Get Updates
Get notified of breaking news, exclusive insights, and must-see stories!

പിന്തുണ മാത്രമല്ല; മുരളീധരന്‍റെ വിജയത്തിനായി പരസ്യ പ്രചരണത്തിന് ഇറങ്ങുമെന്ന് ആര്‍എംപി

Recommended Video

cmsvideo
    ജയരാജനെ തോൽപ്പിക്കുമെന്ന് RMP | Oneindia Malayalam

    കോഴിക്കോട്: പി ജയരാജന് എതിരാളിയായി കെ മുരളീധരന്‍ എത്തിയതോടെ കേരളത്തില്‍ ശ്രദ്ധേയമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമായി വടകര മാറി. ഏറെ അഭ്യൂഹങ്ങള്‍ക്ക് ഒടുവിലായിരുന്നു വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുരളീധരന്‍ എത്തിയത്.

    ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി ജയരാജന്‍ മണ്ഡലത്തില്‍ അദ്യ ഘട്ട പ്രചരണം തുടങ്ങി ഏറെ കഴിഞ്ഞിട്ടായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. പ്രചരണത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച മേല്‍ക്കോയ്മ മറികടക്കന്‍ പ്രത്യേക തന്ത്രങ്ങളാണ് യുഡിഎഫ് ആവിഷ്കരിക്കുന്നത്. ഇതിനിടയിലാണ് പിന്തുണ മാത്രമല്ല മുരളീധരന്‍റെ വിജയത്തിനായി പരസ്യ പ്രചരണത്തിന് ഇറങ്ങുമെന്ന് ആര്‍എംപി പ്രഖ്യാപിക്കുന്നത്.

    വലിയ സ്വീകരണം

    വലിയ സ്വീകരണം

    സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി മണ്ഡലത്തില്‍ എത്തിയ കെ മുരളീധരന് വടകര റെയില്‍വേ സ്റ്റേഷനില്‍ വലിയ സ്വീകരണമായിരുന്നു യുഡിഎഫ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. പിന്നീട് നഗരത്തില്‍ റോഡ് ഷോയും നടന്നു.

    പി കെ കുഞ്ഞാലിക്കുട്ടി

    പി കെ കുഞ്ഞാലിക്കുട്ടി

    വടകര കോട്ടപ്പറമ്പ് മൈതാനത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. വടകരയിലേത് നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണെന്ന് കോട്ടപ്പുറം മൈതാനത്ത് നടന്ന തെരെ‍ഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    ചന്ദ്രശേഖരന്‍റെ വീട്ടില്‍

    ചന്ദ്രശേഖരന്‍റെ വീട്ടില്‍

    പിന്നീട് ടിപി ചന്ദ്രശേഖരന്‍റെ വീട്ടില്‍ നിന്നായിരുന്നു മുരളീധരന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഔദ്യോഗികമായി തുടക്കം നിര്‍വ്വഹിച്ചത്. ടിപി സ്മൃതികൂടീരത്തില്‍ അഭിവാദ്യം അര്‍പ്പിച്ചായിരുന്നു പ്രചാരണ തുടക്കം.

    യുഡിഎഫിനെ പിന്തുണയ്ക്കും

    യുഡിഎഫിനെ പിന്തുണയ്ക്കും

    നേരത്തെ തന്നെ വടകരയില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് ആര്‍എംപി പ്രഖ്യാപിച്ചിരുന്നു. പിന്തുണ മാത്രമല്ല, യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി പരസ്യപ്രചാരണത്തിനിറങ്ങുമെന്നും ആര്‍എംപി ഇന്നലെ വ്യക്തമാക്കി.

    രമയുമായി കൂടിക്കാഴ്ച്ച

    രമയുമായി കൂടിക്കാഴ്ച്ച

    യുഡിഎഫ് കണ്‍വന്‍ഷന് പിന്നാലെയാണ് കെ മുരളീധരന്‍ ഒഞ്ചിയത്തെത്തിയത്. ടിപി ചന്ദ്രശേഖരന്‍റെ ഭാര്യയും ആര്‍എംപി നേതാവുമായ കെകെ രമയുമായി മുരളി അല്‍പനേരം കൂടിക്കാഴ്ച്ച നടത്തി.

    ഒപ്പമുണ്ടാകും

    ഒപ്പമുണ്ടാകും

    യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും പരസ്യ പ്രചരണത്തിന് ഇല്ലെന്നായിരുന്നു ആദ്യം ആര്‍എംപിയുടെ നിലപാട്. എന്നാല്‍ മുരളീധരന്‍റെ വിജയത്തിനായി തുടക്കം മുതല്‍ ഒടുക്കം വരെ ഒപ്പമുണ്ടാകുമെന്നാണ് ഇപ്പോള്‍ അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്

    2014 മുല്ലപ്പള്ളി വിജയിച്ചപ്പോള്‍

    2014 മുല്ലപ്പള്ളി വിജയിച്ചപ്പോള്‍

    ആര്‍എംപിയുടെ പിന്തുണ കെ മുരളീധരന്‍റെ മത്സരത്തില്‍ നിര്‍ണ്ണായകമാവുമെന്നാണ് യുഡിഎഫ് വിലിയിരുത്തുന്നത്. 2014 മുല്ലപ്പള്ളി വിജയിച്ചപ്പോള്‍ നിര്‍ണ്ണായകമായത് ആര്‍എംപി പിടിച്ച വോട്ടുകളായിരുന്നു.

    വടകരയില്‍ നേടിയത്

    വടകരയില്‍ നേടിയത്

    17229 വോട്ടുകളായിരുന്നു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആര്‍എംപി വടകരയില്‍ നേടിയത്. സിപിഎം സ്ഥാനാര്‍ത്ഥിയായ എഎന്‍ ഷംസീര്‍ തോറ്റതാവട്ടെ മൂവായിരത്തില്‍ താഴെ വോട്ടുകള്‍‌ക്കും.

    സ്വാധീനമുള്ളത്

    സ്വാധീനമുള്ളത്

    കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള തലശ്ശേരി, കൂത്തുപറമ്പ് എന്നിവക്ക് പുറമെ വടകര, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി എന്നിങ്ങനെ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് വടകര ലോക്സഭാ മണ്ഡലത്തില്‍ വരുന്നുണ്ട്. ഇതില്‍ വടകരയില്‍ മാത്രമാണ് ആര്‍എംപിക്ക് ശക്തമായ സ്വാധീനമുള്ളത്

    കെകെ രമ നേടിയത്

    കെകെ രമ നേടിയത്

    2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകര നിയോജക മണ്ഡലത്തില്‍ നിന്ന് മാത്രമായി 20504 വോട്ടുകളാണ് കെകെ രമ നേടിയത്. മണ്ഡലത്തിലെ വിജയ പരാജയങ്ങളെ നിര്‍ണ്ണയിക്കാന്‍ കഴിയുന്ന വോട്ടുവിഹിതം ഇപ്പോഴും തങ്ങളുടെ കൈവശമുണ്ടെന്നാണ് ആര്‍എംപിയുടെ ആത്മവിശ്വാസം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+