കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ബൂത്തിൽ ചെയ്യുന്ന മുഴുവൻ വോട്ടുകളും ബിജെപിക്ക്, കൈപ്പത്തിക്ക് കുത്തിയാൽ താമരയ്ക്ക് എന്ന് പരാതി

Google Oneindia Malayalam News

Recommended Video

cmsvideo
ചേർത്തലയിൽ ആർക്ക് കുത്തിയാലും വോട്ട് ബിജെപിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകള്‍ കടന്ന് പോയ്‌ക്കൊണ്ടിരിക്കുകയാണ്. എല്ലായിടത്തും വോട്ട് ചെയ്യുന്നതിനായി ജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്. അതിനിടെ പലയിടത്തും വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. മാത്രമല്ല വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് നടന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ചേര്‍ത്തലയില്‍ നിന്നും ഗുരുതരമായ പിഴവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ചേര്‍ത്തല കിഴക്കേ നാല്‍പതില്‍ ബൂത്തില്‍ പോള്‍ ചെയ്യുന്ന മുഴുവന്‍ വോട്ടുകളും ബിജെപിക്ക് പോയതായി പരാതി ഉയര്‍ന്നിരിക്കുകയാണ്. ഏത് ബട്ടണില്‍ അമര്‍ത്തിയാലും വോട്ട് പോകുന്നത് ബിജെപിക്കാണ് എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മോക്ക് പോളിംഗിനിടെയാണ് തകരാർ കണ്ടെത്തിയത് എന്നാണ് റിപ്പോർട്ടുകൾ. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് ഇവിടുത്തെ വോട്ടിംഗ് യന്ത്രം മാറ്റി വോട്ടെടുപ്പ് തുടരുകയാണ്.

bjp

ആലപ്പുഴയില്‍ ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. എല്‍ഡിഎഫിന്റെ എഎം ആരിഫും യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്മാനും തമ്മിലാണ് പ്രധാന മത്സരം. ചേര്‍ത്തലയില്‍ കൂടാതെ കോവളത്തും വോട്ടിംഗ് യന്ത്രത്തെ കുറിച്ച് പരാതി ഉയര്‍ന്നിട്ടുണ്ട്. ചൊവ്വര 151ാം ബൂത്തിലാണ് കൈപ്പത്തിക്ക് ചെയ്യുന്ന വോട്ടുകള്‍ ബിജെപിക്ക് പോകുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. ഇവിടെയും യുഡിഎഫ് പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് യന്ത്രം മാറ്റി വോട്ടെടുപ്പ് തുടരുകയാണ്. അതേസമയം സാങ്കേതിക തകരാർ മാത്രമാണ് എന്നാണ് വരണാധികാരി കൂടിയായ കളക്ടറുടെ വിശദീകരണം വന്നിരിക്കുന്നത്.

പലയിടത്തും വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറില്‍ ആയതിനെ തുടര്‍ന്ന് ആളുകള്‍ വോട്ട് ചെയ്യാതെ മടങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഉള്‍പ്പെടെ ഉളളവര്‍ ഇത്തരത്തില്‍ വോട്ട് ചെയ്യാതെ മടങ്ങിപ്പോയി. ഒരു മണിക്കൂറിലധികം കാത്ത് നിന്നിട്ടും യന്ത്രത്തകരാറിന് പരിഹാരം ഉണ്ടാവാത്ത സാഹചര്യത്തിലാണ് ആളുകള്‍ മടങ്ങിയത്. അതേസമയം വോട്ടിംഗ് യന്ത്രത്തെ കുറിച്ച് വ്യാപക പരാതി ഉയര്‍നന്നിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

'കല്ലട'യിൽ അതിഭീകരമായ ഒരു രാത്രി! മൂത്രമൊഴിക്കേണ്ടി വന്നത് ലോറിയുടെ മറവിൽ, വൈറലായി പോസ്റ്റ്!'കല്ലട'യിൽ അതിഭീകരമായ ഒരു രാത്രി! മൂത്രമൊഴിക്കേണ്ടി വന്നത് ലോറിയുടെ മറവിൽ, വൈറലായി പോസ്റ്റ്!

English summary
Lok Sabha Elections 2019: Problems in Voting machines reported
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X