കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കന്‍ സ്ഥാനാര്‍ഥിയായാല്‍ ബിജെപിയില്‍ പൊട്ടിത്തെറി; എ ക്ലാസ് മണ്ഡലത്തില്‍ നോട്ടമിട്ട് നേതാക്കള്‍

Google Oneindia Malayalam News

Recommended Video

cmsvideo
എ ക്ലാസ് മണ്ഡലത്തില്‍ നോട്ടമിട്ട് നേതാക്കള്‍

തൃശൂര്‍: തൃശൂര്‍ സ്വദേശിയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ടോം വടക്കന്‍. ഇദ്ദേഹം തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നേരത്തെ തൃശൂര്‍ മണ്ഡലത്തിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ടോം വടക്കനെ സ്ഥാനാര്‍ഥിയാക്കിയാല്‍ അത് ബിജെപിയില്‍ പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് കരുതുന്നു.

Image

ടോം വടക്കന്‍ കാര്യത്തില്‍ ബിജെപി നേതൃത്വം അന്തിമ തീരുമാനം എടുത്തിട്ടില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിക്കിടയാക്കും. കാരണം ബിജെപി എ ക്ലാസ് മണ്ഡലമായി കരുതുന്നതാണ് തൃശൂര്‍. ഇവിടെ തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിച്ചില്ലെങ്കില്‍ കെ സുരേന്ദ്രനെ മല്‍സരിപ്പിക്കാനാണ് തീരുമാനം.

സാധ്യതയുള്ള മണ്ഡലമാണിതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മണ്ഡലത്തില്‍ സ്വാധീനമില്ലാത്ത വ്യക്തിയെ സ്ഥാനാര്‍ഥിയാക്കുന്നത് ആത്മഹത്യാപരമാണെന്നും നേതാക്കള്‍ക്കിടയില്‍ സംസാരമുണ്ട്. നിലവില്‍ വടക്കന്റെ വരവ് ബിജെപിക്ക് എടുത്തുപറയാവുന്ന നേട്ടമാണ്. എന്നാല്‍ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ വരും നാളുകളില്‍ പുതിയ പ്രതിസന്ധി ബിജെപിയില്‍ രൂപപ്പെട്ടേക്കും.

യുപിയില്‍ പ്രിയങ്കയുടെ ടാക്റ്റിക്കല്‍ മൂവ്; ദളിത് നേതാവുമായി ചര്‍ച്ച!! നെറ്റിചുളിച്ച് മായാവതിയുപിയില്‍ പ്രിയങ്കയുടെ ടാക്റ്റിക്കല്‍ മൂവ്; ദളിത് നേതാവുമായി ചര്‍ച്ച!! നെറ്റിചുളിച്ച് മായാവതി

ടോം വടക്കന്‍ ഉടന്‍ കേരളരാഷ്ട്രീയത്തില്‍ സജീവമാകുന്നാണ് സൂചന. ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും നേതാക്കള്‍ കരുതുന്നു. തൃശൂരോ ചാലക്കുടിയോ ടോം വടക്കന്‍ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. സ്ഥാനാര്‍ഥിയാകാന്‍ വേണ്ടിയല്ല താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും നിരുപാധിക പിന്തുണയാണ് നല്‍കുന്നതെന്നുമാണ് ടോം വടക്കന്‍ പറയുന്നത്.

English summary
New Crisis in BJP over Thrissur seat candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X