കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോൾ ചെയ്തതിലും കൂടുതൽ വോട്ടുകൾ മെഷീനിൽ! സംഭവം കളമശ്ശേരിയിൽ, റീ പോളിംഗെന്ന് പി രാജീവ്

Google Oneindia Malayalam News

കൊച്ചി: വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് വളരെയേറെ ചോദ്യങ്ങളാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്നത്. വോട്ട് ചെയ്യാന്‍ ഉദ്ദേശിച്ച പാര്‍ട്ടി ചിഹ്നത്തിന് നേരെയുളള ബട്ടണ്‍ അമര്‍ത്തുമ്പോള്‍ മറ്റൊരു പാര്‍ട്ടിക്ക് വോട്ട് പോകുന്നു എന്നതടക്കമുളള ആക്ഷേപങ്ങള്‍ പലയിടത്ത് നിന്നും ഉയര്‍ന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ് എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. അതിനിടെ കളമശ്ശേരിയില്‍ പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് വോട്ടിംഗ് മെഷീനില്‍ കണ്ടെത്തിയത് ചര്‍ച്ചയാവുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ കട്ടക്കലിപ്പിൽ, മാധ്യമങ്ങളെ പറപ്പിച്ചു! സിപിഎം വൻ തിരിച്ചടി ഉറപ്പിച്ചു?മുഖ്യമന്ത്രി പിണറായി വിജയൻ കട്ടക്കലിപ്പിൽ, മാധ്യമങ്ങളെ പറപ്പിച്ചു! സിപിഎം വൻ തിരിച്ചടി ഉറപ്പിച്ചു?

കളമശ്ശേരിയിലെ ബൂത്ത് നമ്പര്‍ 83ലാണ് സംഭവം. ഇതോടെ ഈ ബൂത്തില്‍ റീ പോളിംഗ് നടത്തും എന്ന് എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി രാജീവ് വ്യക്തമാക്കി. പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: 'കളമശ്ശേരി മണ്ഡലത്തിലെ ബൂത്ത് 83 ൽ വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ പോൾ ചെയ്തതിനേക്കാളും 43 വോട്ടുകൾ മെഷീനിൽ കൂടുതലായി കണ്ടു. അസാധാരണമാണിത്. ആ ബൂത്തിൽ റീ പോളിങ്ങ് നടത്താൻ നിശ്ചയിച്ചു . തിയ്യതി ഇലക്ഷൻ കമ്മീഷൻ നിശ്ചയിക്കും'.

evm

കളമശ്ശേരി 83ാം നമ്പര്‍ ബൂത്തില്‍ യഥാര്‍ത്ഥത്തില്‍ ആകെ പോള്‍ ചെയ്തത് 215 വോട്ടുകളാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് സമാപിച്ച് പോള്‍ ചെയ്ത വോട്ടുകള്‍ എണ്ണിയപ്പോള്‍ വോട്ടിംഗ് മെഷീനില്‍ കാണിച്ചത് 258 വോട്ടുകള്‍ ആയിരുന്നു. അതായത് 43 വോട്ടുകളാണ് അധികമായി കണ്ടെത്തിയത്.

പത്തനംതിട്ടയിൽ അന്തംവിട്ട പോളിംഗ്! 75,000 വോട്ടിന്റെ ഭൂരിപക്ഷം പ്രവചിച്ച് വീണ ജോർജ്!പത്തനംതിട്ടയിൽ അന്തംവിട്ട പോളിംഗ്! 75,000 വോട്ടിന്റെ ഭൂരിപക്ഷം പ്രവചിച്ച് വീണ ജോർജ്!

ഇതേത്തുടര്‍ന്ന് സിപിഎമ്മിലേയും കോണ്‍ഗ്രസിലേയും ബിജെപിയിലേയും നേതാക്കള്‍ പരാതിയുമായി മുന്നോട്ട് വന്നു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നേതാക്കള്‍ പരാതി നല്‍കി. ഇതോടെ വരണാധികാരി കൂടിയായ കളക്ടര്‍ സ്ഥലത്ത് എത്തി. വോട്ടിംഗ് യന്ത്രം പരിശോധിച്ചു. ഈ വോട്ടിഗ് യന്ത്രം മറ്റൊരിടത്ത് സുരക്ഷിതമായി സൂക്ഷിക്കാനും തീരുമാനിച്ചിരുന്നു. പിന്നാലെയാണ് ബൂത്തില്‍ റീ പോളിംഗ് നടത്തുമെന്നുളള പി രാജീവിന്റെ അറിയിപ്പ് വന്നിരിക്കുന്നത്.

English summary
Lok Sabha Elections 2019: Repoling to be held in Kalamasseri, says P Rajeev
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X