കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിഷറീസ് മന്ത്രാലയവുമായി രാഹുല്‍ ഗാന്ധി; വ്യാജ വാഗ്ദാനമല്ല, പറയുന്നത് നടപ്പാക്കുമെന്ന് പ്രഖ്യാപനം

Google Oneindia Malayalam News

Recommended Video

cmsvideo
ഫിഷറീസ് മന്ത്രാലയവുമായി രാഹുല്‍ ഗാന്ധി

തൃശൂര്‍: കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു രാഹുലിന്റെ പ്രഖ്യാപനവം. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ ആദ്യം നടപ്പാക്കിയത് കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പായിരുന്നു.

നടപ്പാക്കാന്‍ സാധിക്കുന്നതേ പ്രഖ്യാപിക്കൂവെന്ന് രാഹുല്‍ ഗാന്ധി തൃശൂരില്‍ പറഞ്ഞു. തൃപ്രയാറില്‍ ദേശീയ ഫിഷര്‍മെന്‍ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അധകാരത്തിലെത്തിയാല്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു....

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നരേന്ദ്ര മോദിയെ പോലെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കില്ലെന്നും അഖിലേന്ത്യാ ഫിഷര്‍മെന്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

വളരെ ആലോചിച്ചാണ് വാക്ക് തരുന്നത്

വളരെ ആലോചിച്ചാണ് വാക്ക് തരുന്നത്

രാജ്യത്തെ മല്‍സ്യത്തൊഴിലാളികളെ മതിയായ രീതിയില്‍ പരിഗണിക്കും. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വാഗ്ദാനം നടപ്പാക്കും. താന്‍ വളരെ ആലോചിച്ചാണ് നിങ്ങള്‍ക്ക് വാക്ക് തരുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും

പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും

പ്രത്യേക മന്ത്രാലയം വരുന്നതോടെ മല്‍സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. നിസ്വാര്‍ഥ സേവനം ചെയ്യുന്നവരാണ് മല്‍സ്യത്തൊഴിലാളികള്‍. അവരെ നരേന്ദ്ര മോദി സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

നിങ്ങള്‍ റെഡിയായിട്ടുണ്ട്

നിങ്ങള്‍ റെഡിയായിട്ടുണ്ട്

ഇന്ത്യയ്ക്ക് ആവശ്യമുള്ള സമയമെല്ലാം നിങ്ങള്‍ റെഡിയായിട്ടുണ്ട്. പക്ഷേ, നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ആരുമില്ല എന്നതാണ് സ്ഥിതി. കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നതോടെ ഈ സാഹചര്യം മാറുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രളയ കാലത്ത് മല്‍സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശംസിച്ചിരുന്നു.

യുപിയില്‍ പ്രിയങ്കയുടെ ടാക്റ്റിക്കല്‍ മൂവ്; ദളിത് നേതാവുമായി ചര്‍ച്ച!! നെറ്റിചുളിച്ച് മായാവതിയുപിയില്‍ പ്രിയങ്കയുടെ ടാക്റ്റിക്കല്‍ മൂവ്; ദളിത് നേതാവുമായി ചര്‍ച്ച!! നെറ്റിചുളിച്ച് മായാവതി

English summary
Rahul Gandhi promises separate ministry for fishermen if Congress voted to power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X