കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് മന്ത്രിമാര്‍? സാധ്യത ഇവര്‍ക്ക്

  • By
Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷ പ്രതീക്ഷകളെ പാടെ തകര്‍ത്തറിഞ്ഞ് രണ്ടാം വട്ടവും ബിജെപി അധികാരത്തില്‍ ഏറുകയാണ്. അതും കഴിഞ്ഞ തവണത്തേക്കാള്‍ കൂറ്റന്‍ ഭൂരിപക്ഷത്തില്‍. കേരളത്തിലും പ‍ഞ്ചാബിലും മാത്രമാണ് കോണ്‍ഗ്രസിന് മുന്നേറാന്‍ സാധിച്ചത്. അതേസമയം കേരളത്തില്‍ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രതീക്ഷിരുന്നെങ്കിലും ആ പ്രതീക്ഷകകള്‍ അസ്ഥാനത്തായി. ​എന്നാല്‍ മോദിയുടെ രണ്ടാ മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് ഇനിയും മന്ത്രിമാര്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

alphoneskummanam-

ശബരിമലയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളില്‍ ബിജെപി പ്രതീക്ഷ പുലര്‍ത്തിയിരുന്നു. അതില്‍ മൂന്ന് മണ്ഡലങ്ങളില്‍ ഉറച്ച പ്രതീക്ഷയായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. എന്നാല്‍ ഫലം വന്നപ്പോള്‍ ഇത്തവണയും ബിജെപിക്ക് നിരാശയായിരുന്നു ഫലം. ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തിയതും എക്സിറ്റ് പോള്‍ പ്രവചനങ്ങളില്‍ ഉള്‍പ്പെടെ സാധ്യത കല്‍പ്പിച്ചതുമായ തിരുവന്തപുരത്ത് വലിയ തിരിച്ചടിയാണ് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നേരിട്ടത്. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയില്‍ പോലും ബിജെപിക്ക് മുന്നേറാന്‍ കഴിഞ്ഞിട്ടില്ല.

<strong>ഒരു മാസം ചാനല്‍ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ ഉണ്ടാവില്ല; വിലക്കുമായി എഐസിസി</strong>ഒരു മാസം ചാനല്‍ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ ഉണ്ടാവില്ല; വിലക്കുമായി എഐസിസി

എന്നാല്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ അത്ര കണ്ട് സങ്കടപെടേണ്ടതില്ലെന്നാണ് സൂചന. മോദിയുടെ രണ്ടാം സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് വീണ്ടും കേന്ദ്രമന്ത്രികള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നാണ് വിവരം. നിലവില്‍ കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് തിരുവനന്തപുരത്ത് മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയ കുമ്മനത്തിന്‍റെ സാധ്യതകളും തള്ളികളയാനാകില്ല. അതേസമയം രാജ്യസഭാംഗമായി പ്രവര്‍ത്തിക്കുന്ന വി മുരളീധരനാണ് അപ്രതീക്ഷിതമായി സ്ഥാനം ലഭിക്കാവുന്ന മറ്റൊരാള്‍ എന്നാണ് കണക്കാക്കപ്പെടുന്നത്.

മണിപ്പൂരില്‍ വേറിട്ട നീക്കം; 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു, ബിജെപിയില്‍ ചേരില്ല, ലക്ഷ്യം...മണിപ്പൂരില്‍ വേറിട്ട നീക്കം; 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു, ബിജെപിയില്‍ ചേരില്ല, ലക്ഷ്യം...

English summary
lok sabha elections 2019 kerala may get three central ministers during modis second term
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X