കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകരയിൽ കെ മുരളീധരന് സ്വന്തം വോട്ടില്ല! സുരേഷ് ഗോപിക്കും സമ്പത്തിനും സ്വന്തം വോട്ടില്ല!

Google Oneindia Malayalam News

കോഴിക്കോട്: വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടക്കവേ സംസ്ഥാനത്ത് ശക്തമായ പോളിംഗ് ആണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. നാല് മണി കഴിയുമ്പോള്‍ തന്നെ പോളിംഗ് ശതമാനം 60 കടന്ന് കഴിഞ്ഞു.

ഉയര്‍ന്ന പോളിംഗ് ശതമാനത്തില്‍ എല്ലാ സ്ഥാനാര്‍ത്ഥികളും ഒരുപോലെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ ചില സ്ഥാനാര്‍ത്ഥികള്‍ സ്വന്തം വോട്ട് തങ്ങള്‍ക്ക് തന്നെ രേഖപ്പെടുത്താന്‍ സാധിക്കാത്തവരായിട്ടുമുണ്ട്. കെ മുരളീധരനും എ സമ്പത്തും സുരേഷ് ഗോപിയും അടക്കമുളളവര്‍ക്ക് സ്വന്തം വോട്ട് കിട്ടില്ല.

മുരളീധരന് സ്വന്തം വോട്ട് കിട്ടില്ല

മുരളീധരന് സ്വന്തം വോട്ട് കിട്ടില്ല

നാട് വിട്ട് മറ്റ് മണ്ഡലങ്ങളില്‍ മത്സരിക്കുന്നവരുടേതാണ് ഈ അവസ്ഥ. വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന് സ്വന്തം വോട്ട് കിട്ടില്ല. കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് വടകര. ഓരോ വോട്ടും ഈ മണ്ഡലത്തില്‍ കെ മുരളീധരന് പ്രധാനമാണ്.

മുരളീധരന് വോട്ട് തിരുവനന്തപുരത്ത്

മുരളീധരന് വോട്ട് തിരുവനന്തപുരത്ത്

ഇടതുമുന്നണിയുടെ പി ജയരാജനെ വീഴ്ത്താന്‍ യുഡിഎഫ് ഇറക്കിയ കെ മുരളീധരന് വോട്ട് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ്. വട്ടിയൂര്‍ക്കാവ് ജവഹര്‍ നഗര്‍ എല്‍പിഎസിലാണ് കെ മുരളീധരന്റെ വോട്ട്. അതേസമയം പി ജയരാജന്‍ പാട്യം കോങ്ങാറ്റ എല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു.

തൃശൂരിൽ സുരേഷ് ഗോപിക്കും

തൃശൂരിൽ സുരേഷ് ഗോപിക്കും

ബിജെപിക്ക് വലിയ പ്രതീക്ഷയുളള മണ്ഡലമായ തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്കും സ്വന്തം വോട്ട് കിട്ടില്ല. തിരുവനന്തപുരത്താണ് സുരേഷ് ഗോപിക്ക് വോട്ടുളളത്. ശാസ്തമംഗലം എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സുരേഷ് ഗോപിയുടെ വോട്ടുളളത്.

സമ്പത്തും ശോഭയും

സമ്പത്തും ശോഭയും

ആറ്റിങ്ങലിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ സമ്പത്തിനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനും ഇത് തന്നെ അവസ്ഥ. സമ്പത്തിന്റെ വോട്ട് തിരുവനന്തപുരം ജില്ലയില്‍ തന്നെയാണ്. പക്ഷേ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അല്ല തിരുവനന്തപുരം മണ്ഡലത്തിലാണെന്ന് മാത്രം. ശോഭാ സുരേന്ദ്രന് കുറച്ചകലെയാണ് വോട്ട്.

രണ്ട് പേർക്കും തൃശൂരിൽ

രണ്ട് പേർക്കും തൃശൂരിൽ

ആറ്റിങ്ങല്‍ സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്റെ വോട്ട് തൃശൂരിലാണ്. തൃശൂര്‍ മച്ചാട് ജനകീയ വിദ്യാലയത്തിലാണ് ശോഭാ സുരേന്ദ്രന് വോട്ടുളളത്. മാത്രമല്ല ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അടൂര്‍ പ്രകാശിനും സ്വന്തം വോട്ട് ചെയ്യാനാവില്ല. തൃശൂരിലെ അടൂര്‍ ടൗണ്‍ യുപി സ്‌കൂളിലാണ് അടൂര്‍ പ്രകാശ് വോട്ട് ചെയ്തത്.

അത് കന്നി വോട്ടല്ല! സെബാസ്റ്റ്യൻ പോളിന് കുറിക്ക് കൊളളുന്ന മറുപടി നൽകി ടൊവിനോ തോമസ്!അത് കന്നി വോട്ടല്ല! സെബാസ്റ്റ്യൻ പോളിന് കുറിക്ക് കൊളളുന്ന മറുപടി നൽകി ടൊവിനോ തോമസ്!

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Lok Sabha Elections 2019: Some candidates can not poll vote in the contesting constitueny
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X