരത്തെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു. ശശികുമാര വര്‍മ്മയെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ വിശ്വാസികളുടെ വോട്ട് പിടിച്ചെടുക്കാമെന്നായിരുന്നു ബിജെപിയുടെ കണക്ക്കൂട്ടല്‍.

പിന്നോക്കം പോയി

പിന്നോക്കം പോയി

എന്നാല്‍ ബിജെപി സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരികയാണ് എങ്കില്‍ മാത്രമേ മത്സരിക്കുന്ന കാര്യം പരിഗണിക്കുകയുളളൂ എന്നും ശശികുമാര വര്‍മ്മ പ്രതികരിച്ചു. ഇതോടെ അദ്ദേഹത്തിന്‍റെ കാര്യത്തില്‍ ബിജെപി പിന്നോക്കം പോവുകയായിരുന്നു.

ഉടന്‍ പൂര്‍ത്തിയാക്കും

ഉടന്‍ പൂര്‍ത്തിയാക്കും

എത്രയും പെട്ടെന്ന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കാനാണ് ബിജെപി തീരുമാനം. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം വന്നാല്‍ ഉടന്‍ തന്നെ പട്ടിക പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

English summary
lok sabha elections 2019- k surendran name suggested to pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X