കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹൻലാലിനും ടൊവിനോ തോമസിനും ഇപ്പോഴാണോ ജനാധിപത്യത്തിൽ പ്രായപൂർത്തിയായത്? വിമർശനക്കുറിപ്പ്

Google Oneindia Malayalam News

കൊച്ചി: പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കേരളത്തില്‍ സൂപ്പര്‍ സ്റ്റാറുകള്‍ അടക്കമുളള സിനിമാ താരങ്ങള്‍ വ്യാപകമായി വോട്ട് ചെയ്യാന്‍ എത്തിയിട്ടുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുളളവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി. മോഹന്‍ലാല്‍ തിരുവനന്തപുരം മുടവന്‍മുകുള്‍ ഗവ. എല്‍പി സ്‌കൂളിലെത്തിയാണ് വോട്ട് ചെയ്തത്. എറണാകുളത്ത് വോട്ടുളള മമ്മൂട്ടി സ്ഥാനാര്‍ത്ഥികളായ പി രാജീവിനും ഹൈബി ഈഡനുമൊപ്പം എത്തിയാണ് വോട്ട് ചെയ്തത്.

രാഹുൽ ഗാന്ധിയുടെ വയനാട്ടിൽ പോളിംഗ് കുതിപ്പ്, നാല് മണിക്കൂറിൽ മൂന്നരലക്ഷം പേർ! തുഷാറിന്റെ പരാതിരാഹുൽ ഗാന്ധിയുടെ വയനാട്ടിൽ പോളിംഗ് കുതിപ്പ്, നാല് മണിക്കൂറിൽ മൂന്നരലക്ഷം പേർ! തുഷാറിന്റെ പരാതി

യുവതാരമായ ടൊവിനോ തോമസ് ഇത്തവണ തന്റെ കന്നി വോട്ടാണ് രേഖപ്പെടുത്തിയത്. ചാലക്കുടി മണ്ഡലത്തിലാണ് ടൊവിനോ ആദ്യവോട്ട് രേഖപ്പെടുത്തിയത്. താരങ്ങളായ ഫഹദ് ഫാസിൽ, അജു വര്‍ഗീസ്, ഭാമ, അപര്‍ണ മുരളി, റിമ കല്ലിങ്കല്‍, സംവിധായകന്‍ ആഷിഖ് അബു അടക്കമുളളവരും വോട്ട് രേഖപ്പെടുത്തി. അതിനിടെ സിനിമാ താരങ്ങൾ പൊതുവേ വോട്ട് ചെയ്യാൻ മടിക്കുന്നതിനെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. സെബാസ്റ്റ്യൻ പോൾ. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

cinema

''ചില താരങ്ങൾ കന്നിവോട്ട് ചെയ്തതായി വാർത്ത കണ്ടു. മോഹൻലാലും ടൊവിനോ തോമസും അക്കൂട്ടത്തിൽ പെടുന്നു. ഇരുവർക്കും ഇപ്പോഴായിരിക്കാം ജനാധിപത്യത്തിലെ പ്രായപൂർത്തിയായത്. ഫഹദ് ഫാസിൽ പതിവായി വോട്ട് ചെയ്യുന്ന ആളാണ്. വോട്ട് ഉണ്ടെങ്കിൽ മമ്മൂട്ടി ചെയ്യും. പോളിങ് ബൂത്തിലേക്ക് വരാൻ വൈമുഖ്യമുള്ളവർ ദേശാഭിമാനികളും രാജ്യസ്നേഹികളുമായി വാഴ്ത്തപ്പെടുന്നു. സിവിൽ ബഹുമതിയും സൈനിക ബഹുമതിയും നൽകി അവരെ ആദരിക്കുന്നു. പദ്മങ്ങൾ അവർക്കായി വിടരുന്നു.

വോട്ടിംഗ് യന്ത്രങ്ങളിലെ തകരാര്‍ ആസൂത്രിതം, ആരോപണവുമായി ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ!വോട്ടിംഗ് യന്ത്രങ്ങളിലെ തകരാര്‍ ആസൂത്രിതം, ആരോപണവുമായി ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ!

ഹിമാചൽ പ്രദേശിലെ ശ്യാം സരൺ നേഗിയെ അറിയുമോ? താരമോ വിഐപിയോ അല്ല. ആദ്യത്തെ തിരഞ്ഞെടുപ്പിലെ ആദ്യത്തെ വോട്ടറായിരുന്നു നേഗി. ഇപ്പോൾ വയസ് 102. പതിനേഴാമത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലും നേഗി വോട്ട് ചെയ്യും. നേഗിയെ ഭാരതരത്നം നൽകി ആദരിക്കണം.ജനാധിപത്യത്തിലെ മുത്താണ് അയാൾ. അമൂല്യമായ മുത്ത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ അതിവിശിഷ്ടനായ വ്യക്തി'' എന്നാണ് പോസ്റ്റ്.

English summary
Lok Sabha Elections 2019: Dr. Sebastian Paul's facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X