കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാടിന് വൻ വാഗ്ദാനവുമായി രാഹുൽ; ഒബാമ പോലും ചിന്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാക്കും...

Google Oneindia Malayalam News

Recommended Video

cmsvideo
വയനാടിന് വൻ വാഗ്ദാനവുമായി രാഹുൽ

കൽപ്പറ്റ: വയനാടിനെ സുസ്ഥിര വിനോദ സഞ്ചാരകേന്ദ്രമാക്കി മാറ്റുമെന്ന് രാഹുൽ ഗാന്ധി. ഒബാമ പോലും ചിന്തിക്കുന്ന സ്ഥലമായി വയനാടിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. താൻ വയനാട്ടിൽ എത്തിയിരിക്കുന്നത് രാഷ്ട്രീയക്കാരനായിട്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വൈവിധ്യമാണ് നാടിന്റെ ശക്തി. ഒരാശയത്തെ ആർഎസ്എസ് ഇന്ത്യക്ക് മുകളിൽ അടിച്ചേൽപ്പിക്കുകയാണ്. നമ്മുടെ ചരിത്രമാണ് പ്രധാനം. നരേന്ദ്ര മോദി പ്രചരിപ്പിക്കുന്നത് തെറ്റായ ചരിത്രമാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

<strong>നമോ ടിവിക്ക് വീണ്ട‌ും അടി; നിശബ്ദ പ്രചരണ സമയത്ത് റെക്കോർഡ് ചെയ്ത പരിപാടികൾ സംപ്രേഷണം ചെയ്യാൻ പാടില്ല</strong>നമോ ടിവിക്ക് വീണ്ട‌ും അടി; നിശബ്ദ പ്രചരണ സമയത്ത് റെക്കോർഡ് ചെയ്ത പരിപാടികൾ സംപ്രേഷണം ചെയ്യാൻ പാടില്ല

ദക്ഷിണേന്ത്യയുടെ ശബ്ദം ഏറ്റെ പ്രധാനപ്പെട്ടതാണ്. മത്സരിക്കാൻ വയനാട് അത്യ ഉത്തമമായ സ്ഥലമാണ്. വിവിധ സമൂഹങ്ങൾ വയനാട്ടിലുണ്ട്. സഹവർത്തിത്വത്തിന്റെ നാടാണ് വയനാടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സുൽത്താൻ ബത്തേരിയിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Rahul Gandhi


വയനാട്ടിലെ ജനങ്ങളുടെ സഹോദരനായും മകനായുമാണ് താൻ വന്നിരിക്കുന്നത്, നിങ്ങളെ കേൾക്കാനാണ് വന്നിരിക്കുന്നത്, മോദിയെപോലെയല്ല ഞാൻ. ജീവിതകാലം മുഴുവൻ നിങ്ങളോടൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. . റബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടും. മലേഷ്യയുമായി ഉണ്ടാക്കിയ കരാർ പൊളിച്ചെഴുതും. ലോക്സഭയിൽ മോദി അപമാനിച്ച തൊഴിലുറപ്പു പദ്ധതിയിലൂടെ സിവിൽ സർവീസിൽ മുന്നിലെത്തുന്ന 1,000 ശ്രീധന്യ സുരേഷുമാരെ സൃഷ്ടിക്കാൻ കഴിയുമെന്നു കോൺഗ്രസ് കാണിച്ചുകൊടുക്കുമെന്നും രാഹുൽ പറഞ്ഞു.

ആർഎസ്എസിനേയും ബിജെപിയേയും പ്രസംഗങ്ങളില്‍ ആക്രമിച്ച രാഹുല്‍ സിപിഎമ്മിനെ വിമർശിച്ചില്ല . തിരുവമ്പാടി, വണ്ടൂർ, തൃത്താല എന്നിവിടങ്ങളിൽ രാഹുലിനെ കേൾക്കാൻ വൻ ജനാവലിയാണ് ഒഴുകിയെത്തിയത്. തൃത്താലയിലും വൻ സ്വീകരണമാണ് രാഹുൽ ഗാന്ധിക്ക് ലഭിച്ചത് . ബിജെപിയെയും ആർഎസ്എസിനെതിരെയും കടുത്ത വിമര്‍ശനമുന്നയിച്ചായിരുന്നു തൃത്താലയിലെ പ്രസംഗം.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Lok sabha elections 2019: Rahul Gandhi's speech in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X